കാട്ടാമ്പള്ളി ഗവ: മാപ്പിളയുപി സ്കൂളിൽ ഇതുമായി ബന്ധപ്പെട്ട് പരീക്ഷണ ക്കലവറയും ശാസ്ത്ര
ദേശീയ ശാസത്ര ദിനം ആഘോഷിച്ചു.
കാട്ടാമ്പള്ളി:1927 ഫിബ്രവരി 28 ഇന്ത്യൻ ശാസ്ത്രജ്ഞനായ ഡോ: സി.വി.രാമൻ - പിന്നീട് രാമൻ ഇഫക്ട് എന്നറിയപ്പെട്ട പ്രകാശത്തിന്റെ പ്രകീർണ്ണനത്തെ കുറിച്ച് നടത്തിയ പ0ന ഫലമാണ് ദേശീയ ശാസ്ത്ര ദിനത്തിനാധാരം. 1930 അദ്ദേഹത്തിന് ഈ പഠനത്തിന് നോബൽ പുരസ്ക്കാരം ലഭിച്ചു.1987 മുതൽ ഇന്ത്യയിൽ ഈ ദിനം ദേശീയ ശാസ്ത്ര ദിനമായി ആഘോഷിച്ചുവരുന്നു.
കാട്ടാമ്പള്ളി ഗവ: മാപ്പിളയുപി സ്കൂളിൽ ഇതുമായി ബന്ധപ്പെട്ട് പരീക്ഷണ ക്കലവറയും ശാസ്ത്ര പ്രദർശനവും അരങ്ങേറി. ഓരോ ക്ലാസ്സിലെയും പാഠഭാഗങ്ങളെ അധികരിച്ച പരീക്ഷണങ്ങൾ കുട്ടികൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ചു.നേരത്തെ പ്രധാനാധ്യാപകൻ തെളിയിച്ച ശാസ്ത്ര വിളക്ക് പരീക്ഷണത്തിലൂടെ പ്രോഗ്രാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ശാസ്ത്ര പ്രദർശനം രക്ഷിതാക്കളും നാട്ടുകാരും കാണാനെത്തി. ആവശ്യമായ വിവരണങ്ങൾ കുട്ടികൾ തന്നെ നല്കി. ശാസ്ത്രാധ്യാപകരായ സീമ.ബി.ടി, സീമ.കെ., പ്രദീപ് കുമാർ, ശാലിനി തുടങ്ങിയവർ നേതൃത്വം നല്കി. ജയൻറ് ടെലസ്കോപ്പും പ്രദർശനത്തിനുണ്ടായിരുന്നു.
Comments
Post a Comment