Posts

Showing posts with the label പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി സി.എസ്. ഐ സഭയിലെ യുവജനസഖ്യം അംഗങ്ങൾ കണ്ണൂർ തയ്യിൽ ഐ.ആർ.പി.സി സ്വാന്തന പരിചരണ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.

Image
പാപ്പിനിശ്ശേരി സി.എസ്. ഐ സഭയിലെ യുവജനസഖ്യം അംഗങ്ങൾ കണ്ണൂർ തയ്യിൽ ഐ.ആർ.പി.സി സ്വാന്തന പരിചരണ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. ഐ.ആർ.പി.സി മാനേജർ എൻ.വി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ഐ.ആർ.പി.സി വൈസ് ചെയർമാൻ സാജിദ് അധ്യക്ഷം വഹിച്ചു. ഉപദേശക സമിതി അംഗം ഡോ. കെ. പി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. സഭാ ശുശ്രൂഷകൻ ഫാ.ഷിജു വർക്കി ജോൺ, സഭാ സെക്രട്ടറി ശ്രീ.വിനോദ് തറയിൽ, ശ്രീ.ബി.പി റൗഫ്, യുവജനസഖ്യം പ്രതിനിധി ആഷ്ന സൂസൻ എന്നിവർ സംസാരിച്ചു. അന്തേവാസികളും യുവജനസഖ്യം പ്രവർത്തകരും ചേർന്ന് കലാപരിപാടികൾ സംഘടിപ്പിച്ചു. യുവജനസഖ്യത്തിന്റെ സാമ്പത്തിക സഹായം ഫാ.ഷിജു വർക്കി ജോൺ ഡോ. ബാലകൃഷ്ണ പൊതുവാളിന് കൈമാറി

വളപട്ടണം : മകളുമായി ട്രെയിനിന് മുന്നിൽ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്.

Image
മകളുമായി ട്രെയിനിന് മുന്നിൽ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്. വളപട്ടണത്ത് റെയിൽവെ ഗേറ്റിന് സമീപമായിരുന്നു സംഭവം നടന്നത്. ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാർഥിനിയായ മകൾ നക്ഷത്ര  ആശുപത്രിയിൽ. ഭർത്താവ് :  പരേതനായ സന്തോഷ്‌  

കീഴറ പുളിത്തറമ്മൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഒ. ത്രേസ്യ നിര്യാതയായി.

Image
കീഴറ പുളിത്തറമ്മൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന  ഒ. ത്രേസ്യ  (തങ്കം 70 വയസ്സ്) നിര്യാതയായി. ഭർത്താവ് കണ്ണൂർ RMS ൽ നിന്നും  വിരമിച്ച കെ.കേശവൻ. മക്കൾ: ഒ ബിന്ദു ( അദ്ധ്യാപിക ചിന്മയ മിഷൻ സ്കൂൾ, തളിപ്പറമ്പ) ഒ.ബിജു (ഗ്രാഫിക് ഡിസൈനർ, ദുബൈ), ഒ.ബീന. മരുമക്കൾ: എം.ഗോപിനാഥൻ (സീനിയർ സൂപ്രണ്ട് ഹാർബർ എഞ്ചിനിയറിങ് ഡിപ്പാർട്ട് മെന്റ്, കാസറഗോഡ്), എം.സുസ്മിത (അരിയിൽ),. കെ. സുരേശൻ ( അഡീഷണൽ ഡയരക്ടർ, സർവ്വെ ആന്റ് ലാന്റ് റെക്കോർഡ്സ് തിരുവനന്തപുരം). സഹോദരങ്ങൾ: ജൂഡിത്ത, പരേതനായ ആൻ്റണി. സംസ്കാരം ഞായർ രാവിലെ 10 മണിക്ക്  കീഴറ സമുദായ സംഘം ശ്‌മശാനത്തിൽ വെച്ച് .

മാങ്കടവ് :SKSSF മാങ്കടവ് ശാഖയുടെ കീഴിൽ നടത്തപ്പെടുന്ന ഗ്രാൻഡ് മൗലിദ് സദസ്സും ഉത്തര കേരള ദഫ് കളി മത്സരവും ഇന്ന് വൈകുന്നേരം

Image
ഗ്രാൻഡ് മൗലിദ് സദസ്സും ഉത്തര കേരള ദഫ് കളി മത്സരവും ഇന്ന് മാങ്കടവ് :SKSSF മാങ്കടവ് ശാഖയുടെ കീഴിൽ നടത്തപ്പെടുന്ന ഗ്രാൻഡ് മൗലിദ് സദസ്സും ഉത്തര കേരള ദഫ് കളി മത്സരവും ഇന്ന് വൈകുന്നേരം ദാറുറഹ്‌മ അംഗണത്തിൽ വെച്ച് നടത്തെപ്പെടുന്നു. ജില്ലയിലെ പന്ത്രണ്ടിലധികം പ്രഗത്ഭ ടീമുകളാണ് ദഫ് മത്സരത്തിൽ മാറ്റുരക്കുന്നത്.

