Posts

Showing posts from 2026

തളിപ്പറമ്പ :ഏഴാംമൈൽ ജുമാ മസ്ജിദിന് പിറകിൽ താമസിക്കുന്ന എ സുബൈർ മരണപ്പെട്ടു.

Image
  തളിപ്പറമ്പ :ഏഴാംമൈൽ ജുമാ മസ്ജിദിന് പിറകിൽ താമസിക്കുന്ന എ സുബൈർ മരണപ്പെട്ടു. ഭാര്യ പരേതയായ ആരിഫ . മക്കൾ സഫ്രിൻ , റിസ , സൈഫ . സഹോദരങ്ങൾ ഖദീജ , നൗഷാദ് , സമീർ ഹിഷാം .

പുല്ലൂപ്പി : തൻസീറ നിര്യാതയായി.

Image
    ചെങ്ങിനിക്കണ്ടി പടിഞ്ഞാറ് ആമിന യുടെ മകൾ തൻസീറ 28 വയസ്സ്  മരണപ്പെട്ടു (ഹൃദയാഘാതം) രണ്ട് മക്കൾ ഉണ്ട്  മയ്യത്ത് നിലവിൽ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. .. ഭർത്താവ് വിദേശത്ത് നിന്നും വരാനുള്ളത് കൊണ്ട് മയ്യത്ത് വൈകിട്ട് വീട്ടിൽ കൊണ്ടുവരും  മയ്യത്ത് 12 30ന് എത്തുകയും തുടർന്ന് ഫാറൂഖ് ജുമാമസ്ജിദിൽ നിസ്കാരം ഉണ്ടായിരിക്കുന്നതാണ്. തൻസീറ യുടെ പെട്ടെന്നുള്ള വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.  

കാണാതായ മുഹമ്മദ് അബാൻ വീട്ടിൽ തിരിച്ചെത്തി

കാണാതായ മുഹമ്മദ് അബാൻ വീട്ടിൽ തിരിച്ചെത്തി കമ്പിൽ: വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായിരുന്ന കണ്ണൂർ കമ്പിൽ സ്വദേശി മുഹമ്മദ് അബാൻ (14) വീട്ടിൽ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി തിരച്ചിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. കുട്ടി സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയതോടെ ആശ്വാസമായി. കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു.

വ്ളോഗർ ശിവത്തിൽ അനൂപിന്റെ ബൈക്കിൽ കാർ ഇടിച്ച് മരണത്തിനിടയാക്കിയ അപകടം കാർ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചു

Image
  വ്ളോഗർ ശിവത്തിൽ അനൂപിന്റെ ബൈക്കിൽ കാർ ഇടിച്ച് മരണത്തിനിടയാക്കിയ അപകടം കാർ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചു മാഹി സ്വദേശി വി വിധു കൃഷ്‌ണയെ എടക്കാട് പോലീസ് നരഹത്യയടക്കം വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചതായി പരിശോധനയിൽ കണ്ടെത്തി.  അടിയന്തര രക്തദാന അഭ്യർത്ഥന  ഷബീർ താണയുടെ ചികിത്സാർത്ഥം കണ്ണൂർ ആസ്റ്റർ മിംസ് ബ്ലഡ് ബാങ്കിലേക്ക് 15 യൂണിറ്റ് രക്തം അടിയന്തരമായി ആവശ്യമുണ്ട്. ആവശ്യമായ ഗ്രൂപ്പ്: ഏത് ഗ്രൂപ്പും സ്വീകരിക്കും (Any Blood Group)  സ്ഥലം: കണ്ണൂർ ആസ്റ്റർ മിംസ് (3-ാം നില, ബ്ലഡ് ബാങ്ക്) രക്തദാനം ചെയ്യാൻ തയ്യാറുള്ള സുമനസ്സുകൾ എത്രയും വേഗം ബന്ധപ്പെടുക: 📞 9895157325 📞 9895688890

മൈസൂരിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു.

Image
  മൈസൂരു: മൈസൂരുവില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അഫ്താബ് (29) മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികള്‍. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടത്തില്‍പ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ശിവത്തിൽ അനൂപിന്റെ വിയോഗം വിശ്വസിക്കാനാവാതെ കണ്ണൂർ ടൗൺ

Image
  കണ്ണൂർ: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു. ചാലാട് സ്വദേശിയായ അനൂപും താണ സ്വദേശി ഷബീറും സഞ്ചരിച്ച ബൈക്കിൽ നടാൽ ദേശീയ പാതയിൽ വെച്ച് കാർ ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ ഷബീറിനെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെയ്സ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്ന അനൂപ് പൊതു പ്രശ്‌നങ്ങൾ അധികാരികൾക്ക് മുന്നിൽ എത്തിച്ചാണ് ശ്രദ്ധ നേടിയത്.

ഡൽഹിയിൽ വാഹന അപകടത്തിൽ കൊടുവള്ളി സ്വദേശികളായ ദമ്പതികൾ മരണപ്പെട്ടു

Image
  ഡൽഹിയിൽ ഉണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ മരണപ്പെട്ടു, കൊടുവള്ളി റിയാളുസ്സ്വാലിഹീൻ ഉസ്താദ് ഇ. ടി എം ബാഖവിയുടെ മകനും മകൻ്റെ ഭാര്യയുമാണ് ഡൽഹിയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്

പാവന്നൂർ മൊട്ടയിലെ ഡി കെ സ്റ്റോർ ഉടമയാണ്.

Image
 ഇരുവാപ്പുഴ നമ്പ്രത്തെ കുതിരുമ്മിൽ ചന്ദ്രികയുടെ മകൻ കെ സൂരജ് (33) നിര്യാതനായി.  പാവന്നൂർ മൊട്ടയിലെ ഡി കെ സ്റ്റോർ ഉടമയാണ്. നാളെ വെള്ളിയാഴ്ച പകൽ 11 മുതൽ പാവന്നൂർ മൊട്ടയിലും തുടർന്ന് വീട്ടിലും പൊതുദർശനം. 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടത്തും.

കണ്ണൂർ : സതി (57) നിര്യാതയായി.

