Posts

Showing posts from June, 2026

അത്താഴകുന്ന്: റഷ (19വയസ്സ് ) മരണപ്പെട്ടു.

Image
അത്താഴകുന്ന് പൊട്ടിപ്പുരയിൽ ശെരിഫിന്റെ മകൾ റഷ (19വയസ്സ് ) മരണപ്പെട്ടു. മയ്യത്ത് ശ്രീ ചാന്ത് ഹോസ്പിറ്റിൽ ആണ് ഉള്ളത് 

അഴീക്കോട് മീൻകുന്ന് കോട്ടയിൽ ഹൌസിൽ അശ്വത്ത് (21) അന്തരിച്ചു

Image
  അഴീക്കോട് മീൻകുന്ന് കോട്ടയിൽ ഹൌസിൽ അശ്വത്ത്  (21) അന്തരിച്ചു അച്ഛൻ : കോട്ടയിൽ അനൂബ് അമ്മ : സിന്ധു എ (ലോയൽ മെഡിക്കൽസ്, ചാല ). സഹോദരൻ : ആഷിഷ് സംസ്ക്കാരം :നാളെ 01 07 2026 ഉച്ചക്ക് 12 മണിക്ക് കോയക്കീൽ ശ്മശാനത്തിൽ

സൗദി അറേബ്യയിൽ വാഹന അപകടത്തിൽ മരണമടഞ്ഞ കണ്ണപുരം സ്വദേശിയുടെ സംസ്കാരം നാളെ

Image
 സൗദി അറേബ്യ ദമാമിലെ ദഹ്റാൻ ജുബൈൽ ഹൈവേയിലുണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞ കണ്ണപുരം ചുണ്ടവയലിൽ ശ്രീലകത്തിലെ കെ.വി.ശ്രീലേഷിൻ്റെ സംസ്ക്കാരം ജൂലായ് 1 ബുധൻ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.ജൂൺ 27 ശനിയാഴ്ച്ച രാത്രിയാണ് മരണപ്പെട്ടത്. അച്ഛൻ കണ്ടിവളപ്പിൽ ലക്ഷ്മണൻ. അമ്മ: കെ വി കനകലത. സഹോദരങ്ങൾ: പരേതനായ ശ്രീരാഗ്.

ഫോണ്‍ നമ്പര്‍ പങ്കിടേണ്ടതില്ല; യൂസര്‍ നെയിമുമായി വാട്‌സ്ആപ്പ്; 'സ്വകാര്യത ചോരില്ല'

Image
  പാരീസ്: ഫോണ്‍നമ്പര്‍ കൈമാറാതെതന്നെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ വഴിയൊരുങ്ങുന്നു. ഫോണ്‍ നമ്പറിന് പകരം ഉപയോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍നെയിമുകള്‍ തെരഞ്ഞെടുക്കാനുള്ള പുതിയ ഫീച്ചര്‍ഉടന്‍ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.ഫോണ്‍ നമ്പറുകളുടെ സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കുന്നതിന് പുതിയ മാറ്റം സഹായിക്കും. ഇതോടെ ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാകുമ്പോഴോ ആദ്യമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശങ്ങള്‍ അയക്കുമ്പോഴോ ഫോണ്‍ നമ്പര്‍ പങ്കിടേണ്ട ആവശ്യം വരുന്നില്ല. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി വാട്‌സ്ആപ്പില്‍ യൂസര്‍നെയിമുകള്‍ തിരയാന്‍ സാധിക്കില്ലെന്നും ഒരാളുടെ കൃത്യമായ യൂസര്‍നെയിം അറിയാവുന്നവര്‍ക്ക് മാത്രമേ ആവരുമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെടാന്‍ കഴിയൂ എന്നും കമ്പനി വ്യക്തമാക്കി

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റിൽ

Image
  ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റിൽ. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ എം.ഡി.എം.എയുമായി പിടിയിലായത് വലിയ വിരോധാഭാസമായി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ "ഓപ്പറേഷൻ തൂഫാൻ" ഭാഗമായി നടത്തിയ പരിശോധനയിലാണ് പെരുമ്പെട്ടി എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) അറസ്റ്റിലായത്. ഡാൻസാഫ് സംഘവും പെരുമ്പെട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 1.590 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ (ADMIN)' എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള തിരിച്ചറിയൽ കാർഡും പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി ഷർഫിനെ ഡാൻസാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാണിച്ചുകൊടുക്കാതെ മറ്റൊരു മുറി ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ വിശദമായ പരിശോധനയിൽ വീടിന്റെ എല്ലാ ഭാഗങ്ങളു...

200KM വേഗത്തിലോടുന്ന ഇത്തിഹാദ് റെയിലിലെ ക്യാപ്റ്റനായി മലയാളിയായ നിഷാദ്

Image
  അബുദാബി: ഫുജൈറയിൽനിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് ട്രെയിനുകൾ ചൂളംവിളിച്ചു പായുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാന നിമിഷമാകുമത്. യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയെ നയിക്കുന്നവരിൽ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവുമായി മലയാളിയായ നിഷാദുമുണ്ടാകും. ഇത്തിഹാദ് റെയിലിലെ ട്രെയിൻ ഡ്രൈവേഴ്‌സ് ലൈൻ മാനേജരാണ് ഈ 29-കാരനായ ആലപ്പുഴ സ്വദേശി. ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പൈലറ്റ് ക്യാബിന്റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുന്നതിലേക്കുള്ള നിഷാദിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 2014-ലാണ് അദ്ദേഹം ആദ്യമായി യു.എ.ഇ.യിലെത്തിയത്. ഒരു സ്ഥാപനത്തിൽ കാഷ്യറായിട്ടാണ് പ്രവാസജീവിതം ആരംഭിച്ചത്. പിന്നീട് പെർഫ്യൂമുകൾവിറ്റും ഹോട്ട്‌ഡോഗ് സാൻഡ്വിച്ചുകൾ തയ്യാറാക്കിയും ഹോംഡെലിവറി സേവനങ്ങൾ നൽകിയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയി. മാതാപിതാക്കളായ നൗഷാദും ഷീബയും ഉറച്ച പിന്തുണയും നൽകി. തീരെ ചെറുതെന്നു തോന്നുന്ന ഈ ജോലികളാണ് തന്നിൽ അച്ചടക്കം, ക്ഷമ, വിനയം, ലക്ഷ്യബോധം എന്നിവ സൃഷ്ടിച്ചതെന്ന് നിഷാദ് പറയുന്നു. 2017-ൽ മോണോ റെയിലിലൂടെയാണ് റെയിൽ ഗതാഗത രംഗത്തേക്ക് പ്രവേശിച്ചത്. ജീവിതം ഒരു കരക്കെത്തിയെന്ന് ...

