ശരത്ത് ലാൽ കൃപേഷ് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
നാറാത്ത് : ധീര രക്തസാക്ഷികൾ ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് ബസാറിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നികേത് നാറാത്ത്,സുധീഷ് നാറാത്ത്,കെഎസ് യു ബ്ലോക്ക് പ്രസിഡന്റ് ആഷിത്ത് അശോകൻ,സുചിന എ തുടങ്ങിയവർ സംസാരിച്ചു.രാഹുൽ വാച്ചാപുറം,അശ്വതി പിവി,രാജേന്ദ്രൻ കെ,റനീഷ് കെ,സ്മിഷ് കെ,ശ്യാം പ്രാശോഭ്, മനോഹരൻ കെ തുടങ്ങിയവർ നേതൃത്വം നൽകി
.jpg)
Comments
Post a Comment