Image
അഴീക്കൽ വെള്ളക്കല്ലിന് സമീപം സതി (57) നിര്യാതയായി. ഭർത്താവ്: പരേതനായ മണികണ്ഠൻ . അമ്മ: ചന്ദ്രമതി. മക്കൾ: മിഥുൻ (ബ്ലാക്ക് ബോണറ്റ് ബാലൻ കിണർ ) അർജ്ജുൻ (സെയിന്റ് ഗോബിൻ ) മരുമക്കൾ: മൃദുല,നിമിഷ. സഹോദരി: സജിത സംസ്കാരം 16/10/26നു രാവിലെ11 മണിക്ക് അഴീക്കൽ

കമ്പിൽ: തൈലവളപ്പിൽ താമസിക്കുന്ന കമ്പിൽ കുമ്മായകടവിലെ ആലവളപ്പിൽ അശ്റഫ് നിര്യാതനായി.

Image
  കമ്പിൽ: തൈലവളപ്പിൽ താമസിക്കുന്ന കമ്പിൽ കുമ്മായകടവിലെ ആലവളപ്പിൽ അശ്റഫ് നിര്യാതനായി. ഭാര്യ:- തൈലവളപ്പിലെ ഷെബീന, മക്കൾ:- അഫ്ത്താം,ഷെഫ്ന, ഷെറിൻ

എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

Image
   കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പോലീസ് പിടികൂടിയത്.  മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്. മിനു ജാസ്മിൻ യൂട്യൂബറാണ്മിനു ജാസ്മിൻ യൂട്യൂബറാണ്. എംഡിഎംഎ വിൽപ്പനക്ക് വേണ്ടി എത്തിച്ചത് ആണെന്ന് പോലീസ് അറിയിച്ചു. മിനു ജാസ്മിൻ യൂട്യൂബർ 

പാപ്പിനിശേരി കാട്ട്യത്ത് സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

Image
 പാപ്പിനിശേരി കാട്ട്യത്ത് സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.  പാപ്പിനിശ്ശേരി കാട്ട്യം സ്വദേശിക്ക് ആണ് പരിക്ക്. പ്രാഥമിക വിവരം.  പരിക്ക് പറ്റിയ ആളെ ഇടിച്ച കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

തളിപ്പറമ്പിൽ 5 വർഷത്തെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി 'CHANGE' ന് തുടക്കമായി; ലോഗോ പ്രകാശനം നിർവഹിച്ചു

Image
  ​തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ആവിഷ്കരിക്കുന്ന അഞ്ചു വർഷത്തെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ 'CHANGE' (ചേഞ്ച്) ന്റെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ എൻ. ഷംസുദ്ദീൻ തിരുവനന്തപുരത്ത് വെച്ച് നിർവഹിച്ചു.  ​വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റവും കുട്ടികളുടെ സർവ്വതോമുഖമായ പുരോഗതിയും ലക്ഷ്യമിട്ടാണ് 'CHANGE' എന്ന് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ സമഗ്രമായ അക്കാദമിക വളർച്ചയെയും വ്യക്തിത്വ വികസനത്തെയും സൂചിപ്പിക്കുന്നതാണ് പദ്ധതിയുടെ ലോഗോ:   ​C - Comprehensive (സമഗ്രമായ കാഴ്ചപ്പാട്)   ​H - Holistic (സർവ്വതോമുഖമായ വികസനം)   ​A - Academic (മികച്ച അക്കാദമിക നിലവാരം)   ​N - Nurturing (കഴിവുകളെ വളർത്തിയെടുക്കൽ)   ​G - Growth (വ്യക്തിഗതവും സാമൂഹികവുമായ വളർച്ച)   ​E - Empowerment (വിദ്യാർത്ഥി ശാക്തീകരണം)   ​തുറന്ന പുസ്തകത്തിൽ നിന്ന് ചിറകടിച്ചുയരുന്ന വിവിധ വർണ്ണങ്ങളിലുള്ള മനുഷ്യരൂപങ്ങളാണ് ലോഗോയുടെ പ്രധാന ആശയം. അറിവിലൂടെയും അക്കാദമിക അടിത്തറയിലൂടെയും വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തിരിച്...

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വെട്ടിച്ചുരുക്കുന്നതിനെതിരെ ബാലസംഘം പ്രതിഷേധ കൂട്ടായ്മ നടത്തി.

Image
   കണ്ണൂർ:കേരളത്തിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വെട്ടിച്ചൊരുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബാലസംഘം കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്കും മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധ കൂട്ടായ്മയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂളിൽ വച്ച് ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗോകുൽ എംപി അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി, ജില്ലാ വൈസ് പ്രസിഡന്റ് പ്രജിത്ത് കെ, ജില്ലാ കൺവീനർ ഈ സുമേശൻ മാസ്റ്റർ,ജില്ലാ കോഡിനേറ്റർ അമൽ പ്രേം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ദേവാദ്രിക ജി കൃഷ്ണൻ, ജില്ലാ ജോയിൻ കൺവീനർ സി അശോക് കുമാർ, ജില്ലാ കമ്മിറ്റി അംഗം അഭിനവ് വി വി, ആന്തൂർ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഋതിൻ കെ വി സ്വാഗതം പറഞ്ഞു. 15,16 തീയതികളിലായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഈ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പാപ്പിനിശ്ശേരി പഴഞ്ചിറ ഖത്തീബ് ഹാഫിള് സിനാൻ ദാരിമി യുടെ അനുജൻ സ്വഫാൻ ഹുദവി മരണപ്പെട്ടു

Image
  കാസർഗോഡ് :ബെദിര സ്വദേശി സ്വഫാൻ ഹുദവി ബൈക്ക് അപകടത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പാപ്പിനിശ്ശേരി പഴഞ്ചിറ ഖത്തീബ് ഹാഫിള് സിനാൻ ദാരിമി യുടെ അനുജൻ സ്വഫാൻ ഹുദവി ബൈക്ക് അപകടത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.  ഈ വരുന്ന നവംബറിൽ ദാറുൽ ഹുദായിൽ നിന്ന് ഹുദവി പട്ടം സ്വീകരിക്കാനിരിക്കെയാണ് വിയോഗം;

തൃശൂരിൽ ഭാര്യയെയും മകനെയും കൊന്ന് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

Image
  തൃശ്ശൂർ: തൃശ്ശൂരിൽ ഭാര്യയേയും നാലരവയസുകാരൻ മകനേയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു

ജർമനിയിൽ ബോഹും നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു.