ഇന്ധന വില്പന നിയന്ത്രണം ജൂലായ് ഒന്ന് മുതൽ നീക്കും

Image
 ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​ക്ഷാ​മ​വും പൂ​ഴ്ത്തി​വ​യ്പും ത​ട​യു​ന്ന​തി​ന് വ്യാ​വ​സാ​യി​ക വാ​ണി​ജ്യ സ്ഥാ​പ​ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ റീ​ട്ടെ​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന​തി​ന് കേ​ന്ദ്രസ​ര്‍ക്കാ​ര്‍ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ജൂലായ് ഒന്ന് ബുധനാഴ്ച്ച മുതൽ നീ​ക്കും. വ്യാ​വ​സാ​യി​ക, വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ റീ​ട്ടെ​യി​ൽ പ​മ്പു​ക​ളി​ൽ​നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടും ഒ​രു വാ​ഹ​ന​ത്തി​ന് പ്ര​തി​ദി​നം പ​ര​മാ​വ​ധി 200 ലി​റ്റ​ർ ഡീ​സ​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ടും ജൂ​ൺ 12നാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ന്താ​രാഷ്‌ട്ര വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം മൂ​ലം ബ​ൾ​ക്ക് ഡീ​സ​ൽ വി​ല​യേ​ക്കാ​ൾ ലി​റ്റ​റി​ന് ഏ​ക​ദേ​ശം 40 രൂ​പ​യോ​ളം കു​റ​വാ​യി​രു​ന്നു റീ​ട്ടെ​യി​ൽ പ​മ്പു​ക​ളി​ൽ ല​ഭ്യ​മാ​യി​രു​ന്ന ഇ​ന്ധ​ന​ത്തി​ന്. ഇ​തേ​ത്തു​ട​ർ​ന്ന് വ​ൻ​കി​ട വ്യാ​വ​സാ​യി​ക ഉ​പ​ഭോ​ക്താ​ക്ക​ളും ഗ​താ​ഗ​ത ഓ​പ്പ​റേ​റ്റ​ർ​മാ​രും കൂ​ട്ട​ത്തോ​ടെ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളെ ആ​ശ്ര​യി​ക്...

ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ൻ; ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ൽ അ​ട്ടി​മ​റി ലീ​ഡു​മാ​യി ജ​പ്പാ​ൻ

Image
  ന്യൂ​യോ​ർ​ക്ക്: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ൽ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ൻ മു​ന്നി​ൽ. ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം ആ​ക്ര​മി​ച്ചു ക​ളി​ച്ച ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​ത്തി​നൊ​ടു​വി​ൽ ജ​പ്പാ​ൻ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഗോ​ൾ നേ​ടി അ​ട്ടി​മ​റി ലീ​ഡ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. മി​ഡ്ഫീ​ൽ​ഡ​ർ കൈ​ഷു സാ​നോ​യാ​ണ് ജ​പ്പാ​ന് വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു​ള്ള യോ​ഗ്യ​ത ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത റൗ​ണ്ടി​ൽ ഐ​വ​റി കോ​സ്റ്റി​നെ​യോ നോ​ർ​വേ​യെ​യോ നേ​രി​ടും. ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ​തി​രെ ജ​പ്പാ​ൻ ലീ​ഡ് നി​ല​നി​ർ​ത്തു​മോ അ​തോ കാ​ന​റി​ക​ൾ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മോ എ​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ഫു​ട്ബോ​ൾ ലോ​കം.

തളിപ്പറമ്പ് : സാവിത്രി ടീച്ചർ 80 വയസ്സ് നിര്യാതയായി.

Image
  തളിപ്പറമ്പ ഹരിഹർനഗർ സ്ട്രീറ്റ് -1 ഇൽ ശ്രീമതി. സാവിത്രി ടീച്ചർ  80 വയസ്സ് നിര്യാതയായി. (തളിപ്പറമ്പ് അക്കിപ്പറബ് യു.പി സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്നു)  ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മാസ്റ്റർ. മക്കൾ: സ്മിത, സജ്മ , മരുമക്കൾ: രമേശൻ. വി. കെ ,(Rtd. BSNL) ,പരേതനായ സുധാകരൻ . സംസ്കാരം ചടങ്ങുകൾ നാളെ പയ്യാമ്പലത്ത്.

ഒപ്പമുള്ളവർ പുറത്തു പറഞ്ഞില്ല ; കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു

Image
  കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമ,രിച്ചു. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി നീണ്ടകര മാമൻതുരുത്തിൽ വടക്കേകുന്നിൽ മിലനാ(12)ണ് മ,രിച്ചത്. ഞായർ വൈകിട്ട് അഷ്ടമുടിക്കായലിലെ മാമൻതുരുത്തിന് സമീപമായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മിലൻ മുങ്ങിത്താഴുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ കൂട്ടുകാർക്കൊപ്പം മിലൻ നിൽക്കുന്നത് കണ്ടതായി അറിഞ്ഞ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ചവറ പൊലീസ് എത്തി സുഹൃത്തുക്കളോട് വിശദമായി ചോദിച്ചപ്പോഴാണ് മിലൻ കായലിൽ മുങ്ങിയതായി അറിഞ്ഞത്. കൊല്ലത്തുനിന്ന് സ്‌കൂബ സംഘമെത്തി നടത്തിയ പരിശോധനയിലാണ് രാത്രി 10.30ന് മൃത,ദേഹം കണ്ടെത്തിയത്. അച്ഛൻ: ബിജു. അമ്മ: സിന്ധു.

