Posts

Showing posts from July, 2026

വയറ് വേദനയെ തുടർന്ന് ചികിൽസയിലായിരുന്ന പടന്നക്കാട് സ്വദേശിനി മരിച്ചു

Image
  കാഞ്ഞങ്ങാട്: വയറ് വേദനയെ തുടർന്ന്ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സിയാറത്തിങ്കര ഹെൽത്ത് സെന്ററിന് സമീപത്തെ എം.കെ. അബ്ദുൽ റഹ്മാന്റെ മകൾ എം.കെ. താഹിറ (35)യാണ് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വയറുവേദനയെ തുടർന്ന് താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാസർകോട്ടെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധചികിത്സയ്ക്കായി മാറ്റി. അവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.

ബൈക്ക് യാത്രികനെ കൊള്ളയടിച്ചു: സംഘത്തെ അതിസാഹസികമായി പിടികൂടി കണ്ണൂർ ടൗൺ പോലീസ്

Image
  കണ്ണൂർ: താണ സ്വദേശിയായ സി. എച്ച്. താരിഖിന്റെ മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഫോണും പണവും എടിഎം കാർഡും കൊള്ളയടിച്ച മൂന്നംഗ സംഘത്തെ കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായി പിടികൂടി. വടകര കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ധീൻ(43), മൊകേരി സ്വദേശി അനീഷ്(44), കൂടരിഞ്ഞി സ്വദേശി ബിനോയ്(42) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 30-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കണ്ടി ഭാ​ഗത്തു നിന്നും മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന താരിഖിനെ തടഞ്ഞ് വച്ച് പ്രതികൾ മൂർച്ചയേറിയ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഫോണും പണവും എടിഎം കാർഡും കൊള്ളയടിച്ചത്. കൂടാതെ എടിഎമ്മിന്റെയും യുപിഐയുടെയും പിൻ നമ്പറുകളും പ്രതികൾ കൈക്കലാക്കിയിരുന്നു. മംഗലാപുരം ഭാഗത്തേക്ക് കടന്ന പ്രതികൾ പാപ്പിനിശ്ശേരിയിലുള്ള എടിഎമ്മിൽ കയറി മുഖമൂടി ധരിച്ച് പണം പിൻവലിക്കുകയും, മൊബൈൽ ഉപയോഗിച്ച് യുപിഐ പെയ്‌മെന്റുകൾ നടത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ടൗൺ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മംഗലാപുരം ഭാഗത്തുനിന്ന് തിരിച്ചു വരുന്ന വഴി, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കൈലാസ് നാഥിന്റ...

മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കിയ സരിത

Image
  കൊച്ചി▾ എറണാകുളം ഹോട്ടലില്‍ നിന്ന് പിടികൂടിയ സരിതയും മുഹമ്മദ് ഷാഫിയും എം ഡി എം എ കടത്തുന്നത് വേറിട്ട രീതിയില്‍. കഴിഞ്ഞ ദിവസമാണ് എം ഡി എം എ വില്‍ക്കുന്ന ഇവരെ പൊലീസ് പിടികൂടിയത്. സ്വകാര്യ ഭാഗത്ത് മെന്‍സ്ട്രല്‍ കപ്പില്‍ എം ഡി എം എ നിറച്ച് കടത്തുകയാണ് സരിത ചെയ്യുന്നത്. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനി സരിതയുമാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വാങ്ങുകയും എറണാകുളത്തേയും ആലപ്പുഴയിലേയും വിവിഡ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പന നടത്തുകയുമാണ് ഇവരുടെ പതിവ്. സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളിലാണ് സരിത എം ഡി എം എ കടത്തിയിരുന്നത്. കപ്പില്‍ എം ഡി എം എ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്. ബംഗളൂരുവില്‍ നിന്ന് എം ഡി എം എയുമായി ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂര്‍ ഇരിട്ടിയില്‍ പരിശോധന നടന്നിരുന്നു. ഷാഫി കൈയിലുണ്ടായിരുന്ന ലഹരി വസ്തു എറിഞ്ഞു കളഞ്ഞെങ്കിലും സരിത മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നതിനാല്‍ എക്‌സൈസ് ...

