ദുബായിൽ നിന്ന് കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ
ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി.വടകര സ്വദേശി അമൽ സതീഷാണ് മരിച്ചത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു .
Comments
Post a Comment