പാറപ്പുറം എക്‌സ് ഗള്‍ഫിന്റെ സൗജന്യ മെഡിക്കല്‍ ക്യാംപ് മാര്‍ച്ച് നാലിന്
കണ്ണാടിപ്പറമ്പ്: പാറപ്പുറം എക്‌സ് ഗള്‍ഫ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഡോ.എംഎംസി പോളി ക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് മാര്‍ച്ച് നാലിന് ശനിയാഴ്ച നടക്കും. പാറപ്പുറം വീവേഴ്‌സ് സൊസൈറ്റി ഹാളില്‍ രാവിലെ ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ക്യാംപ്. ഓര്‍ത്തോ, ഇഎന്‍ടി, ജനറല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ക്യാംപില്‍ ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും. പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന ബ്ലഡ് ടെസ്റ്റുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഏഴുദിവസത്തെ സൗജന്യ റിവ്യൂ, ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് എന്നിവ ഉണ്ടായിരിക്കും.
Comments
Post a Comment