റോഡിൽ നിന്നും കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ തിരികെ നൽകി യുവതി

Image
  റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ 25,000 രൂപ ഉടമസ്ഥന് തിരികെ നൽകി യുവതി മാതൃക കാട്ടി. ഇന്ന് രാവിലെ നീലേശ്വരം പോസ്റ്റ് ഓഫീസിന് സമീപത്തു നിന്നാണ് പണം കളഞ്ഞു കിട്ടിയത്. കരിന്തളം കോയിത്തട്ടയിലെ വിജിലയാണ് കളഞ്ഞു കിട്ടിയ പണം പൊലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്. പണം നീലേശ്വരം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.അന്വേഷണത്തിൽ കണിച്ചിറയിലെ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ്റെതാണ് പണമെന്ന് വ്യക്തമായി. പൊലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർമാരായ കെ. അജിത,കെ. വി. രതീശൻ ,പി ആർ ഒ പ്രകാശൻ എന്നിവരുടെ സാന്നിധ്യത്തിൽ പണം വിജില ഉണ്ണിക്കൃഷ്ണന് കൈമാറി. യുവതിയുടെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു. കോയിത്തട്ടയിലെ ജയന്റെ ഭാര്യയാണ് വിജില.

മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ ഹോട്ടലിന് 10000 രൂപ പിഴയിട്ട് ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ഗ്രീൻ പാർക്കിന്‌ 10000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ഹോട്ടലിന് പുറകിൽ സ്ഥിതി ചെയ്യുന്ന മലിനജല ടാങ്ക് നിറഞ്ഞു കവിഞ്ഞു മലിനജലം പുറത്തേക്ക് ഒഴുകി ഹോട്ടലിന്റെ പരിസര പ്രദേശങ്ങളിൽ മഞ്ഞ നിറത്തിൽ കെട്ടി കിടക്കുന്നതായും ദുർഗന്ധം പരത്തുന്നതായും സ്‌ക്വാഡ് കണ്ടെത്തി. സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തുന്ന അന്ന് പുലർച്ചെയാണ് മലിനജലം ടാങ്ക് കവിഞ്ഞു ഒഴുകിയതെന്നു ഹോട്ടൽ ജീവനക്കാർ സ്‌ക്വാഡിനെ അറിയിച്ചു. ഉടൻ തന്നെ ടാങ്കിൽ നിന്നും മലിനജലം നീക്കാൻ ചെയ്യാനും മറ്റു ശാസ്ത്രീയ മാർഗ്ഗങ്ങളായ എസ്. ടി. പി സംവിധാനം ഉടൻ തന്നെ ഹോട്ടലിൽ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.മലിനജലം ഒഴുക്കിയതിനു ഹോട്ടലിന് 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ, ചെറ...

വളപട്ടണം : കാണ്മാനില്ല.

Image
  ഈ ഫോട്ടോയിൽ കാണുന്ന  കണ്ണൂർ അഴീകോട് ഭാഗത്തുള്ള  അബ്ദുള്ള 14 വയസ്സ് പ്രായമുള്ള മകനെ ഇന്നലെ 28/06/26 വൈകുന്നേരം മുതൽ കാണ്മാനില്ല  (പോകുമ്പോൾ ഡ്രസ്സ്‌ കളർ കറുപ്പ് പാന്റ് ലൈറ്റ് കാപ്പികളറുമാണ് ) കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ കാണുന്ന നമ്പറിലോ ബന്ധപെടുക  9495791111 9895848641

ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് കാനഡ പ്രീക്വാർട്ടറിൽ

Image
ഹൂസ്റ്റൺ :ഫിഫ ലോകകപ്പിലെ ആദ്യ നോക്കൗട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ആതിഥേയരായ കാനഡ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ അവർ നെതർലൻഡ്സ് –മൊറോക്കോ പോരാട്ടത്തിലെ വിജയിയെ നേരിടും. പെനാൽറ്റിയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഹൃദയം തകർത്ത ഗോൾ പിറന്നത്. രണ്ടാം പകുതിയിലെ അധികസമയത്തിന്റെ രണ്ടാം മിനുട്ടിലിലാണ് കളിയുടെ ഗതി നിർണ്ണയിച്ച ഗോൾ പിറന്നത്. ബോക്സിന് പുറത്ത് വലതുഭാഗത്ത് നിന്ന് യൂസ്റ്റാക്വിയോ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ദക്ഷിണാഫ്രിക്കൻ ഗോൾ വല കുലുക്കുകയായിരുന്നു. കളിയിലുടനീളം നിരവധി അവസരങ്ങൾ സൃഷ്‌ടിച്ച യൂസ്റ്റാക്വിയോയുടെ അധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ആ ഗോൾ. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടം കാഴ്ചവച്ചെങ്കിലും വിജയലക്ഷ്യത്തോടെ കൂടുതൽ ആക്രമിച്ചു കളിച്ചത് കാനഡയാണ്. കളിയുടെ ഏഴാം മിനുട്ടിൽ കാനഡയുടെ യൂസ്റ്റാക്വിയോ തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിനു മുകളിൽ കൂടി മൂളിപ്പറന്നു.22ആം മിനുട്ടിൽ യൂസ്റ്റാക്വിയോ അടിച്ച ഫ്രീ ...

