കാട്ടാമ്പള്ളി - ഫിബ്രവരി 21-ലോക മാതൃഭാഷാ ദിനം
ലോക മാതൃഭാഷാ ദിനം ആചരിച്ചു.
കാട്ടാമ്പള്ളി - ഫിബ്രവരി 21-ലോക മാതൃഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു.ജി.എം.യു.പി.എസ് കാട്ടാമ്പള്ളി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനം സമുചിതമായി ആഘോ ഷിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ഷാജി.സി രണ്ട് കൈയെഴുത്തു മാഗസിനുകൾ പ്രകാശനം ചെയ്തു.വയനാട്ടിലേക്ക് നടന്ന യാത്രാ വിവരണ മാസിക വിമലടീച്ചർക്ക് കൈമാറി. വിവിധ ഭാഷാഗാനങ്ങൾ അവതരിപ്പിച്ചു. ഭാഷാ പ്രതിജ്ഞ, ഭാഷാ ബോധന പ്രസംഗം എന്നിവ നടന്നു.പ്രധാനാധ്യാപകൻ എ.കെ.സജിത്, വിദ്യാരംഗം കോ ഡിനേറ്റർ ഇ.പി.സുമ എന്നിവർ സംസാരിച്ചു.
Comments
Post a Comment