മാങ്കടവ് : കല്ലൂരിയകത്ത് ജമീല നിര്യാതനായി

Image
  SKSSF മാങ്കടവ് ചാലിൽ ശാഖ ട്രഷററും പട്ടിക്കാട് ജാമിഅ നൂരിയ്യ ഫൈനൽ വിദ്യാർത്ഥിയുമായ മുസ്തഫയുടെ ഉമ്മ കല്ലൂരിയകത്ത് ജമീല നിര്യാതനായി ഭർത്താവ് : പരേതനായ അബ്ദുറഹ്മാൻ മറ്റു മക്കൾ : ഹലീം, , ഹാഫി. കബറടക്കം ചാലിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.

പാപ്പിനിശ്ശേരി വെസ്റ്റ് ഇ.എം.എസ് സ്മാരക ഗവ: ഹയർ സെക്കൻ്റെ റി സ്കൂളിന് സമീപം അരിങ്ങളയൻ കുമാരൻ നിര്യാതനായി

Image
പാപ്പിനിശ്ശേരി വെസ്റ്റ് ഇ.എം.എസ് സ്മാരക ഗവ: ഹയർ സെക്കൻ്റെ റി സ്കൂളിന് സമീപം അരിങ്ങളയൻ കുമാരൻ (89) നിര്യാതനായി ഭാര്യ പരേതയായ പനയൻ ലക്ഷ്മി മക്കൾ പ്രീത ( കാഞ്ഞങ്ങാട് ) ഗീത ,പ്രദീപൻ (BTW) പ്രമോദ്  പ്രസീത പ്രസാദ് ( KSEB അഴിeക്കാട് ) മരുമക്കൾ ബാലൻ (കാഞ്ഞങ്ങാട്),രാജൻ ,റീജ ,സജീവൻ , ദീപ ,അപർണ്ണ സംസ്കാരം ഒക്ടോബർ 13 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഇല്ലിപ്പുറം സമുദായ ശ്മശാനത്തിൽ

സന്തോഷ് ട്രോഫി: കേരളത്തിന്റെ ഗോൾവല കാക്കാൻ ചെറുകുന്ന് സ്വദേശി

Image
കണ്ണൂർ : സന്തോഷ് ട്രോഫി കേരള ടീം ക്യാപ്‌റ്റനും ഗോൾകീപ്പറുമായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി മിഥുൻ മുരളീധരന് ശേഷം ഗോൾവല കാക്കാൻ കണ്ണൂരിൽനിന്ന് മറ്റൊരു താരം. കേരളടീമിന്റെ ഗോൾകീപ്പറായി ചെറുകുന്ന് സ്വദേശി സിദ്ധാർഥ്‌ രാജീവൻ നായരാണ് ഇത്തവണ ടീമിൽ ഇടംനേടിയത്. നിലവിൽ കേരള യുണൈറ്റഡ് എഫ്.സി.യുടെ കളിക്കാരാണ്. മുൻ ദേശീയതാരം കെ.ടി. രഞ്ജിത്തിന്റെ ഇരിണാവിലെ ഫുട്‌ബോൾ അക്കാദമിയിലാണ് അഞ്ചുവർഷമായി സിദ്ധാർഥ്‌ പരിശീലിക്കുന്നത്. ആദ്യമായി മത്സരിക്കാൻ ഇറങ്ങിയത് കാനന്നൂർ സ്പോർട്‌സ് അക്കാദമിക്ക് വേണ്ടിയാണ്. കോഴിക്കോട് ഫാറൂഖ് കോളേജ്, ചർച്ചിൽ ബ്രദേഴ്‌സ് ഗോവ, എച്ച്.എ.എൽ. ബാംഗ്ലൂർ എന്നിവയ്ക്ക് വേണ്ടിയും കളിച്ചു. ഗോവയിൽ 11-ന് ഗുജറാത്തുമായാണ് ടീമിന്റെ ആദ്യമത്സരം.

കണ്ണപുരം : ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു.