മാതാപിതാക്കൾക്ക് വാട്സാപ്പിൽ 'സോറി' എന്ന് മെസ്സേജ്: പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ

Image
 മാതാപിതാക്കൾക്ക്  വാട്സാപ്പിൽ 'സോറി' എന്ന് മെസ്സേജ് നീലേശ്വരം ചായ്യോത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ​ നീലേശ്വരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ചായ്യോം ബസാറിന് സമീപത്തെ ഉണ്ണികൃഷ്ണന്റെ മകൾ സാൻവിയ (16) ആണ് മരിച്ചത്. ​ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. രാവിലെ സാൻവിയ മാതാപിതാക്കൾക്ക് വാട്സാപ്പിൽ 'സോറി' എന്ന് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ഈ മെസ്സേജ് ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും പെൺകുട്ടി വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ രണ്ടാമത്തെ നിലയിൽ ചെന്ന് നോക്കിയപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ​ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

പൂളിലേക്ക് എടുത്തുചാടി, ഒടുവിൽ ദാരുണാന്ത്യം! ഒരു നിമിഷത്തെ അശ്രദ്ധ പൊലിഞ്ഞത് 25-കാരന്റെ ജീവൻ

Image
  കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാൻ പോയ ഒരു ട്രിപ്പ് ഒടുവിൽ ചെന്നവസാനിച്ചത് വലിയൊരു ദുരന്തത്തിലാണ് . സാംഗ്ലിയിൽ നിന്ന് മാൽവനിലേക്ക് ടൂറിന് പോയ ശ്രേണിക് മിലിന്ദ് തകലെ (25) എന്ന യുവാവാണ് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരണപ്പെട്ടത്. ഈ ദാരുണമായ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കരളലിയിക്കുന്ന കാഴ്ചയായി പ്രചരിക്കുന്നുണ്ട്. പത്ത് കൂട്ടുകാർക്കൊപ്പമാണ് ശ്രേണിക് വാരാന്ത്യം ആഘോഷിക്കാൻ മാൽവനിലെ ഒരു റിസോർട്ടിൽ എത്തിയത്. പാട്ടും നൃത്തവുമൊക്കെയായി എല്ലാവരും പൂളിന് ചുറ്റും നല്ല മൂഡിലായിരുന്നു 🎶🕺. ഇതിനിടയിലാണ് ആവേശത്തിൽ ശ്രേണിക് പൂളിന്റെ അരികിലെ അല്പം ഉയർന്ന സ്ഥലത്ത് കയറി വെള്ളത്തിലേക്ക് ഡൈവ് ചെയ്തത്. എന്നാൽ, ഏകദേശം എട്ട് മുതൽ പത്ത് അടി വരെ ഉയരത്തിൽ നിന്നാണ് താൻ ചാടുന്നത് കുട്ടികൾക്ക് കളിക്കാൻ വേണ്ടിയുള്ള വെറും നാലടി മാത്രം ആഴമുള്ള പൂളിലേക്കാണെന്ന കാര്യം ആ പാവം തിരിച്ചറിഞ്ഞിരുന്നില്ല 🛑. തലകുത്തി വീണ പാടെ ശ്രേണികിന്റെ തല പൂളിന്റെ അടിത്തട്ടിൽ ശക്തമായി ഇടിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു 😰. സുഹൃത്തുക്കൾ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് കയറ്റി അടുത്തുള്ള ഗ്രാമീണ ആശുപത്രിയിൽ എത...

കണ്ണൂർ : എംഡിഎംഎ സഹിതം യുവാവ് പിടിയിൽ

Image
  ഇരിക്കൂർ: പെരുവളത്തുപ്പറമ്പിലെ വീട്ടിൽ നിന്നു എംഡിഎംഎ സഹിതം യുവാവ് പിടിയിൽ. തട്ടുപറമ്പിലെ കെ നജിമുദ്ദീനെ (32) ആണ് ശ്രീകണ്‌ഠപുരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജോബി ജോസും സംഘവും പിടികൂടിയത്. പ്രതിയിൽ നിന്നും രണ്ട് ഗ്രാമിലധികം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായാണ് ശ്രീകണ്‌ഠപുരം എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടന്നത്.

പാപ്പിനിശ്ശേരി: പഴഞ്ചിറ പള്ളിക്ക് അടുത്ത് താമനിക്കുന്ന ബങ്കന്റ കത്ത് നബീസ മരണപ്പെട്ടു.....

Image
പാപ്പിനിശ്ശേരി: പഴഞ്ചിറ പള്ളിക്ക് അടുത്ത് താമനിക്കുന്ന ബങ്കന്റ കത്ത് നബീസ മരണപ്പെട്ടു.....

തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: പത്ത് പേർക്ക് പരിക്ക്

Image
  തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: പത്ത് പേർക്ക് പരിക്ക്  തളിപ്പറമ്പിലേക്ക് വരികയായിരുന്ന പാലക്കാടൻസ് ബസും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പി കെ ബസുമാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി ആരുടെയും പരുക്ക് ഗുരുതരമല്ല

പറശിനിക്കടവിലെത്തിയ വീട്ടമ്മയുടെ അഞ്ചരപവൻ്റെ താലിമാല കവര്‍ന്നു

Image
ധർമശാല : പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവൻ്റെ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി. കാസര്‍ഗോഡ് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി. രാധയുടെ മാലയാണ് കവര്‍ന്നത്. ജൂണ്‍ 21 ന് രാവിലെ എട്ടിനും 8.15 നും ഇടയിലായിരുന്നു സംഭവം. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു ക്ഷേത്രത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

എംഡിഎംഎ ഒളിപ്പിച്ചത് യുവതികളുടെ സ്വകാര്യ ഭാഗത്ത്;നാലംഗ സംഘമെത്തിയത് റിസോർട്ടിലെ ലഹരി ഉപയോഗം കഴിഞ്ഞ്; രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Image
  തൃശ്ശൂർ: സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി തൃശ്ശൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ 320 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. പാലക്കാട് മുതലമടയിലെ ഒരു റിസോർട്ടിൽ ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്ന സംഘത്തെ വാണിയംപാറയിൽ വെച്ചാണ് പൊലീസ് തടഞ്ഞത്. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ആദ്യം പിടിയിലായത്. പരിശോധനയ്ക്കിടെ യുവതികളിൽ ഒരാളുടെ ശരീരത്തിൽ സ്വകാര്യഭാ​ഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെടുത്തു. ഇതിനിടെ, പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഷിഫാസിന്റെ സുഹൃത്തായ സുമേഷ് വീട്ടിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ മറ്റൊരിടത്തേക്ക് മാറ്റിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പിൽ നടത്തിയ റെയ്ഡിൽ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു...

നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത (60) നിര്യതയായി.

Image
 നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത (60) നിര്യതയായി.  ഭർത്താവ്: പരേതനായ കെ.പി മോഹനൻ.  മക്കൾ: പ്രസൂൺ കെ.പി,പ്രനീഷ് കെ പി, പ്രമീഷ കെ.പി.  മരുമക്കൾ : അനിഷ, ആദിത്യ, ഉമേഷ് കൂത്തുപറമ്പ്..  സഹോദരങ്ങൾ: പ്രകാശൻ, പ്രസന്നൻ, ഗീത, ഷീജ. ഭൗതിക ശരീരം  രാവിലെ 9:00 മണിക്ക് വീട്ടിൽ കൊണ്ട് വരും.  സംസ്ക്കാരം രാവിലെ 11 ന് ഓണപ്പറമ്പ് സമുദായ ശ്മശാനം.

ചെക്കികുളത്ത് 7.369 ഗ്രാം മെത്താഫിറ്റനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Image
  ചെക്കികുളം: 7.369 ഗ്രാം മെത്താഫിറ്റനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെക്കികുളം ഭാഗത്ത് നടത്തിയ പരിശോധനയിൽ മാണിയൂർ തണ്ടപ്പുറം സ്വദേശികളായ ഷമീം, കെ കെ ഷംസീർ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത് ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.പി സുഹൈലിനും പി.വി ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

മരക്കാർ കണ്ടിയിൽ നിന്നുംകാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പുഴയിൽ കണ്ടെത്തി

Image
   നടാൽ : മരക്കാർ കണ്ടിയിൽ കാണാ തായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പാലത്തിനടിയിലെ പുഴയിൽ കണ്ടെത്തി. മരക്കാർകണ്ടി ഒറ്റമാവിലെ സൗഭാഗ്യം വീട്ടിൽ പ്രവീൺകുമാർ എ ന്ന ബാബു (50) വിനെയാണ് മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് നാലുദിവസമാ യി കാണാതായതിനെ തുടർന്ന് ബന്ധുക്കൾ എടക്കാട് പൊലി സിൽ പരാതി നൽകിയിരുന്നു ശനിയാഴ്ച്ച രാവിലെമണി യോടെ പുഴയിൽ മൃതദേഹം കണ്ട് തിനെ തുടർന്ന് നാട്ടുകാർ പോലീ സിൽ വിവരമറി യിക്കുകയായിരു ന്നു. ഫയർഫോഴ് സ് എത്തിയാണ് മൃതദേഹം പുറ ത്തെടുത്തത്. പാലത്തിന് സ മീപത്തു നിന്നും യുവാവിന്റെ ചെരുപ്പുകൾ കണ്ടെത്തിയിരു ന്നു. മൃതദേഹം പോസ്റ്റ് മോർ ട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാ ന്ത് പവിത്രൻ, ഫയർ ഓഫീ സർമാരായ എ.എഫ്.ഷിജോ, കെ.ശ്രീകേഷ്, കെ.പി.നസീർ, സച്ചിൻ, പ്രിമോഷ്, മനുപ്രസാ ദ് എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മരക്കാർ കണ്ടി ഒറ്റമാവിലെ ബാലചന്ദ്രന്റെയും ശോഭയുടെ യും മകനാണ് പ്രവീൺ കു മാർ. സഹോദരങ്ങൾ: ബിന്ദു, ബവിത. സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം ; സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരണപ്പെട്ടു

Image
  സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയിൽ മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇർഫാന്റെ ഒപ്പമുണ്ടായിരുന്നു. സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിൽ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. അവശനിലയിലായ ഇർഫാനെ കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കൊളംബോയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

പുതിയതെരു: പനങ്കാവ് വനജ സൊസൈറ്റി സമീപം താമസിക്കുന്ന V C അബ്ദുൾ റഹീം (മുൻ ലോറി ഡ്രൈവർ ) മരണപ്പെട്ടു.

Image
  പുതിയതെരു: പനങ്കാവ് വനജ സൊസൈറ്റി സമീപം താമസിക്കുന്ന V C അബ്ദുൾ റഹീം (മുൻ ലോറി ഡ്രൈവർ ) മരണപ്പെട്ടു. ഭാര്യ : ഷെരീഫ . മക്കൾ:സമീറ .ഷമീർ .ഷെരീഫ് .താജു സഹോദരങ്ങൾ: ഹാരിസ് (ഔട്ടോ ഡ്രൈവർ ).അൻസാരി )ഔട്ടോ ഡ്രൈവർ ).റയ്യനത്ത്. നൂർജഹാൻ.ഷാജഹാൻ  കബറടക്കം ഇന്ന് രാത്രി 8: 00 മണിക്ക് വളപട്ടണം മന്നാ കബർസ്ഥാനിൽ.