Image
  ബർലിൻ:  ജർമനിയിൽ ബോഹും നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ട് നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അ‍ഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരാണ് മരിച്ചത്. കട്ടപ്പന ശാന്തിഗ്രാം കൊച്ചടാട്ടേൽ കെ പി സാബു - പി എൻ ജ്യോതി ദമ്പതികളുടെ മകളാണ് നോവ സാബു. ജർമനിയിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. ജൂലൈ മൂന്നിനാണ് ജർമനിക്ക് പോയത്. അച്ഛൻ സാബു റിട്ട. എസ്‌ ഐയും അമ്മ ജ്യോതി ചെമ്പകപ്പാറ പി എച്ച്‌ സിയിലെ പബ്ലിക് ഹെൽത്ത് നഴ്‌സുമാണ്. ബുധനാഴ്ച വൈകീട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഇന്ത്യൻ എംബസിയുമായി ബന്ധുക്കൾ ബന്ധപ്പെട്ടിട്ടുണ്ട്. ചെമ്മക്കാട് അശ്വനി നിവാസിൽ ജോയി (റിട്ട. കൃഷി വകുപ്പ്) യുടെയും ഷീലാ ജോയിയുടെയും (റിട്ട. ഓഫീസ് അസിസ്റ്റന്റ്, രജിസ്ട്രേഷൻ വകുപ്പ്) മകളാണ് മരിച്ച അഞ്ജലി എസ് ജോയി. കഴിഞ്ഞ ജൂലായിലാണ് ജോലി ലഭിച്ച് ജർമ്മനിയിലേക്ക് പോയത്. അശ്വനിയാണ് സഹോദരി. തോട്ടകം കോനൂരാൻ വീട്ടിൽ ജോണിയുടെയും ലിസിയുടെയും മകനാണ് സിവിൻ ജോണി. സഹോദരങ്ങൾ: സിമി (അയർലൻഡ്), സാൽവിൻ (ജർമനി). ഒന്നരമാസം...

പയ്യന്നൂരിൽ വീട്ടിൽ വൻ തീപിടിത്തം, ഫ്രിഡ്ജ് ഉൾപെടെയുള്ള വീട്ടുപകരണങ്ങൾ കത്തി നശിച്ചു

Image
  പയ്യന്നൂർ : പയ്യന്നൂർഅന്നൂർ റോഡിൽ വീട്ടിൽ വൻ തീപ്പിടിത്തം ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ചിന്മയ സ്‌കൂളിന് സമീപം ദേവി നിവാസിൽ ഷമീന്ദ്രന്റെ (59) വീട്ടിലാണ് തീപിടിത്തമുണ്ടായത് ബുധനാഴ്‌ച രാത്രി ഏഴ് മണിയോടെദായിരുന്നു സംഭവം. വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടെലിവിഷനിലാണ് ആദ്യം തീ പടർന്നതെനാണ് പ്രാഥമിക വിവരം. തുടർന്ന് ടിവിയും ഫ്രിഡ് ങ്ങും അനുബന്ധ ഉപകരണങ്ങളും സമീപത്തുണ്ടായിരുന്ന കിടക്കയും പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടിൽ ഷമീന്ദ്രൻ്റെ 76 വയസ്സുള്ള മാതാവ് ബാലമണി മാത്രമാണ് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യുണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേത്യബത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ. ഷിജിത്ത്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ (ഡ്രൈവർ) ജോബിമോൻ ജോർജ്, യു.എസ്. അഭിലാഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സത്യൻ, പി.പി. ജിഷണുദേവ്, യു.കെ. ലിജീഷ്, എസ്. ജിഷ്ണു, ഹോംഗാർഡുമാരായ കെ. ഭിനേശൻ, എൻ.വി. ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ജിദ്ദ വിമാനത്താവളത്തിൽ എത്തിയ ശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്‌സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു.

Image
   സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ഫിലോമിനയെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.  വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശികളായ രവി - ശെൽവി ദമ്പതിമാരുടെ മകളാണ് 32-കാരിയായ ഫിലോമിന. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ഫിലോമിന ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം ജിദ്ദയിൽ എത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞ് വെച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം കടുത്ത ആശങ്കയിലായി.  റിയാദിലെ ആശുപത്രി അധികൃതരെയും സഹപ്രവർത്തകരെയും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബാംഗങ്ങളും...

കണ്ണൂർ : മേഘ(32) മരണപ്പെട്ടു.

Image
  മാതമംഗലം: സാമ്പത്തികപ്രയാസം കാരണം എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.  എരമം ഓയോളത്തെ നെടുമണ്ണില്‍ വീട്ടില്‍ മേഘ(32)ആണ് മരിച്ചത്.  ഒക്ടോബര്‍-7 ന് രാത്രി ഏഴിനാണ് ഇവര്‍ സ്വന്തം വീട്ടില്‍ വെച്ച് വിഷം കഴിച്ചത്.  പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ ഒക്ടോബര്‍-13 ന് വൈകുന്നേരം 7.20 നാണ് മരണപ്പെട്ടത്.  എന്‍.കെ.മുരളീധരന്‍-സി.ഇന്ദിര ദമ്പതികളുടെ മകളാണ്.  ഭര്‍ത്താവ് ബിനീഷ്(കുന്നരു).  മകള്‍: ജാന്‍വി.  സംസ്‌ക്കാരം ആനപ്പാറ പൊതുശ്മശാനത്തില്‍.

പാപ്പിനിശ്ശേരി ഗെയിറ്റിന് സ്റ്റേഷനറി കട നടത്തുന്ന.ടി.പി. രാഘവൻ നിര്യാതനായി.