Image
ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. കണ്ണപുരം: കെ കണ്ണപുരം ഉഹ്ദ് പള്ളിക്കു സമീപം സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ ആറു വയസ്സുകാരി മരിച്ചു. നാറാത്ത്  സ്വദേശിയായ ഷിറാസ് കണ്ണപുരം സ്വദേശി ഹസീന ദമ്പതികളുടെ മകള്‍ ഷഹ ഷിറാസ്(ആറ്) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് . പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍13എ ഡബ്ല്യു4964 ബുള്ളറ്റും എതിരേ വരികയായിരുന്ന കെഎല്‍13എആര്‍1432 സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. വിദ്യാര്‍ഥിനി രാവിലെ മദ്‌റസ വിട്ട് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുന്നതിനിടെയാണ് അപകടം. സ്‌കൂട്ടിയിലുണ്ടായിരുന്ന സ്ത്രീക്കും മറ്റൊരു കുട്ടിക്കും ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കണ്ണപുരം പോലിസ് സ്ഥലത്തെത്തി.  

മാങ്കടവ് : വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത മാങ്കടവ് രണ്ടാം ഘട്ടം ശുചീകരണം

Image
മാങ്കടവ: വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത മാങ്കടവ് രണ്ടാം ഘട്ടം ശുചീകരണം ഗാന്ധി ജയന്തി ദിനത്തിൽ കുന്നുംപുറം മുതൽ റൈസ് മില്ല് വരെ റോഡ് സൈഡ് ലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി പഞ്ചായത്ത് മെമ്പർ വി അബ്ദുൽ കരീം ഉത്ഘാടനം ചെയ്തു ഹെഡ് മാസ്റ്റർ കെ പി വിനോദ് കുമാർ, പി ടി എ വൈസ് പ്രസിഡന്റ്മാരായ സി അബ്ദുള്ള, എം പി സൈദ്, മദർ പി ടി എ പ്രസിഡന്റ്‌ ഷഫീറ,ജമാ അത്ത് പ്രസിഡന്റ്‌ വി ഇബ്രാഹിം, ജനറൽ സെക്രട്ടറി സി കെ അബ്ദുൽ റഷീദ്,അദ്ധ്യാപികമാരായ ശ്രീമ ശ്രീധരൻ, സുബൈബത്ത്, ബാവ, എം മൃദുല,, സ്വപ്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ സി എച്ച് ഇസ്മായിൽ,,പി ടി എ അംഗങ്ങളായ ടി പി അജീല, യൂ ജംഷീറ നേതൃത്വം നൽകി

ഇന്ന് ഉച്ചയ്ക്ക് കാണാതായ കുട്ടിയെ കണ്ടെത്തി

Image
കീച്ചേരിക്കുന്നിലെ ദേവ്ന ഉമേഷ് (13) ഇന്ന് (02.10.23 ) ഉച്ചക്ക് 12 മണി മുതൽ കാണാതായിരുന്നു . കുട്ടിയെ പാലക്കാട് വെച്ച് കണ്ടെത്തിയതായി  വളപട്ടണം പോലീസ്വി  വിവരം ലഭിച്ചു. കുട്ടിയെ കൂട്ടാൻ ബന്ധുക്കൾ പുറപ്പെട്ടു. Share ചെയ്ത എല്ലാവർക്കും നന്ദി 

കപ്പക്കടവ് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു

Image
കപ്പക്കടവ് സുൽക്കാ റോഡിൽ താമസിക്കുന്ന ശുറൂഖ് മരണപെട്ടു..                          കപ്പക്കടവ് സുൽകിയ റോഡ് കപ്പക്കടവ് സുൽകിയ റോഡ്ൽ ഉള്ള ചെറിയ നിസ്കാര പള്ളിക്ക് മുന്നിൽ മൊടവിന്റക ത്തു പരേതനായ ഇബ്രാഹിമിന്റെ മകൻ ശുരൂഖ് (38) ഷാർജയിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു,,, ഷാർജ കാസിമിയ ഹോസ്പിറ്റലിൽ ഉള്ള മയ്യത്ത് നാട്ടിൽ കൊണ്ടു വരാനുള്ള ശ്രമിച്ചു കൊണ്ടിരിക്കുന്നു ഇന്നോ നാളെയോ മയ്യത്ത് നാട്ടിൽ എത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഭാര്യ ഒണ്ടേൻ റോഡിൽ അനാദി കച്ചവടം നടത്തുന്ന തോണിയൻ പുതിയ പുരയിൽ മമ്മുവിന്റെ മകൾ കപ്പക്കടവ് വായനശാലക്ക് മുന്നിൽ ഉള്ള ഷൈമത് 