മേൽപ്പാതയിൽ നിന്നും താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു

Image
  കോഴിക്കോട് :- വാഹനാപക,ടത്തിൽ മേൽപ്പാതയിൽ നിന്നും താഴെയുള്ള അപ്രോച്ച് റോഡിലേക്ക് വീണ് ഗുരു,തരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മ,രിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത് (17) ആണ് മ,രിച്ചത്. അരയിടത്തുപാലം മേൽപാതയിൽ വെച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ചാണ് സാബിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളും ഒരു കാറും കൂട്ടിയിടിക്കുകയായിരുന്നു. പാലാഴി ഹിദായ ദർസിലെ വിദ്യാർത്ഥിയാണ് സാബിത്ത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സാബിത്ത് ഇടിയുടെ ആഘാതത്തിൽ പാലത്തിൽ നിന്നും തെറിച്ച് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റബീൽ അടക്കം പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കണ്ണൂർ : പി എം.ശ്രീ പദ്ധതിക്കെതിരെ എ.ഐ വൈ എഫ് നടത്തിയ ഡി ഡി ഇ ഓഫീസ് മാർച്ചിനെതിരെ ജലപീരങ്കി പ്രയോഗം

Image
കണ്ണൂർ: പി എം ശ്രീ പദ്ധതിക്കെതിരെ എഐവൈ എഫ്- എ ഐ എസ് എഫ് സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.  ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസ് നടത്തിയ ബലപ്രയോഗത്തിൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനും പരിക്കേറ്റു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷ് പ്രതിഷേധ മാർച്ചിനു ശേഷം നടന്ന ധർണ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ അധ്യക്ഷനായി. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ ഇസ്മായിൽ, ജില്ലാ സെക്രട്ടറി സി ജസ്വന്ത്, ജില്ലാ പ്രസിഡന്റ്‌ പ്രണോയ് വിജയൻ,കെ ആർ ചന്ദ്രകാന്ത്, വി അമീഷ എന്നിവർ സംസാരിച്ചു. നേതാക്കളായ കെ വി പ്രശോഭ്, ശ്രാവൺ ചന്ദ്രൻ, പി കെ മിഥുൻ, യദു കൃഷ്ണ, ഷനിൽ സന്തോഷ്‌, പി അനീഷ്, ശരത് എം,വൈശാഖ് രാജ്,ആദർശ് സി ടി, എ കെ ഉമേഷ്‌ എന്നിവർ നേതൃത്വം നൽകി.

ആറളത്ത് റോഡിലിറങ്ങിയ കാട്ടാന ജീപ്പ് തകർത്തു : അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു

Image
  ഇരിട്ടി :ആറളം ഫാമിലെ പൂക്കുണ്ട് മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. ശനിയാഴ്ച പുലർച്ചെ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് കാട്ടാന വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ആറളം ഫാമിൽ സ്ഥിരം ശല്യക്കാരനായി അറിയപ്പെടുന്ന മോഴയാനയാണ് ജീപ്പ് മറിച്ചിട്ടത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ഇന്ന് മുതൽ മുൻഗണനാ റേഷൻ കാർഡുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം

Image
  തിരുവനന്തപുരം:-മുന്‍ഗണനാ റേഷൻ കാർഡുകൾക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി 27 മുതല്‍ അടുത്ത മാസം 17 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കളെ പുറത്ത് എത്തിച്ചു

Image
  വടകര: വിലങ്ങാട് വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനത്തിൽ അകപ്പെട്ട മൂന്ന് യുവാക്കളെയാണ് പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത്. വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് സംഘം മൂന്ന് പേരെയും കണ്ടെത്തിയത്. ഇവരെ വനത്തിൽ നിന്ന് പുറത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. വടകര ചോറോട് സ്വദേശികളാണെന്നാണ് മൂവരുമെന്നാണ് സൂചന. ഇവരെ പുറത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായുള്ള സംശയം തുടർന്നാണ് പൊലീസ് സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചത്. . റോഡരികിൽ യുവാക്കൾ എത്തിയതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ലായിരുന്നു

റോഡ് ജാഗ്രതാ സമിതി നിവേദനം നൽകി.

Image
  മയ്യിൽ: ചൊറുക്കള മുല്ലക്കൊടി മയ്യിൽ വഴി കടന്നു പോകുന്ന മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡ് ജാഗ്രതാ സമിതി തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. സ്ഥലം നഷ്ടപ്പെടുന്ന ഉടമകളുടെ നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കാനും പട്ടയം ലഭിക്കാനുള്ള സ്ഥലമുടമകൾക്ക് വളരെ വേഗത്തിൽ പട്ടയം നൽകുന്നതിനും റോഡുപണി അടിയന്തിരമായി ആരംഭിക്കാനും നിവേദനത്തിലൂടെ റോഡ് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.  ചെയർമാൻ ജിനീഷ് ചാപ്പാടി, വർക്കിംങ് ചെയർമാൻ കെ.സി.രാജൻ മാസ്റ്റർ, കൺവീനർ മോഹൻ കാരക്കീൽ, പി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

പുറത്തീൽ അബ്ദുൽ ഖാദിർ മുസ്‌ലിയാർ അന്തരിച്ചു

Image
  കൂടാളി :പ്രമുഖ ഇസ്ലാമിക പണ്ഡിതൻ പുറത്തീൽ മൊട്ടക്കൽ ഹൗസിൽ പി.എം അബ്ദുൽ ഖാദിർ മുസ്‌ലിയാർ (94) അന്തരിച്ചു. കണ്ണൂർ ജില്ലയിലെ കാങ്കോൽ, കാസർകോട് ജില്ലയിലെ പൂച്ചക്കാട്, കൈക്കോട്ടുകടവ്, ഉടുമ്പുന്തല എന്നിവിടങ്ങളിൽ ദർസ് നടത്തിയിരുന്നു. ഭാര്യ: താനമ്പ്രത്ത്‌ ആയിശ. മക്കൾ: സയീദ് (കാപ്പാട്‌)‌, ലത്തീഫ്‌ (ഷാർജ), താഹിറ ,സീനത്ത്‌ , സൽവ. മരുമക്കൾ: മുഹമ്മദ്‌, ഷംസുദ്ദീൻ, ഷുക്കൂർ, മൈമൂനത്ത്‌, ഷംസീന. ഖബറടക്കം നാളെ (ശനി) രാവിലെ 11 മണിക്ക്‌ പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