Image
  പാപ്പിനിശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂനിറ്റ് മെമ്പർ.  ഗെയിറ്റിന് സ്റ്റേഷനറി കട നടത്തുന്ന.ടി.പി. രാഘവൻ [ഏച്ചിയുടെ പിടിക ] നിര്യാതനായി. നിത്ത്യശാന്തിക്കായ്  സംസ്ക്കാരം രാവിലെ 10 മണിക്ക്. ആദര സൂചകമായ് 11 മണി വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ചെങ്ങളായി : തവറുലിലെ വിമുക്തഭടൻ മുല്ലപ്പള്ളി ഗോവിന്ദൻ നമ്പ്യാർ (85) അന്തരിച്ചു.

Image
  തവറുൽ. തവറുലിലെ വിമുക്തഭടൻ മുല്ലപ്പള്ളി ഗോവിന്ദൻ നമ്പ്യാർ (85) അന്തരിച്ചു. ഭാര്യ : വി.വി.പത്മാവതി അമ്മ, മക്കൾ : വി.വി രാധാമണി (റിട്ട. ടീച്ചർ ) വി.വി രാധാകൃഷ്ണൻ (ശാസ്ത്രജ്ഞൻ BARC) മരുമക്കൾ : കെ.ജെ ജനാർദ്ദനൻ(റിട്ട. പ്രിൻസിപ്പാൾ കൊയിലി), ടി.എം.ഷീജ കല്യാശേരി( ടീച്ചർ, ആറ്റോമിക് എനർജി സെൻട്രൽ സ്ക്കൂൾ, മുംബൈ) സഹോദരങ്ങൾ : നാരായണൻ നമ്പ്യാർ ഇരിക്കൂർ (Rtd:സുബേദാർ മേജർ), കാർത്തിയായനി അമ്മ,(കണ്ടക്കൈ),  ഭൗതിക ദേഹം നാളെ 15.10.2026 വ്യാഴാഴ്ച ഉച്ചക് ശേഷം 3 മണി മുതൽ പൊതുദർശ്ശനത്തിനായി തൂവറൂലിലെ ഭവനത്തിൽ കൊണ്ടുവരും  സംസ്ക്കാരം : 4 മണിക്ക് പെരുങ്കോന്നിലെ ചെങ്ങളായി പഞ്ചായത്ത് "ശാന്തിതീരം" പൊതു ശ്മശാനത്തിൽ

താവം , പാപ്പിനിശേരി മേൽപ്പാലം മന്ത്രി തലത്തിൽ യോഗം ചേരും

Image
താവം , പാപ്പിനിശേരി മേൽപ്പാലം മന്ത്രി തലത്തിൽ യോഗം ചേരും .താവം , പാപ്പിനിശേരി മേൽപ്പാലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിതലത്തിൽ യോഗം ചേരണമെന്നാവശ്യപ്പെട്ട് എം വിജിൻ എംഎൽഎ , കെ വി സുമേഷ് എംഎൽഎ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ടും .പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മന്ത്രിതലത്തിൽ യോഗം വിളിച്ച് ചേർക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി MLA മരെ അറിയിച്ചു.

കേരളത്തിലെ നദികളിൽ നിന്നുള്ള മണൽവാരൽ ജനുവരിയിൽ പുനരാരംഭിക്കുമെന്ന് സർക്കാർ.

Image
  റവന്യൂ മന്ത്രി എ.പി. അനിൽകുമാറും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫുമാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും ദുരന്തങ്ങൾക്കും കാരണമാകുന്ന നദികളിലെ മണൽക്കൂമ്പാരങ്ങളും എക്കലും നീക്കം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു

Image
  പളനി തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ്  പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കേ മരിച്ചു.  ഇരിട്ടി കൊട്ടുകപ്പാറയിലെ കൂട്ടകാഞ്ഞിരത്തിങ്കൽ സ്മിത - പ്രേംജിത്ത്   ദമ്പതികളുടെ മകൻ  ടി.കെ. ശിവജിത്ത് (12) ആണ്  മരിച്ചത്. പളനി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ  കഴിഞ്ഞ ദിവസം കോഴിക്കോട് മലാപ്പറമ്പിൽ വെച്ച്   മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപെട്ട കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. കാറിൽ നിന്നും തെറിച്ചുവീണ  ശിവജിത്തിന്റെ  തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചകിത്സയിൽ ഇരിക്കെ ആയിരുന്നു മരണം. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവജിത്ത്. ബുധനാഴ്ച  ഉച്ചക്ക് 2 മണിയോടെ സ്കൂളിൽ പൊതു ദർശനത്തിന് വെക്കുന്ന  മൃതദേഹം തുടർന്ന് 3.30 ഓടെ മുണ്ടയാംപറമ്പ് പൊതുമശാനത്തിൽ സംസ്കരിക്കും.  സഹോദരി: എമി റോസ്.

മാങ്കടവ് : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്

Image
  നവംബർ 6,7,8 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം *ഒക്ടോബർ 14 പോസ്റ്റർഡേ* മാങ്കടവ് ശാഖ മുസ്ലിം യൂത്ത് ലീഗ് ആചരിച്ചു സി എച്ച് ഷംഷാദ്, എം പി സൈദ്, പി കെ ഫസലുദ്ധീൻ, സി എച്ച് ശറഫുദ്ധീൻ, എം ഷകീർ, എം കെ പി മുസ്തഫ, സി എച്ച് ജൂറൈജ് സംബന്ധിച്ചു

സൗദിയിലേക്ക് 17 വരെ സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ

Image
  സൗദി അറേബ്യയിലേക്ക്  ഈ മാസം 17 വരെയുള്ള സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ. സൗദി അറേബ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ് എയർ എന്നീ വിമാന കമ്പനികൾ ആണ് നിലവിൽ സർവീസ് റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്.  ദമാം, ജിദ്ദ , റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാർക്ക് അധികനിരക്കില്ലാതെ തീയതി മാറ്റുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ നേടുകയോ ചെയ്യാമെന്ന് കമ്പനി അറിയിച്ചു. റിയാദ്, ജിദ്ദ , ദമാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നതായി ആകാശ എയറും അറിയിച്ചു.