പാറക്കൽ: മലിന ജലം കെട്ടിക്കിടന്ന് ദുരിതം അനിഭവിക്കുന്ന പ്രദേശം SDPI നേതാക്കൾ സന്ദർശിച്ചു

Image
 പാറക്കൽ: മലിന ജലം കെട്ടിക്കിടന്ന് ദുരിതം അനിഭവിക്കുന്ന പ്രദേശം SDPI നേതാക്കൾ സന്ദർശിച്ചു. പ്രതിഷേധങ്ങൾ ഉണ്ടാവുമ്പോൾ മാത്രം നടത്തുന്ന താത്കാലിക കാട്ടിക്കൂട്ടലുകൾ അല്ല വേണ്ടത്, വെള്ളക്കെട്ടിന് ശാശ്വത ‌പരിഹാരമാണ് പ്രദേശത്ത് ആവശ്യമെന്നും നേതാക്കൾ പറഞ്ഞു. വെള്ളക്കെട്ടിന് ശ്വാശതമായ പരിഹാരം ഉണ്ടാവുന്നത് വരെ SDPI കൂടെയുണ്ടാവുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്, വൈസ് പ്രസിഡന്റ് റഹീം , മണ്ഡലം കമ്മിറ്റിഅംഗം നവാസ് ടി കെ. പഞ്ചായത്ത് പ്രസിഡന്റ് ഹംസക്കുട്ടി, സെക്രട്ടറി നാസിം, ബ്രാഞ്ച് പ്രസിഡന്റ് അസ്‌ലം തുങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

മാങ്കടവ് മില്ലിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന കെ പി അഷറഫ് നിര്യാതനായി.

Image
പാപ്പിനിശ്ശേരി : മാങ്കടവ് മില്ലിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന കെ പി അഷറഫ് നിര്യാതനായി. ഉപ്പ :പരേതനായ മുഹമ്മദ്‌  ഉമ്മ : പരേതയായ  ഫാത്തിമ ഭാര്യ : നസീമ  മക്കൾ : സഹോദരൻങ്ങൾ:അബ്ദുള്ള,ഹംസ,നാസർ,കാദർ,റഷീദ. കബറടക്കം : ഉച്ചയ്ക്ക് 12:30

പാപ്പിനിശ്ശേരി: ധർമ്മക്കിണറിന് സമീപം താമസിക്കുന്ന സാമുവൽ വില്യം നിര്യാതനായി.

Image
പാപ്പിനിശ്ശേരി സഭാംഗമായ, ധർമ്മക്കിണറിന് സമീപം താമസിക്കുന്ന സാമുവൽ വില്യം അൽപസമയം മുൻപ് M M ആശുപത്രിയിൽ നിര്യാതനായി. ബലിയപട്ടം ടൈൽ വർക്സ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീമതി ശാന്ത. ഭൗതിക ശരീരം ഇപ്പൊൾ കണ്ണൂർ എ കെ ജി ആശുപത്രി മോർച്ചറിയിൽ.

പാപ്പിനിശ്ശേരി : വഡേശ്വരം താമസിക്കുന്ന കീർത്തന നിര്യാതയായി.

Image
പാപ്പിനിശ്ശേരി ചാലിൽ താമസിച്ച ഇപ്പോൾ വഡേശ്വരം താമസിക്കുന്ന ലത കൃഷ്ണൻ ദമ്പതികളുടെ മകൾ കീർത്തന നിര്യാതയായി.   ഇന്ന് ഉച്ചക്ക് ജില്ലാ ആശുപത്രിയിൽ വച്ച് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു മരണപ്പെട്ടു.

പാപ്പിനിശ്ശേരി ഉപജില്ല കായികമേള: കല്യാശ്ശേരി ജേതാക്കൾ

Image
  കല്യാശ്ശേരി : പാപ്പിനിശ്ശേരി ഉപജില്ലാ കായിക മേളയിൽ കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ രണ്ടാം സ്ഥാനവും അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും തേടി. നിരവധി വർഷങ്ങളായി ചാമ്പ്യന്മാരായ കല്യാശ്ശേരി സ്കൂളിന്റെ കളിസ്ഥലം ടർഫിന് വഴിമാറിയതോടെ പലയിടങ്ങളിലാണ് വിദ്യാർഥികൾ പരിശീലനം നടത്തിയത്.