നാറാത്ത് : കെ പി പവിത്രൻ 67 നിര്യാതരായി.

Image
  നാറാത്ത് : കെ പി പവിത്രൻ 67 നിര്യാതരായി.   ഭാര്യ വലി കപ്പാട്.  മകൾ ഗോപിക  സഹോദരങ്ങൾ : ഭാർഗവി, മോഹനൻ, ജയൻ, സുരേന്ദ്രൻ, സുലോചന, പ്രസന്ന  സംസ്കാരം ഇന്ന് 12:00 മണിക്ക് ഓണപറമ്പിൽ

ഹൃദയാഘാതം കാസർഗോഡ് സ്വദേശി ബഹ്റൈനിൽ മരിച്ചു.

Image
  കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മലയാളി യുവാവ് മരിച്ചു. പുല്ലൂർ തട്ടുമ്മൽ മുട്ടിൽ വീട്ടിൽ രഘു (42) ആണ് മരിച്ചത്. പരേതനായനാരായണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: യശ്വനി. മകൾ: വംശി. സഹോദരങ്ങൾ: രവി, മനോജ്, രമ.

അഴീക്കോട് : ഹൃദയം പൊളളി പൊയ്ത്തും കടവ് ; ഫാത്തിമത്ത് റിസക്ക് വിട..

Image
വളപട്ടണം:പൊയ്തുംകടവിൽ 20 കാരി മരണപ്പെട്ട കേസിൽ വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി. കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. ഫാത്തിമത്ത് റിസയു ടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസ് കസ്റ്റഡിയിലടുത്തു. ഏഴ് മാസം മുമ്പാണ് കുടുക്കിമൊട്ട സ്വദേശി ആസിഫ്, ഫാത്തിമത്ത് റിസയെ വിവാഹം കഴിച്ചത്. ദുബാ യിലാണ് ആസിഫ് ജോലി ചെയ്യു ന്നത്. ഫാത്തിമത്ത് റിസയും ഭർത്താവിനോടെപ്പം ഗൾഫിൽ താമസിച്ച് 2 മാസം മുമ്പാണ് നാട്ടിൽ വന്നത്. മരണ വാർത്തയറിഞ്ഞ് ഒരു നാട് മുഴുവൻ പൊയ്‌തുംകടവിലെ വീട്ടിലെത്തിയിരുന്നു. മരണ വാർ ത്ത ആർക്കും ഉൾക്കൊള്ളാനായില്ല. മൃതദേഹം കണ്ടവർ ഈറന ണിഞ്ഞു. ഏവർക്കും ഒരു മരവിപ്പായിരുന്നു. പൊയ്തുംകടവ്, മന്ന റഹ്മാനിയ മസ്‌ജിദുകളിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിൽനൂറ് ക ണക്കിനാളുകൾ പങ്കെടുത്തു. രാത്രി 8 മണിയോടെ ഫാത്തിമത്ത് റി സയുടെ മയ്യത്ത് മന്നയിൽഖബറടക്കി. മരണ വാർത്തയറിഞ്ഞ് ഫാ ത്തിമത്ത് റിസയുടെ ഭർത്താവ് ഗൾഫിൽ നിന്നെത്തിയിരുന്നു. ഹം സ-ഷമീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: മുവാരിസ്.

കണ്ണൂർ : റാഗിങ്ങിനെതിരെ ശക്തമായ നടപടി വേണം: യങ് ഡെമോക്രാറ്റ്സ്

Image
പാനൂർ: ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും വ്യാപകമാകുന്ന റാഗിങ് എന്ന വിപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പാനൂർ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ക്രൂരമായ റാഗിങ്ങിനിരയായി തലയ്ക്ക് മുറിവേറ്റ പ്ലസ് വൺ വിദ്യാർത്ഥിയുടെ വീട് കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. വിദ്യാർത്ഥിക്കും കുടുംബത്തിനും നിയമപരമായ എല്ലാ സഹായവും നൽകുമെന്നും കമ്മിറ്റി അറിയിച്ചു. അറിവും സംസ്കാരവും പകരുന്ന വിദ്യാലയങ്ങളെ ക്രൂരതയുടെയും വെറുപ്പിന്റെയും കേന്ദ്രമാക്കുന്ന പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.  സ്കൂളുകളിലും കോളജുകളിലും റാഗിങ് വിരുദ്ധ സെല്ലുകൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും, കുറ്റവാസനയുള്ള വിദ്യാർത്ഥികളെ തിരുത്താൻ കൗൺസലിംഗ് അടക്കമുള്ള സംവിധാനങ്ങൾ സജീവമാക്കണമെന്നും, കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ച സംഘത്തിൽ ജില്ലാ കൺവീനർ അബൂബക്കർ തളിപ്പറമ്പ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. നിഹാൽ നൗഷാദ്, ഫർസീന നിബ്രാസ്, സൈനുൽ ആബിദ് എന്നിവർ ഉണ്ടായി...