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് തീയ്യന്നൂർ പാടശേഖരസമിതി കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

Image
  കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് തീയ്യന്നൂർ പാടശേഖരസമിതി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. തളിപ്പറമ്പ:കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് തീയ്യന്നൂർ പാടശേഖരസമിതി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എൻ റീജയുടെ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ കെ കെ അമൃത  പദ്ധതി വിശദീകരണം നടത്തി.പി പി നിസാർ, വി നിഷ,എം വി പത്മനാഭൻ , രാഘവൻ എന്നിവർ പ്രസംഗിച്ചു. പാടശേഖരസമിതിക്ക് ടില്ലർ , കൂലിച്ചെലവ് എന്നിവയ്ക്ക് വിഹിതവും ബ്ലോക്ക് പഞ്ചായത്ത് നല്കുന്നുണ്ട്.

പ്രണയത്തിന്റെ പേരിൽ പോലീസ് മർദ്ദനം; 18 കാരൻ ജീവനൊടുക്കിയതായി പിതാവിന്റെ ആരോപണം -കൊടുങ്ങല്ലൂർ പോലീസിനെതിരെ ഗുരുതര പരാതി

Image
  തൃശൂർ: പ്രണയത്തിൻ്റെ പേരിൽ പൊലീസിൽനിന്ന് നേരിട്ട ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് 18 വയസ്സുകാരനായ മകൻ ജീവനൊടുക്കിയതെന്ന ഗുരുതര ആരോപണവുമായി പിതാവിൻറെ ഹൃദയഭേദകമായ കുറിപ്പ്. മരിച്ച മുഹമ്മദ് അസ്‌ലമിൻറെ പിതാവ് കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സി.ഐ ബൈജു, എസ്.ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഒക്ടോബർ ആറിനാണ് അസ്‌ലം ആത്മഹത്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി അസ്ലം പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പിതാവ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തുടർന്ന്, 20 പവൻ സ്വർണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഇന്നോവ കാർ വാങ്ങിയെന്നും ആരോപിച്ചാണ് പൊലീസ് അസ്ലമിനെ കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസമാണ് സി.ഐ ബൈജുവും എസ്.ഐ അതുൽ മോഹനും കൂടി തന്റെ മക്കളെ സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചത്. ഒരു പരാതി കിട്ടിയാൽ പ്രായപൂർത്തി ആകാത്ത പയ്യന്മാരെ ക്രൂരമായി തല്ലി ചതക്കാൻ ആരാണ് പൊലീസിന് അധികാരം തന്നതെന്നും കുറിപ്പിൽ ചോദിക്കുന്നു. ഫേസ്ബുക് പോസ്റ്റ്‌ 👇 സുഹൃത്തുക്കളെ 06-10-2026. പഴുപറമ്പി...

കണ്ണൂർ : സ്വർണ്ണം പൊട്ടിക്കൽ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 5.336 കിലോഗ്രാം ചന്ദനമുട്ടികൾ പിടികൂടി.

Image
  സ്വർണ്ണം പൊട്ടിക്കൽ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 5.336 കിലോഗ്രാം ചന്ദനമുട്ടികൾ പിടികൂടി. കേസിൽ കല്യാശ്ശേരി പാറക്കടവിലെ സനു പി. സന്തോഷിനെ പോലീസ് പിടികൂടി. പയ്യന്നൂർ ഡി വൈ എസ് പി കെ. മണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കാട്ടാമ്പള്ളി സ്വദേശിയും ഇപ്പോൾ വളപട്ടണം താമസക്കാരനുമായ ഇബ്രാഹിം കുട്ടി (60)മരണപ്പെട്ടു.

Image
കാട്ടാമ്പള്ളി സ്വദേശിയും ഇപ്പോൾ വളപട്ടണം താമസക്കാരനുമായ  ഇബ്രാഹിം കുട്ടി (60)മരണപ്പെട്ടു. ഭാര്യ: സൈനബ  മക്കൾ: ഫിറോസ് ഖബറടക്കം: നാളെ (ബുധൻ) രാവിലെ 9:00 am ന്‌ വളപട്ടണം മന്ന കബർസ്ഥാനിൽ.

പാപ്പിനിശ്ശേരി അരോളിയിലെ പി രജിത (57) നിര്യാതയായി

Image
  പാപ്പിനിശ്ശേരി അരോളിയിലെ പി രജിത (57) നിര്യാതയായി പിതാവ് : പിതാവ് പരേതനായ പോള കുഞ്ഞപ്പ മാതാവ് : ദേവകി സഹോദങ്ങൾ :ഗീത, സന്തോഷ്, പരേതരായ വസന്ത,അനിത സംസ്ക‌ാരം: ബുധനാഴ്‌ച രാവിലെ 11:00 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശമശാനത്തിൽ.

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ പടിയൂരിലെ ദേവികയുടെ ചിതാഭസ്മം നാളെ പുലര്‍ച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.ചിതാഭസ്മം നാളെ കണ്ണൂരിലെ വീട്ടിലെത്തിക്കും.

Image
  ഇരിക്കൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച പടിയൂർ നിടിയോടി സ്വദേശിനി വി ദേവികയുടെ (22) ചിതാഭസ്മം നാളെ പുലർച്ചെ 2.30 ഓടെ വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി ദേവികയുടെ ജന്മനാട്ടിലെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3.30 ഓടെ ചിതാഭസ്മം പടിയൂരിലെ വീട്ടിലെത്തിക്കും. മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്കാരം നടത്തിയത്. മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിൽ എത്തിക്കുന്നതിനും ആവശ്യമായ രേഖകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും തുടർ നടപടികളുടെ ഏകോപനത്തിനും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോർക്ക റൂട്ട്സ് നേതൃത്വം നൽകി. ഇരിക്കൂർ എം എൽ എ സജീവ് ജോസഫും ഇതിനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കി.

പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പമ്പാല ബി ടി ആർ വായനശാലയ്ക്ക് സമീപം താമസിക്കുന്ന പോള പ്രദീപൻ(57) മരണപെട്ടു.