മാങ്കടവ് GMLP സ്കൂൾ കുട്ടികളുടെ മാലിന്യ മുക്ത* *ക്യാമ്പയിൻ* ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉത്ഘാടനം ചെയ്തു

Image
മാങ്കടവ് മാങ്കടവ് ജി എം എൽ പി സ്കൂൾ :വൃത്തിയുള്ള മാങ്കടവ് മാങ്കടവ് GMLP സ്കൂൾ കുട്ടികളുടെ മാലിന്യ മുക്ത ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉത്ഘാടനം ചെയ്തു.പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുശീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം സുജയ്യ ആർദ്രം പദ്ധതി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മെമ്പർമാരായ വി അബ്ദുൽ കരീം, ടി അജയൻ പി ടി എ പ്രസിഡന്റ്‌ മുഹമ്മദ്‌ ബഷീറുദ്ധീൻ, എം പി ടി എ പ്രസിഡന്റ്‌ സി ഷഫീറ,, സകരിയ അസ് അദി, കെ പി അസ്സു,സി എച്ച് ഇസ്മായിൽ,, ശ്രീമ ശ്രീധരൻ, സി നൗഷാദ്, കെ പി അബ്ദുള്ള,,എം വി സമീർ വി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു ഹെഡ് മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും, കോ ഓർഡിനേറ്റർ കെ രമ്യ നന്ദിയും പറഞ്ഞു

ഹൃദയാഘാതം മൂലം പാപ്പിനിശ്ശേരി സ്വദേശി മരണപെട്ടു

Image
   പപ്പിനിശ്ശേരി ബോട്ട് ജെട്ടി സ്വദേശി ഗഫൂർ (45) ഹൃദയാഘാതം മൂലം ബാംഗ്ളൂരിൽ വെച്ച് മരണപ്പെട്ടു ( ഭാര്യ വീട് പഴഞ്ചിറ ശിശുമന്ദിരത്തിന് സമീപം

വടേശ്വരത്തെ ജി.വി. വാസുദേവ മാരാർ ചെന്നെയിൽ അന്തരിച്ചു.

Image
ബ്രൂക്ക് ബോൺഡ് ഇന്ത്യാ ലിമിറ്റഡ്ൽ നിന്നും വിരമിച്ച .വടേശ്വരത്തെ ജി.വി. വാസുദേവ മാരാർ 93 ഞായറാഴ്ച പുലർച്ച ചെന്നെയിൽ അന്തരിച്ചു. ഭാര്യ വി . കാർത്യായനി മാരസ്യാർ. മക്കൾ. പാർഥസാരഥി( ഏബട്ട് ഫാർമ), വിശ്വനാഥൻ. റിട്ട: ബി.എസ്.എൻ എൽ .കണ്ണൂർ. ഉണ്ണികൃഷ്ണൻ, ഗെയിൽ എറണാകുളം . പ്രേമ കുമാരി . മരുമക്കൾ. പ്രേമ കണ്ണൂർ. ബീന (ഹെഡ് മിസ്ട്രസ് .അടക്കാത്തോട് യു .പി .സ്കൂൾ . ജയശ്രീ എറണാകുളം പവിത്രൻ ചെന്നെ ഗ്രീൻ വേയ്സ് ഷിപ്പിഗം സ് ചെന്നൈ. സംസ്കാരം തിങ്കളാഴ്ച ചെന്നെയിൽ .

പാപ്പിനിശ്ശേരി : ഗവ.വെൽഫേർ സ്കൂളിലെ കുട്ടികൾക്കായി വിവിധ ഇനങ്ങളിൽ കായിക മേള സംഘടിപ്പിച്ചു

Image
കായിക മേള സംഘടിപ്പിച്ചു ഗവ.വെൽഫേർ സ്കൂളിലെ കുട്ടികൾക്കായി വിവിധ ഇനങ്ങളിൽ കായിക മേള സംഘടിപ്പിച്ചു. കായിക മത്സരം വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ചു.പഞ്ചായത്ത് മെമ്പർ മുഹമ്മദ് ശാഫി സ്‌കൂൾ ലീഡർ അഫാൻ ജംഷീറിന് സ്കൂൾ പതാക കൈമാറി കായികമേള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ടി.പി ഗീത ടീച്ചർ ,അസ്ലം മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, സിന്ധു ടീച്ചർ, ജിജിഷ ടീച്ചർ, പി ടി എ പ്രസിഡണ്ട് ശ്രീമതി സൗമ്യ. എ എന്നിവർ സംബന്ധിച്ചു.