എസ് എസ് എൽ സി മോഡൽ പരീക്ഷകളിൽ മാറ്റം.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപ തിരഞ്ഞെടുപ്പിനെ തുടർന്ന് എസ് എസ് എൽ സി മോഡൽ പരീക്ഷകളിൽ മാറ്റം.
ഇടുക്കി,കാസർഗോഡ് ഒഴികെ ഉള്ള 12 ജില്ലകളിലെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 28 ന് ഉപ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിൽ ഫെബ്രുവരി 28 രാവിലെ 9:45 മുതൽ 12:30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഇംഗ്ലീഷ് പരീക്ഷയും അന്നെ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ഹിന്ദി പരീക്ഷയും ഇതേ സമയക്രമതിൽ മാർച്ച് 4 ന് ശനിയാഴ്ചയിലേക് മാറ്റി.27 മുതൽ ആണ് എസ് എസ് എൽ സി മോഡൽ പരീക്ഷ ആരംഭിക്കുന്നത്.
Comments
Post a Comment