Image
  പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പമ്പാല ബി ടി ആർ വായനശാലയ്ക്ക് സമീപം താമസിക്കുന്ന പോള പ്രദീപൻ(57) മരണപെട്ടു.  സിപിഐഎം തുരുത്തികൊവ്വൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ വിജി. മക്കൾ ആദിത്യ,അഭിനവ് സഹോദരങ്ങൾ ശൈലജ,വിനോദ്കുമാർ,ദിനേശൻ,ഷീബ,ബീന,സജീവൻ,അജയകുമാർ  സംസ്കാരം ഇന്ന് 13.10.2026 ചൊവ്വാഴ്ച രാത്രി 9.30 ന്.

മുട്ടം ദേഷപ്പെരുമ" പ്രകാശനം ഒക്ടോബർ 18ന്

Image
 പഴയങ്ങാടി: മാടായി പഞ്ചായത്തിലെ മുട്ടം ഗ്രാമത്തിന്റെ പ്രാദേശിക ചരിത്രമടങ്ങിയ "മുട്ടം ദേശപ്പെരുമ" ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം ഒക്ടോബർ 18ന് മുട്ടം വെങ്ങര മാപ്പിള യു പി സ്കൂൾ ഹാളിൽ വച്ച് നടക്കും. കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് യുവവ്യവസായി എസ് പി അബ്ദുറഹ്‌മാന് നൽകി നിർവഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം എസ് കെ പി സക്കരിയ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ബബിതകുമാരി, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി. സത്യഭാമ, വൈസ് പ്രസിഡണ്ട് മോഹനൻ കക്കോപ്രവൻ, മുട്ടം മഹല്ല് ഖത്തീബ് അനീസ് ഹസ്സൻ ഫൈസി, നാടകാചാര്യൻ ഇബ്രാഹിം വെങ്ങര, കെ പി കെ വെങ്ങര, മാടായി ഗ്രാമപഞ്ചായത്ത്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ടി പി അബ്ബാസ് ഹാജി ചെയർമാനും, എസ് എൽ പി മൊയ്തീൻ കൺവീനറും, എസ് എൽ പി മുഹമ്മദ് കുഞ്ഞി ട്രഷററുമായി 101 പേരടങ്ങിയ സ്വാഗതസംഘകമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം മുട്ടം മഹല്ല് ഖത്തീബ് ഹനീസ് ഹസ്സൻ ഫൈസി ഉദ്ഘാടനം ചെയ്തു. ടി പി അബ്ബാസ് ഹാജി അധ്യക്ഷനായി. ഡോ.ഉമർ ഫാറൂഖ് എസ് എൽ പി, എം കെ ബീരാൻ ഹാജി, നജീബ് മുട്ടം, എഡിറ്റർ എസ് എൽ പി സ...

പാപ്പിനിശ്ശേരി: ലിജിമ പഴഞ്ചിറ റോഡിൽ താമസിക്കുന്ന.എം.കെ.പി.മുഹമ്മദ് കുഞ്ഞി 80 വയസ്സ് മരണപെട്ടു.

Image
  പാപ്പിനിശ്ശേരി: ലിജിമ പഴഞ്ചിറ റോഡിൽ താമസിക്കുന്ന.എം.കെ.പി.മുഹമ്മദ് കുഞ്ഞി 80 വയസ്സ് മരണപെട്ടു.  ഭാര്യ. സൈനബ മക്കൾ :ജബ്ബാർ, ഹംസ കുട്ടി,മിസ്രി, നസീമ  മരുമക്കൾ :കുഞ്ഞഹമ്മദ്, നസീർ.സാഹിദ, സുമയ്യ  ഏക സഹോദരൻ : എം കെ.പി.ഹംസ ഹാജി  കബറടക്കം നാളെ ബുധനാഴ്ച രാവിലെ കാട്ടിലെ പള്ളി കബർസ്ഥാനിൽ.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ

Image
  ചികിത്സാപ്പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണി (49) ആണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 'ഒക്‌ടോബർ അഞ്ചിനാണ് വീട്ടമ്മ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റായത്. എട്ടാം തീയതി ശസ്ത്രക്രിയ നടന്നു. പിറ്റേദിവസം ഐസിയുവിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റി. രണ്ട് ദിവസം മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. ഇതിനുശേഷം പനിയുടെ ലക്ഷണങ്ങൾ ആരംഭിച്ചു. ഇതിനുള്ള മരുന്നും നൽകി. ഛർദ്ദിയും വയറിളക്കവുമുണ്ടായി. തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു.വൻകുടലും മലാശയവും ചേരുന്ന ഭാഗത്ത് മുറിവുണ്ടായെന്നും അണുബാധയുണ്ടായെന്നും പറഞ്ഞാണ് പതിനൊന്നാം തീയതി വീണ്ടും ശസ്ത്രക്രിയ ചെയ്തത്. ആദ്യ ശസ്ത്രക്രിയയുടെ പിഴവ് മൂലമാണ് അണുബാധയുണ്ടായതെന്നാണ് കരുതുന്നത്. കാരണം തങ്കമണിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു'- ഭർതൃസഹോദരൻ ജയചന്ദ്രൻ പറഞ്ഞു. രണ്ടാം ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലേയ്ക്ക് മാറ്റിയ തങ്കമണി ഇന്നലെ വൈകിട്ട് അഞ്ച...

ആശങ്ക വേണ്ട കണ്ണൂരിൽ വിമാനങ്ങൾ താഴ്ന്നു‌ പറക്കും

Image
  ഭൂമിക്കടിയിലെ തന്ത്രപ്രധാനമായ ധാതുനിക്ഷേപ സാധ്യത കണ്ടെത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രീയ എയ്റോ ജിയോ ഫിസിക്കൽ സർവേ ആരംഭിച്ചു. ഇതിനായി രണ്ട് ചെറുവിമാനങ്ങൾ എത്തിച്ചു ഭൂനിരപ്പിൽ നിന്ന് 80 മുതൽ 120 മീറ്റർ മാത്രം ഉയരത്തിൽ പറന്ന്, വിമാനങ്ങളിലെ അത്യാധുനിക സെൻസറുകൾ ഉപയോഗിച്ചാണ് ഭൂമിക്കടിയിലെ വിവരങ്ങൾ ശേഖരിക്കുന്നത്.