മാണിയൂർ ചെറുവത്തല ഖമറുൽ ഇസ്‌ലാം മഹല്ല് ജമാഅത്ത് ട്രഷററായിരുന്ന CK അബ്ദുസ്സലാം ഹാജി നിര്യാതനായി.

Image
മാണിയൂർ ചെറുവത്തല ഖമറുൽ ഇസ്‌ലാം മഹല്ല് ജമാഅത്ത് ട്രഷററായിരുന്ന CK അബ്ദുസ്സലാം ഹാജി നിര്യാതനായി.  കമ്പിൽ പന്ന്യങ്കണ്ടി തട്ടുകട നടത്തുന്ന ഷുക്കൂറിന്റെ പിതാവ് ആണ് അബ്ദുൽസലാം 

വയോധികയുടെ മൂന്നുപവൻ മാല പൊട്ടിച്ച കേസിൽ പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

Image
തലശ്ശേരി: ധർമ്മടത്ത് വയോധികയുടെ മൂന്ന് പവൻ സ്വർണമാല പൊട്ടിച്ച കേസിലെ പ്രതികൾ 24 മണിക്കൂറിനുള്ളിൽ പോലീസ് വലയിലായി. ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ധർമ്മടം ചാത്തോടത്ത് തനിച്ച താമസിക്കുന്ന അസുഖബാധിതയായ വയോധികയുടെ വീട്ടിലെത്തിയ രണ്ട് യുവാക്കൾ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. വീട് വാടകയ്ക്ക് ലഭിക്കുമോയെന്ന് ചോദിച്ചാണ് പ്രതികൾ വീടിനകത്ത് കയറിയത്. പിന്നീട് വയോധികയുടെ കഴുത്തിൽ നിന്ന് ഏകദേശം 3 പവൻ സ്വർണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ വയോധികയുടെ പരാതിയെ തുടർന്ന് ധർമ്മടം പോലീസും തലശ്ശേരി എ.എസ്.പി. സ്ക്വാഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ, തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ് എന്നിവരാണ് അറസ്റ്റിലായത്. മാല വിറ്റശേഷം കാസർകോട് നിന്ന് വാഹനം വാടകയ്ക്കെടുത്ത് മംഗലാപുരത്തേക്ക് കടന്ന പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം കാസർകോട്, സൂറത്ത്കൽ, മംഗലാപുരം മേഖലകളിൽ തിരച്ചിൽ നടത്തി. ഒടുവിൽ സൂറത്ത്കലിൽ നിന്ന് ഇരുവരെയ...

കണ്ണൂർ :മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി യുവാവിൻ്റെ ദാരുണ അപകട മരണം