കണ്ണൂർ : ചാലയിൽ കെ എസ് ആർ ടി സി ബസ് മതിലിൽ ഇടിച്ചു നിരവധി പേർക്ക് പരുക്കേറ്റു

Image
  ചാല : ചാലയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് കോൺ ക്രീറ്റ് മതിലിൽ ഇടിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു. ചാല ബൈപാസിൽ അണ്ടർ പാസിനു സമീപം വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാ ല മിംസ് ആശുപത്രിയിൽ പ്രവേശിച്ചു. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗ ത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ കോൺക്രീ റ്റ് സംരക്ഷണ ഭിത്തിയിൽ ഇടിക്കുക യായിരുന്നു. പരിക്കേറ്റ ബസ് യാത്രക്കാ രായ വാസു, നിഖിത, വിജീഷ്, സോ ഹിൽ, മയൂഖ, വിക്ര, ദിഹ, അഡ്രിൻ, അദിൻ, അഗ്മില, പ്രേമി, ശോഭ എന്നിവരാണ് ചികിത്സയിലുള്ളത്. ആശുപ്രതിയിൽ പ്രവേശിപ്പിച്ചവർക്ക് പുറമെ യാത്രക്കാരായ നിരവധി പേർ ക്ക് പരിക്കേറ്റിട്ടുണ്ട്. അവധി ദിനത്തിൽ കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര കൂടിയായതോടെ പറശ്ശിനി മുത്തപ്പൻക്ഷേത്രത്തിലേക്കുള്ള സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ബസിലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ എടക്കാട് പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

കാസർഗോഡ് : കിടപ്പ് മുറിയിൽ ജീവനൊടുക്കി പ്ലസ്ടു വിദ്യാർത്ഥിനി

Image
  കാസർകോട്:   കിടപ്പ് മുറിയിൽ ജീവനൊടുക്കി  പ്ലസ്ടു വിദ്യാർത്ഥിനി. കുഡ്ലു മീപ്പുഗിരിയിൽ 17 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  മീപ്പുഗിരി ഷെട്ടിഗുഡ്ഡെ റോഡിൽ താമസിക്കുന്ന ഗിരീഷിന്റെ മകൾ പൃഥ്വിക യാണ് മ,രിച്ചത്. ഇന്ന് ഉ 11.30 മണിയോടെയാണ് കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാൾ കു,രുക്കി തൂ,ങ്ങിയ നിലയിലാണ് പൃഥ്വികയെ കണ്ടെത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

ബ്ലാത്തൂർ - പയ്യാവൂർ റോഡിൽ നിയന്ത്രണം വിട്ട മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞു.

Image
 ശ്രീകണ്‌ഠപുരം: ബ്ലാത്തൂർ - പയ്യാവൂർ റോഡിൽ മഞ്ഞാങ്കരിയിൽ നിയന്ത്രണം വിട്ട മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ വയനാട് സ്വദേശി സിറാജിന് (48) പരിക്കേറ്റു. വെള്ളിയാഴ്‌ച രാവിലെ 8.30 ഓടെയാണ് സംഭവം.

ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും, ഗാർഹിക സിലിണ്ടറിലും മാറ്റം, പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കും

Image
ന്യൂഡൽഹി:രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും. പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൊകൊള്ളും. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ...

കണ്ണൂർ : കഴുത്തിലെ കുടുക്ക് വിനയായി; കുറുക്കനെ വിഴുങ്ങാനാകാതെ പെരുമ്പാമ്പ് പിന്മാറി.

Image
കഴുത്തിലെ കുടുക്ക് വിനയായി; കുറുക്കനെ വിഴുങ്ങാനാകാതെ പെരുമ്പാമ്പ് പിന്മാറി. ​ചാല: കഴുത്തിൽ കുടുങ്ങിയ ഇരുമ്പ് വളയം കാരണം ഇരയെ വിഴുങ്ങാനാകാതെ പെരുമ്പാമ്പ് പിൻവാങ്ങി. ചാലപ്പാലത്തിന് സമീപമുള്ള ചാലത്തോട്ടിലാണ് കുറുക്കനെ പാതി വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവത്തിൻ്റെ തുടക്കം . കുറുക്കനെ വിഴുങ്ങാൻ പാമ്പ് പരമാവധി ശ്രമിച്ചെങ്കിലും കഴുത്തിലുണ്ടായിരുന്ന ഇരുമ്പ് വളയം വായ വികസിപ്പിക്കുന്നതിന് തടസ്സമാവുകയായിരുന്നു. ​തുടർന്ന് കുറുക്കനെ പുറത്തേക്ക് തള്ളിയ പാമ്പ് തോട്ടിലൂടെ നീന്തി മറുകര പൂകി. പാമ്പിനെയും കുറുക്കനെയും കാണാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ചാലപ്പാലം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഏറെ പരിശ്രമിച്ചാണ് റോഡിലെ ജനക്കൂട്ടത്തെ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

പുതിയതെരു കാഞ്ഞിരത്തറ താമസിക്കുന്ന കുരിക്കളക്കത്ത് മഹമ്മുദ് മരണപ്പെട്ടു

Image
  പുതിയതെരു കാഞ്ഞിരത്തറ താമസിക്കുന്ന കുരിക്കളക്കത്ത് മഹമ്മുദ് മരണപ്പെട്ടു ഭാര്യ: സാഹിദ  മക്കൾ : സമീർ (ഖത്തർ ), ഷഫീർ (ഖത്തർ ), ഷഫാന .ഷബ്‌ന . സഹോദരങ്ങൾ:  അലി .സത്താർ .അമീർ .ഹഫ്സത് .സുലൈഖ  പരേതരായ അബ്ദുള്ള .അബ്ദുറഹിമാൻ (ടോപ് സ്റ്റാർ .പുതിയതെരു ).ആയിഷ .മറിയുമ്മ.

പാസ്പോർട്ട് എടുക്കാന്‍ ഇനി ചെലവേറും, അപേക്ഷയുടെ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍

Image
  ഡൽഹി: പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നൽകുന്നത് 66 രാജ്യങ്ങളാണ്. ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്‌പോർട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതർ വിശദമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത...

കാട്ടാമ്പള്ളി ബാലൻ കിണർ താമസിക്കുന്ന അസ്മ സി. പി (85)മരണപെട്ടു.