നാറാത്ത് മുണ്ടോൻ വയൽ താമസിക്കുന്ന കല്ലേൻ കണ്ണൻ നിര്യാതനായി.

Image
  നാറാത്ത് മുണ്ടോൻ വയലിൽ താമസിക്കുന്ന കല്ലേൻ കണ്ണൻ 73 വയസ്സ് നിര്യാതനായി ഭാര്യ സതി മക്കൾ ശ്രീജിത്ത്, ശ്രീജന, ശ്രീഷ,  മരുമക്കൾ ശ്രുദിന ,സജീഷ്, രതീശൻ , സഹോദരങ്ങൾ ശശിധരൻ ,നാണി, ലത , പരേതനായ ബാലൻ, ഉത്തമൻ, ശോഭ, സംസ്കാരം ഇന്ന് വൈകിട്ട് 5:30 പന്ന്യങ്കണ്ടി സമുദായ സ്മശാനത്തിൽ

തളിപ്പറമ്പിൽ 6.696 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Image
 തളിപ്പറമ്പിൽ 6.696 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ പുഷ്‌പഗിരിയിലെ മുഹമ്മദ് ഹാസിഫിനെയാണ് തളിപ്പറമ്പ് എസ്.ഐ വി.സിജിൽ അറസ്റ്റ് ചെയ്ത‌ത് തളിപ്പറമ്പ് പോലീസും, ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്

കണ്ണൂർ : പ്രതിശ്രുത വധുപുഴയില്‍ ചാടി ജീവനൊടുക്കി.

Image
 പയ്യന്നൂര്‍: പ്രതിശ്രുത വധുപുഴയില്‍ ചാടി ജീവനൊടുക്കി.  പയ്യന്നൂര്‍ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി.ശ്രുതി(24)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.  ഇന്നലെ ഒക്ടോബര്‍ 12 ന് വൈകുന്നേരം നാലിന് കോറോം കൂര്‍ക്കരയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിങ്ങ് കേന്ദ്രത്തില്‍ അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖില്‍, അഖിലിന്റെ അമ്മാവന്‍ സുരേഷ് എന്നിവരോടൊപ്പം എത്തിയതായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഇറങ്ങി സ്‌കൂട്ടറിൽ കയറി പോവുകയായിരുന്നു. അമ്മാവൻ എം. ശ്രീധരൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ശ്രുതിയുടെ സ്‌കൂട്ടർ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി സ്‌കൂബാ ടീമിന്റെ സഹായത്തോടെ പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനിടെ പെരുമ്പ ചിറ്റാരി കൊവ്വല്‍ റോട്ടറി ക്ലബ്ബ് റോഡ് തണല്‍ ഇക്കോ പാര്‍ക്കിന് സമീപം പുഴയില്‍ ഇന്ന് രാവിലെ 11.15 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.   കൗൺസിലിംഗ് കേന്ദ്രത്തിൽ സംസാരിച്ചു കൊണ്ടിരിക്കെ യുവതി തന്റെ സ്‌കൂട്ടറുമായി ആരോടും പറയാതെ ഓടി...

കണ്ണൂർ വനിതാ ജയിലിലിലെ രണ്ട് തടവുകാരിൽ നിന്നും എംഡിഎംഎ പിടികൂടി

Image
  കണ്ണൂർ വനിതാ ജയിലിലിലെ രണ്ട് തടവുകാരിൽ നിന്നും എംഡിഎംഎ പിടികൂടി കണ്ണൂർ:പള്ളിക്കുന്നിലെ കണ്ണൂർ വനിതാ ജയിലിലും മയക്ക് മരുന്ന് പിടികൂടി. രണ്ട് വനിതാ  തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. വടകര കൊട്ടകടവ് സ്വദേശി റോഷ്‌നി സാവിയോ എന്ന സാബിറ, തലശ്ശേരി ചാലിൽ സ്വദേശി പി കെ റുബൈദ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു 0.30 ഗ്രാം എംഡിഎംഎയാണ് തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചിന് തടവുകാരിൽ നിന്ന് പിടികൂടിയത് വനിതാ ജയിൽ സൂപ്രണ്ട് ഇൻചാർജ് സ്‌മിത പറമ്പൻ്റെ നേതൃത്വത്തിൽ സെല്ലിൽ നടന്ന പരിശോധയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്..

കൂവോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന (37) നിര്യാതയായി.

Image
  കൂവോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന (37) നിര്യാതയായി. ഭർത്താവ് : സന്തോഷ് (ഇരിണാവ്) മക്കൾ : കൽഹാര, കനിഷ്ക് അച്ചൻ : പരേതനായ വള്ളിക്കോൽ അമ്പുകുട്ടി അമ്മ : വളളിക്കോൽ സുലോചന സഹോദരങ്ങൾ : റീന (ചക്കരക്കൽ), പരേതയായ ലീന. പൊതുദർശനം : ഇന്ന് രാവിലെ 8.30 മുതൽ വസതിയിൽ. സംസ്‌കാരം : രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തിൽ.

കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാത്തൂർ ഗവർണറാകും

Image
  ഡൽഹി: കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാത്തൂർ ഗവർണറാകും.കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ തമിഴ്നാട് ഗവർണറായി നിയമിച്ചു. സുധ യാദവ് കർണാടക ഗവർണർ ആകും. ദുഷ്യന്ത് ഗൗതം സിക്കിം ഗവർണറാകും. ഒഡീഷ ഗവർണറായി ബ്രിജ് മോഹൻ റാമിനെയും നിയമിച്ചു. ഉത്തരാഖണ്ഡ് ഗവർണറായി ഡോ. ധൽ സിംഗ് ബിസെനെ തിരഞ്ഞെടുത്തു.

പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ നാട്ടുമാടം -റെയിൽവേ ലൈൻ റോഡിൽ കളത്തേര ഹൗസിൽ കുറ്റിപ്രവൻ പുരുഷോത്തമൻ ( 76 ) നിര്യാതനായി .