Image
 കൂത്തുപറമ്പ്:  മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി യുവാവിൻ്റെ ദാരുണ അപകട മരണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ ഒ സി ബിന്ദുവിൻ്റെയും മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട് ഹൗസിൽ ജയരാജിൻ്റെയും ഏക മകൻ സി സായന്ത് രാജാണ് (25) ദാരുണമായി മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെ ഒന്നേകാലിന് ഇരിട്ടി - മട്ടന്നൂർ റോഡിലെ കള റോഡിൽ വെച്ചാണ് അപകടം. ചൊവ്വാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്ക് പോകാനായി അമ്മ ബിന്ദുവിനെ തലശേരി റെയിൽവെ സ്റ്റേഷനിൽ ഇറക്കിയതിന് ശേഷം സായന്ത് രാജ് വീട്ടിലെത്തി, ശേഷം സുഹൃത്തിനെ കാണാനായി സുഹൃത്തുക്കൾക്കൊപ്പം ഇരിട്ടിയിലേക്ക് പോവുകയായിരുന്നു. ഇവിടെ നിന്നും മടങ്ങി വരുന്നതിനിടെയാണ് മട്ടന്നൂരിനടുത്തെ കള റോഡിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞത്. സായന്ത് രാജിനെയും കൂടെ ഉണ്ടായിരുന്ന അഭിരാം (25) ഹൃഷി രാജ് (25) എന്നിവരെ പരുക്കുകളോടെ നാട്ടുകാരും പൊലിസും ചേർന്ന് വാഹനത്തിൽ നിന്നും പുറത്തെടുത്ത് കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സായന്ത് രാരാജിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്നും ...

കണ്ണൂർ : ഇ ടി പ്രിയ (47) അന്തരിച്ചു.

Image
  പാണപ്പുഴ:  പാണപ്പുഴ ചാലിലെ പരേതനായ നാരായണൻ എന്നവരുടെയും ഇ ടി പ്രസന്നയുടെയും മകൾ ഇ ടി പ്രിയ (47) അന്തരിച്ചു. ഭർത്താവ് : സി കെ തമ്പാൻ  മക്കൾ : നയന പാർവതി, അഭിഷേക്. സഹോദരങ്ങൾ: ഇ ടി മായ, ഇ ടി നവീൻ  സഞ്ചയനം ശനിയാഴ്ച കാലത്ത് 7മണിക്ക്

ലഹരി ഉപയോഗിക്കാൻ ലഹരി പാർട്ടിയും, അധ്യാപികമാരുടെ റേഞ്ച് വേറെയെന്ന് പൊലിസ്

Image
  വടകര :വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാർലഹരി പാർട്ടികൾ നടത്തിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പിടിയിലായ കീർത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിൽ 6 മാസത്തിനിടയിൽ എത്തിയത് ലക്ഷങ്ങളാണ്. ചോദ്യം ചെയ്യലിൽ ലഹരിയുടെ മൊത്തവിതരണക്കാരുടെ വിവരങ്ങൾ പറയാൻ പ്രതികൾ തയ്യാറായില്ല. ലഹരി വ്യാപാര ശൃംഖലയിൽ മിഡിൽ ഏജന്റ്മാരാണ് ഇവർ. എല്ലാം നിഷ്‌മയ്ക്ക് അറിയാമെന്ന് കീർത്തന മൊഴി നൽകി.  10 ലക്ഷത്തിലേറെ പണം കഴിഞ്ഞ 6 മാസത്തിനകം മൂന്ന് പ്രതികളുടെയും അക്കൗണ്ടിൽ നേരിട്ട് എത്തിയതായി പൊലീസ് കണ്ടെത്തി. ലഹരി മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. തുടക്കത്തിൽ രണ്ടുപേർക്കും ഇവർ വഴി എം.ഡി.എം.എ. ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറി. വൻ മാഫിയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വിൽപ്പനക്കാരെ തേടുന്നതും ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുന്നതും. രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരു...

കണ്ണൂർ നഗരത്തിലെ കിണറ്റിൽ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

Image
കണ്ണൂർ: നഗരത്തിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കി ബസാറിലെ ജിംനേഷ്യത്തോട് ചേർന്ന കിണറ്റിൽ ആണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നാറാത്ത് കാക്കത്തുരുത്തി ലക്ഷ്മി ഭവനിൽ ശശിധരൻ്റെ മകൻ കെ. ഷിനിലിനെ (40) മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി. ഇന്ന് മരണപ്പെട്ട എടപ്പട്ടയിലെ ലക്ഷ്മി എന്നവരുടെ മകൻ സനലിൻ്റെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ഉച്ചയ്ക്ക് കായലോരത്തിനു സമീപം പൊതുദർശനത്തിനു വെക്കുന്നതും തുടർന്ന് വീട്ടിലേയ്ക്ക് എടുത്ത് ദർശത്തിനു ശേഷം കൃത്യം 2 മണിയ്ക്ക് പയ്യാമ്പലം സ്മശാനത്തിലേയ്കൊണ്ടുപോകുന്നതാണ്. ഇത് അറിയിപ്പായി കരുതുക.