Image
  കാട്ടാമ്പള്ളി ബാലൻ കിണർ താമസിക്കുന്ന അസ്മ സി. പി (85)മരണപെട്ടു. ഭർത്താവ്:  പരേതനായ ഇബ്രാഹിം കുട്ടി മക്കൾ ലത്തീഫ് .ഷെരിഫ് .റിയാസ് .സൈബു .പരേതരായ ഹമീദ് .അഷ്‌റഫ് .സുബൈദ  കബറടക്കം നാളെ രാവിലെ 10:00 മണിക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

കണ്ണൂർ : സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക : ബെഫി അവകാശ ദിനം ആചരിച്ചു

Image
  കണ്ണൂർ : ജീവനക്കാരുടെ സാമൂഹിക സുരക്ഷ തകർക്കുന്ന ന്യൂ പെൻഷൻ സ്കീം (NPS) പിൻവലിക്കുക, എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക,​ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കി കരാർ-താൽക്കാലിക ജോലികളിലേക്ക് ജീവനക്കാരെ തള്ളിവിടുന്ന കോർപ്പറേറ്റ് നയങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക, ബാങ്കുകളിലെ താൽക്കാലിക ജീവനക്കാർക്കും സാമൂഹിക സുരക്ഷ പദ്ധതികൾ ഏർപ്പെടുത്തുക, സാമൂഹിക സുരക്ഷാ കോഡ് 2020 തിരുത്തുക, ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന പുതിയ ലേബർ കോഡുകൾക്കെതിരെ അണിനിരക്കുക  തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി ) അഖിലേന്ത്യാ തലത്തിൽ അവകാശ ദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി കണ്ണൂർ കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന അവകാശ ദിനാചരണം ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് സി പി സൗന്ദർരാജ് അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അമൽ രവി, ജില്ലാ ജോയിന്റ് സെക്രട്ടറി പി പി സന്തോഷ്‌ കുമാർ, ടി ആർ രാജൻ, എം നിഖിൽ എന്നിവർ സംസാരിച്ചു. ബെഫി ഏരിയ...

കണ്ണൂർ : കാണാതായ പതിനാറുകാരിയെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

Image
  പെൺകുട്ടിയെ കണ്ടെത്തുന്ന സമയത്ത് ഈസ്റ്റ് ചെറ്റ കണ്ടിയിലെ വീട്ടിലെ മുറിക്കുളിൽ പെൺ കുട്ടിക്കൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ. കണ്ണൂർജില്ലയിലെ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലാണ് നാടിനെ നടുക്കിയ സംഭവം കഴിഞ്ഞ ദിവസമുണ്ടായത്.  പറമ്പത്ത് അജിതൻ എന്ന വ്യക്തി രണ്ട് മാസം മുൻപ് വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് തടങ്കിൽ താമസിപ്പിച്ചത്. അർദ്ധരാത്രി സമയത്തും മറ്റും യുവതിയുവാക്കൾ ഉൾപ്പടെ സ്ഥലത്ത് വന്നുപോകുന്നതായി നാട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കാറിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വെച്ച് ചോദ്യം ചെയ്തിരുന്നു.  പിന്നാലെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രതികൾ ഉപേക്ഷിച്ച രാസലഹരി വിൽപ്പനയ്ക്കായി അളക്കുന്ന ത്രാസ്സ് പോലീസ് കണ്ടെടുക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. പ്രതികൾ ലഹരി വിൽപ്പന നടത്തുന്നതായും നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. തുടർന്ന് പോലീസ് പരിശോധന വീട്ടിൽ എത്തിയ സമയത്ത് വീടിന്റെ മുകൾനിലയിലെ ഒരുമുറിയിൽ യുവതിയും മറ്റൊരു മുറിയിൽ പെൺകുട്ടിയും ഒളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന...

പഴയങ്ങാടിയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കെറ്റു.

Image
  പഴയങ്ങാടിയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കെറ്റു.  എരിപുരത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പിക്ക് അപ്പ് വാനിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ മറ്റൊരു കാറിലുമിടിച്ചു.

പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ.

Image
  പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ. ഇന്ത്യൻ റെയിൽവേയിലും പട്ടാളത്തിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര വാളകം അണ്ടൂരിലെ പൂവത്തുങ്കല്‍ വീട്ടില്‍ എസ് സന്തോഷ്‌ കുമാര്‍ (56) ആണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ എറണാകുളത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി പി പ്രമോദ്, പി ഷിനോജ്, കെ ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലും വിദേശത്തും സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളില്‍ നിന്നും പണം തട്ടിയത്

ഓപ്പറേഷൻ തൂഫാൻ റെയ്ഡ് തുടരുന്നു :തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

Image
  കണ്ണൂർ: തളിപ്പറമ്പില്‍ ഓപ്പറേഷൻ തൂഫാന്‍ റെയ്ഡ് തുടരുന്നു. എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മന്‍സിലില്‍ പി.പി.ഷഹീര്‍(36), പഴയങ്ങാടി മാടായി ആര്‍.സി.ചര്‍ച്ചിന് സമീപത്തെ സി.പി.ഹൗസില്‍ സി.പി.അറഫാത്ത്(39) എന്നിവരെയാണ് ജില്ല റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. ഡാന്‍സാഫ് സംഘം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ തളിപ്പറമ്പ് ദേശീയപാതയിലെ പാറേക്കുളം ജ്വല്ലറിക്ക് സമീപം ഇരുവരും കെ.എല്‍-60 യു-0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പില്‍ ഇരിക്കവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, എസ്.ഐ യു.എസ്.അസ്ബര്‍ ബാബു, സീനിയര്‍ സി.പി.ഒ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി റെയ്ഡ് നടത്തിയത്. തളിപറമ്പിലും പരിസര പ്രദേശങ്ങളിലുമായി ആഡംബര വാഹനത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു പ്രതികളെന്ന് പൊലിസ് പറഞ്ഞു.