Image
 പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ നാട്ടുമാടം -റെയിൽവേ ലൈൻ റോഡിൽ കളത്തേര ഹൗസിൽ കുറ്റിപ്രവൻ പുരുഷോത്തമൻ ( 76 ) നിര്യാതനായി . വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് ജീവനക്കാരനായിരുന്നു അച്ഛൻ : പരേതനായ ചെരിച്ചൽ നാരായണൻ അമ്മ : പരേതയായ പനക്കട ജാനകി ഭാര്യ : പരേതയായ ചന്ദ്രി മകൻ : സുധീഷ് ( കെ വി ആർ മാരുതി , കണ്ണൂർ ) പരേതനായ സുജിത്ത്  മരുമകൾ : അനുകല ( പെരുമ്പടവ് )  സഹോദരങ്ങൾ : സുരേശൻ ( കാട്യം ) , സനിൽ കുമാർ ( ചിറക്കുറ്റി) , പ്രമോദ് ( മുണ്ടയാട് ) ,  ജീജ ( പൊറൊറ , മട്ടന്നൂർ ) , പരേതനായ അനിൽ  സംസ്കാരം : ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരിക്കൻകുളം സമുദായ ശമശാനത്തിൽ . ഭൗതിക ശരീരം രാവിലെ 8 മണിക്ക് വസതിയിൽ പൊതുദർശനം .

പാനൂരിൽ എംഡിഎംഎ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

Image
  പാനൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മൂന്നു പേരെ മാരക ലഹരി വസ്തുവായ എംഡിഎംഎ സഹിതം പിടികൂടി. കണ്ണൂർ മുണ്ടേരി ചാപ്പ സ്വദേശികളായ അർഷാദ് ഇ.കെ. (33), ഹഫീസുദ്ദീൻ വി. (33), കോട്ടയം മലബാർ സ്വദേശിയായ മുഹമ്മദ് സനദ് പി.ആർ. (28) എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ 3.955 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, കൂത്തുപറമ്പ് എ.എസ്.പി. ശിവം, പാനൂർ സി.ഐ. സന്തോഷ് കെ. എന്നിവരുടെ മേൽനോട്ടത്തിൽ പാനൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. മുഹമ്മദ് ഷജീർ വി.പി.യുടെ നേതൃത്വത്തിൽ എസ്.എ. മരിയ പ്രിൻസ്, എസ്.സി.പി.ഒ. സുബീഷ്, സി.പി.ഒ. മഹേഷ്, ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ശാസ്ത്രമേളയിൽ തിളങ്ങി പുലീപ്പി ഹിന്ദു എൽ.പി. സ്കൂൾ പ്രവൃത്തിപരിചയ മേള വിഭാഗത്തിൽ ഫസ്റ്റ് റണ്ണർഅപ്പ്‌.

Image
  ​കണ്ണാടിപ്പറമ്പ്: പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിൽ മിന്നുന്ന പ്രകടനവുമായി കണ്ണാടിപ്പറമ്പ് പുലീപ്പി ഹിന്ദു എൽ.പി. സ്കൂൾ. എൽ.പി. വിഭാഗം പ്രവൃത്തിപരിചയ മേള വിഭാഗത്തിലാണ് സ്കൂൾ ഫസ്റ്റ് റണ്ണർഅപ്പ്‌ കരസ്ഥമാക്കിയത്. ​ഉപജില്ലയിലെ നിരവധി സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച ആവേശകരമായ മത്സരത്തിലാണ് പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ കൊച്ചു മിടുക്കർ ഈ നേട്ടം കൈവരിച്ചത്. കുട്ടികളുടെ സർഗ്ഗാത്മകതയും ശാസ്ത്രീയ അഭിരുചിയും പ്രകടമാക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് സ്കൂളിനെ ഈ വിജയത്തിലേക്ക് നയിച്ചത്. പ്രവൃത്തി പരിചയമേള ബുക്ക് ബൈന്റിംഗ് - ഒന്നാം സ്ഥാനം വേയ്സ്റ്റ് മെറ്റീരിയൽ പ്രൊഡക്ട് - ഒന്നാം സ്ഥാനം പോസ്റ്റർ ഡിസൈനിംഗ് - രണ്ടാം സ്ഥാനം Fabric painting using vegetables LP- മൂന്നാം സ്ഥാനം , UP - രണ്ടാം സ്ഥാനം പ്രവൃത്തി പരിചയമേള, സയൻസ് , social science മുഴുവൻ മത്സരങ്ങളിലും A grade. പ്രവൃത്തിപരിചയ മേളയിൽ ഫസ്റ്റ് റണ്ണറപ്പ് സയൻസ് ചാർട്ട് - രണ്ടാം സ്ഥാനം ശാസ്ത്ര മേളയിൽ അഞ്ചാം സ്ഥാനം ​1905-ൽ സ്ഥാപിതമായ, നീണ്ട പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് ഈ ഉപജില്ലാ തല...

കമ്പിൽ ഷോപ്പിന്റെ മറവിൽ വൻ എംഡിഎം വേട്ട. 1/2 kg എംഡിഎംഐയുമായി യുവാവ് പിടിയിൽ

Image
  കമ്പിൽ ടൗണിൽ വൻ മയക്കു മരുന്ന് വേട്ട 473 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ കണ്ണൂർ:  ഓപ്പറേഷൻ തണ്ടർ ഇന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പിൽ ടൌൺ ഭാഗത്തു നടത്തിയ പരിശോധനയിൽ ബി ആർ ലേബാൻ എന്ന കടയിൽ 462 ഗ്രാം MDMA യുമായി പെരുമാച്ചേരി കോട്ടപോയിൽ സ്വദേശി ബാദുഷ (32/2026) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പി ക്കും ഗണേഷ് ബാബു പി വി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. തുടർന്ന് ടിയാന്റെ ബാലെനോ കാർ പരിശോധിച്ചതിൽ 11 ഗ്രാം MDMA യും കണ്ടെടുത്തു. പ്രതി MDMA യുമായി എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കമ്പിൽ ഭാഗത്തു മൊത്തമായും ചില്ലറയായും മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ ബാദുഷ. കുറച്ചു ദിവസം ആയി പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതികളെ കണ്ടു പിടിക്കുന്നതിൽ   അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ പുരു...