കാൽനൂറ്റാണ്ടിന് ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ.

Image
  കണ്ണൂർ:  കാൽനൂറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിലിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ കണ്ണൂർ സിറ്റി പോലീസിന്റെ വലയിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി എച്ച് അഷ്‌റഫിനെ (58) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കുറ്റകൃത്യത്തിന് ശേഷം നാടുമായും ബന്ധുക്കളുമായും യാതൊരു ബന്ധവും പുലർത്താതിരുന്ന പ്രതി, ആദ്യത്തെ പത്ത് വർഷം മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നീ സ്ഥലങ്ങളിൽ മാറി മാറി തട്ടുകട നടത്തിയിരുന്നു. അവിടെ പുതിയ കുടുംബത്തോടൊപ്പം പേര് മാറ്റാതെ പുതിയ വിലാസത്തിൽ താമസിക്കുകയായിരുന്നു. വേഷത്തിലും രൂപത്തിലും വന്ന മാറ്റങ്ങളും പഴയ വിവരങ്ങളൊന്നും ഇല്ലാതിരുന്നതും പോലീസിന് വലിയ വെല്ലുവിളിയായി. സിറ്റി പോലീസ് കമ്മിഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞ് ചെന്നൈ, ബംഗളൂരു, മൈസൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതിലൂടെയാണ് പ്രതി പയ...

കണ്ണൂർ : ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

Image
കണ്ണൂർ: ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യിൽ കയരളം ഒറപ്പടി സ്വദേശിയും ഇപ്പോൾ ചാലാട് ഹിറ മസ്‌ജിദിന് സമീപം നൂറുദീൻ വില്ലയിൽ  താമസക്കാരനുമായ നാദിർ നൂറുദീൻ (42) ആണ് മരിച്ചത്.    ചാലാട് നിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ട് 5.30 ഓടെ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. തുടർന്ന് ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒറപ്പടിയിലെ തെക്കേടത്ത് വീട്ടിലെ പരേതനായ കെ.പി നൂറുദീന്റെയും നദീറയുടെയും മകനാണ്. ഭാര്യ : ഐന. മക്കൾ: നാദിയ, നൂറുദ്ദീൻ.

നാറാത്ത് ആലിങ്കീഴിൽ വാച്ചാപ്പുറം റോഡിൽ കൃഷ്ണഗിരി ഭവൻ (കുഞ്ഞിവീട് ) താമസിക്കുന്ന കെ വി നളിനി ടീച്ചർ 87 വയസ്സ് നിര്യാതയായി.

Image
  നാറാത്ത് ആലിങ്കീഴിൽ വാച്ചാപ്പുറം റോഡിൽ കൃഷ്ണഗിരി ഭവൻ (കുഞ്ഞിവീട് ) താമസിക്കുന്ന കെ വി നളിനി ടീച്ചർ 87 വയസ്സ് നിര്യാതയായി. (പാട്ടയം എൽ പി സ്കൂൾ മുൻ അധ്യാപിക ആയിരുന്നു )  മുൻ നാറാത്ത് പഞ്ചായത്ത് അംഗം കൂടിയാണ് ടീച്ചർ  ഭർത്താവ് :ബാലൻ നായർ (rtd മിലിറ്ററി ) മക്കൾ : പരേതയായ അനിത, ഗീത (അധ്യാപിക rtd ), രേണുക (അധ്യാപിക rtd ), വത്സല, സരസ്വതി, സുമതി. സഹോദരങ്ങൾ : ഉണ്ണി , സോമൻ , നാരായണൻ, ബാലചന്ദ്രൻ,മോഹനൻ, പ്രേമചന്ദ്രൻ. സംസ്ക്കാരം :നാളെ 30.07.2026 വ്യാഴം.രാവിലെ 10:00 മണിക്ക് 

അഴീക്കോട്‌ : ഫാത്തിമത്ത് റിസ (20) മരണപ്പെട്ടു.

