‘കണ്ണൂരിന്റെ പാട്ടി’ന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരം
ഡോ: സി.വി രഞ്ജിത്ത് സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച ‘ദി സോങ് ഓഫ് കണ്ണൂർ: ഹെവൻ ഓഫ് ടൂറിസം’ എന്ന ഗാനത്തിന് ബാബ സാഹിബ് ഡോ. ബി.ആർ അംബേദ്കർ അന്താരാഷ്ട്ര ചലച്ചിത്ര അവാർഡ്. മികച്ച ഗാനത്തിന്റെ സംവിധാനത്തിനും സംഗീത സംവിധാനത്തിനും പുരസ്കാരം ഡോ. സി.വി.രഞ്ജിത്ത് നേടിയപ്പോൾ ഗാനം ആലപിച്ച വിനീത് ശ്രീനിവാസൻ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം മികച്ച ഛായാഗ്രഹണത്തിനുള്ള പ്രത്യേക പരാമർശവും ഗാനം നേടി. മുംബൈയിലെ ഗോരെഗാംവ് വെസ്റ്റിലെ മൂവി മാക്സ് തിയറ്ററിൽ നടന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ചലച്ചിത്രോത്സവത്തിലെ ഗാനങ്ങളുടെ വിഭാഗത്തിലാണ് അംഗീകാരം നേടിയത്. സംവിധായിക പ്രീതി ഷിർസാഗറിൽ നിന്ന് ഡോ: സി.വി രഞ്ജിത്ത് പുരസ്കാരം ഏറ്റുവാങ്ങി. കണ്ണൂർ ഡിടിപിസിക്കായി ഒരുക്കിയ ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഇന്ത്യൻ അച്ചീവേഴ്സ് അവാർഡും ഗാനം നേടിയിരുന്നു.
Comments
Post a Comment