Posts

Featured Post

വളപട്ടണത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Image
  അഴീക്കോട് സ്വദേശി എം ഫിറോസിനെ (31)യാണ് 20.46 ഗ്രാം എംഡിഎംഎസഹിതം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്‌തത് നാർക്കോട്ടിക് സെൽ എസ് ഐ ജെ ഷജീമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും വളപട്ടണം പോലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം നടന്ന തൂഫാൻ പരിശോധനയിലാണ് മയക്ക്‌മരുന്ന് പിടികൂടിയത്

പന്നി ഫാമുകൾ മാലിന്യകേന്ദ്രങ്ങളാകുന്നു: കടന്നപ്പള്ളിയിലെ പന്നി ഫാമിന്’ 25,000 രൂപ പിഴ, നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
കടന്നപ്പള്ളി പാണപ്പുഴ: പന്നി ഫാമുകൾ വ്യാപകമായി മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യസംസ്‌കരണത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ‘ഗ്യാലക്‌സി പന്നി ഫാമിനെതിരെ’ നടപടിയെടുക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഹോട്ടലുകളിൽ നിന്നും മറ്റും പന്നികൾക്ക് നൽകാൻ എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾക്കൊപ്പം വരുന്ന പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഫാമുകൾക്ക് സമീപം മണ്ണിനടിയിൽ കുഴിച്ചിടുന്നതായും കൂട്ടിയിടുന്നതായും പരിശോധനയിൽ സ്ക്വാഡ് കണ്ടെത്തി. കൂടാതെ ഫാമിൽ നിന്നുണ്ടാകുന്ന മലിനജലം തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നതായും, കൊതുക്, ഈച്ച, പുഴുക്കൾ തുടങ്ങിയവരുടെ പ്രജനന കേന്ദ്രമായി ഫാം പരിസരം മാറിയതായും സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഉള്ളതായും പരിശോധനയിൽ വ്യക്തമായി. ഇതേതുടർന്ന് കേരള പഞ്ചായത്തി രാജ് ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്‌ക്വാഡ് നിയമനടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ മാസം പടിയൂർ കല...

വീട്ടമ്മക്ക് സ്‌കൂട്ടറിൽ ലിഫ്റ്റ് നൽകി പാണപ്പുഴയിൽ വച്ച് ഒന്നരപ്പവൻ സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ.

Image
  വീട്ടമ്മക്ക് സ്‌കൂട്ടറിൽ ലിഫ്റ്റ് നൽകി പാണപ്പുഴയിൽ വച്ച് ഒന്നരപ്പവൻ സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ. പൂവ്വം സ്വദേശി മർഷാദ് ആണ് പിടിയിലായത്. കണ്ണൂർ റൂറൽജില്ല പോലീസ് മേധാവി ഉമേഷ് ഗോയലിന്റെ നിർദ്ദേശപ്രകാരം പയ്യന്നൂർ ഡി. വൈ. എസ്.പി പി കെ മണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

കണ്ണൂർ : മാളവിക .ടി (30) നിര്യാതയായി.

Image
  കാങ്കോൽ വാണിയംചാലിലെ മാളവിക .ടി (30) നിര്യാതയായി.  പരേതനായ എൻ ബാബുവിന്റെയും, ടി ഷീജയുടെയും മകളാണ്.  ഭർത്താവ് കുറുവേലിയിലെ വിപിൻ കുമാർ പി.  മകൻ: ശ്രീനയൻ (വിദ്യാർത്ഥി ). സഹോദരൻ: മിഥുൻ ടി. 2 മണിക്ക് കുറുവേലിയിലെ വീട്ടിൽ,2.30 ന് കാങ്കോൽ വായനശാലയിലും പൊതുദർശനത്തിന് ശേഷം തുടർന്ന് വീട്ടിൽ.  3 മണിക്ക് കാങ്കോൽ പൊതു സ്മശാനത്തിൽ സംസ്ക്കാരം

വീട് നിർമാണത്തിനെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

Image
വീട് നിർമാണത്തിനെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം പാലക്കാട്: മുണ്ടൂരിൽ പുതിയ വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് - തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പുതിയ വീട് നിർമ്മിക്കുന്നതിനായി വീടിന്റെ മുൻഭാഗത്തായി പില്ലറിനായി കുഴിയെടുത്തിരുന്നു. മഴവെള്ളം കെട്ടിക്കിടന്നിരുന്ന ഈ കുഴിയിലേക്ക് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിക്കുള്ളിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇരിണാവ്: കച്ചേരിത്തറ പയ്യനാട്ട് ഓയിൽ മില്ലിന് സമീപം കെ.വി.അജിത (56)നിര്യാതയായി.

Image
  ഇരിണാവ്: കച്ചേരിത്തറ പയ്യനാട്ട് ഓയിൽ മില്ലിന് സമീപം കെ.വി.അജിത (56)നിര്യാതയായി.  പരേതരായ രാഘവന്റെയും മാധവിയുടെയും മകളാണ്.സി.പി.ഐ.എം. ഇരിണാവ് തെക്ക് രണ്ട് ബ്രാഞ്ച് മെമ്പറും ഇരിണാവ് പൊതുജന വായനശാല ലൈബ്രേറിയനുമാണ്. ഭർത്താവ്: കെ.വി.രാജൻ (സി.പി.ഐ.എം. തെക്ക് രണ്ട് ബ്രാഞ്ച് മെമ്പർ ,ദേശാഭിമാനി ഏജന്റ്) മക്കൾ: ഷിമിൽ രാജ്, അതുൽ രാജ് സഹോദരങ്ങൾ: രതീഷ്, അനിത സംസ്ക്കാരം: ഇന്ന് രാവിലെ (ഞായർ ) 10:00 മണിക്ക് 

ഫ്ലിപ് കാർട്ടിൽ ചെരുപ്പ് റിട്ടേൺ ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ ഹാക്ക് ചെയ്ത‌ത് മോറാഴ സ്വദേശിക്ക് ലക്ഷങ്ങൾ നഷ്ടമായി

Image
  തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ മോറാഴ സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തിലധികം രൂപ. പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മോറാഴ ഡ്രീം വില്ലയിലെ പത്മനാഭൻ കെ.യുടെ 2,69,500 രൂപയാണ് നഷ്ടമായത്. ഇദ്ദേഹം ഫ്ലിപ്‌കാർട്ടിൽ ഓർഡർ ചെയ്‌ത്‌ കിട്ടിയ ചെരിപ്പ് അളവ് ശരിയല്ലാത്തതിനാൽ തിരിച്ചു നൽകുന്നതിനായി ഫ്ലിപ്‌കാർട്ട് അക്കൗണ്ടിൽ റിട്ടേൺ മെസ്സേജ് അയച്ചിരുന്നു. പിക്ക് അപ് റീ ഷെഡ്യൂൾ ചെയ്യുന്നതിനായി ഇക്കഴിഞ്ഞ അഞ്ചാം തീയതി ഒരു നമ്പറിൽ നിന്ന് കോൾ വരികയും അതേ സമയം വേറൊരു നമ്പറിൽ നിന്ന് വാട്‌സ്ആപ്പ് വീഡിയോ കോൾ വരികയും ഫോൺ ഹാക്ക് ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വിവിധ ബ്രാഞ്ചുകളിലുള്ള വിവിധ അക്കൗണ്ടുകളിൽ നിന്നുമായി മൊത്തം 2,69,500 രൂപ തട്ടിയെടുക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.