മോറാഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പഴയ കാല സജീവ പ്രവർത്തകൻ CPI(M) CH നഗർ ബ്രാഞ്ച്
നമ്പ്രാൻ ചെറിയ കുഞ്ഞമ്പു നായർ അന്തരിച്ചു.
മോറാഴ :
മോറാഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പഴയ കാല സജീവ പ്രവർത്തകൻ CPI(M) CH നഗർ ബ്രാഞ്ച് അംഗം മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം താമസിക്കുന്ന
സ: നമ്പ്രാൻ ചെറിയകുഞ്ഞമ്പു നായർ ( 94) അന്തരിച്ചു. CPI(M) മോറാഴ സെൻട്രൽ മുൻ ബ്രാഞ്ച് സിക്രട്ടറി, മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ സ്ഥാപക മെമ്പർ കൂടിയാണ്.
മോറാഴ വീവേഴ്സ് തൊഴിലാളിയായിരുന്നു. ഭാര്യ പരേതയായ പൊയിൽ തങ്കം.
മക്കൾ : പി.വിജയൻ (CPI(M) (നഗർ ബ്രാഞ്ച്, സിക്രട്ടറി ബക്കളം ക്ഷീരോദ് പാദക സഹ: സംഘം , എൻ. അശോകൻ (CPI(M) CH നഗർ ബ്രാഞ്ച് - ഓട്ടോ ഡ്രൈവർ ഒഴകോം , പി.വിനോദ്, പ്രമോദ് (വിസ്മയ ) പുഷ്പജൻ (ഗൾഫ് )
സഹോദരി പരേതയായ നമ്പ്രോൻ മാധവി.
മരുമക്കൾ - ശ്രീജ, സജിത, സജീന, ജയശ്രീ ,ജിൽന .തളിപ്പറമ്പ സഹകരണ ആശുപത്രിയിലുള്ള മൃതദേഹം നാളെ രാവിലെ 7 മണിക്ക് (തിങ്കൾ) വീട്ടിലെത്തിക്കുന്നതാണ്.
ശവസംസ്ക്കാരം രാവിലെ9 മണിക്ക് കുളിച്ചാൽ പൊതു ശ്മശാനത്തിൽ .
Comments
Post a Comment