Image
 അഴിക്കോട് :  പൊയ്തുംകടവ് സ്രാമ്പി റോഡിൽ താമസിക്കുന്ന ചൂട്ടുകടൻ ഹസയുടെ മകൾ കീപ്പാട്ട് ഫാത്തിമത്ത് റിസ (20) മരണപ്പെട്ടു.  ഭർത്താവ്. ആസിഫ് (കുടുക്കിമൊട്ട) കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ള മയ്യത് നീയമനടപടി പൂർത്തിയാക്കി പൊയ്തും കടവ് വീട്ടിൽ എത്തിച്ചതിനു ശേഷം വിദേശത്തുള്ള ഭർത്താവും ഫാത്തിമത് റിസയിടെ സഹോദരനും നാട്ടിൽ എത്തിയ ശേഷം കബറടക്കം നടക്കും സമയം

തളിപ്പറമ്പ് സ്വദേശി സൗദിയിൽ മരണപ്പെട്ടു

Image
  തളിപ്പറമ്പ് : കാക്കാഞ്ചാൽ താമസിക്കുന്ന സിയാദ് പട്ടുവം (56) സൗദിയിൽ മരണപ്പെട്ടു. ഭാര്യ: എസ്.സീനത്ത്  മക്കൾ: എസ്.സിനാൻ,എസ്.സായിത്

കണ്ണൂർ : കാർ മറിഞ്ഞ് യുവാവ് മരിച്ചു

Image
  മട്ടന്നൂർ':  ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ കളറോഡ് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാങ്കോട്ട് ഹൗസിൽ ജയരാജിൻ്റെ മകൻ സി സായന്ത്‌ (25) ആണ് മരിച്ചത്. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. അഭിരാം (25), ഹൃഷിരാജ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.15 ഓടെയാണ് അപകടം.  ഇരിട്ടി ഭാഗത്ത് നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. മട്ടന്നൂർ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

വടകരയിൽ നടന്ന മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഒരു അധ്യാപിക കൂടി പൊലീസിന്റെ പിടിയിലായി.

Image
  പേരാമ്പ്ര ബിആർസിയിലെ ട്രെയിനറായ കുറ്റോത്ത് ആവള സ്വദേശിനി നീഷ്മയാണ് അറസ്റ്റിലായത്.  എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാർക്കൊപ്പം പ്രവർത്തിച്ചിരുന്ന ആളാണ് നീഷ്മ എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളും ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയുള്ള ആശയവിനിമയങ്ങളും പരിശോധിച്ചാണ് പൊലീസ് ഈ നിർണായക അറസ്റ്റിലേക്ക് എത്തിയത്. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ​'ഓപ്പറേഷൻ തൂഫാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക അന്വേഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം ഇരുപത്തിഎട്ടാം തീയതി സഫ്‍വാൻ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി വടകരയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് ശൃംഖലയിലെ അധ്യാപികമാരുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. തുടർന്ന് ലേഡി ഡോൺ എന്നറിയപ്പെടുന്ന മരുതോങ്കര സ്വദേശിനി കീർത്തനയെയും ഇവരുടെ സുഹൃത്തായ കൂരാ...

പുതിയതെരു ഓണപ്പറമ്പ് സ്ട്രീറ്റ് no 4ൽ താമസിക്കുന്ന ഖാദർ മരണപെട്ടു

Image
പുതിയതെരു ഓണപ്പറമ്പ് സ്ട്രീറ്റ് no 4ൽ താമസിക്കുന്ന ഖാദർ മരണപെട്ടു  ഭാര്യ സുമിയ്യത്  സഹോദരൻ മഹമൂദ് (പുതിയതെരു പള്ളി ക് സമീപം ഹോട്ടൽ (അബൂകന്റെ ചായ കട ) കബറടക്കം നാളെ ടോപ് സ്റ്റാർ കൂൾബാറിലെ പഴയകാല ജീവനക്കാരൻ ആയിരുന്നു

ഊരാളുങ്കൽ കോ ഓപ്പ് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ അന്തരിച്ചു

Image
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ULCCS-നെ വിജയകരമായി നയിച്ചുവരുന്ന പാലേരി രമേശൻ വിടവാങ്ങി. കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യംപ്രാദേശിക തൊഴിലാളി കൂട്ടായ്മയായിരുന്ന ULCCS, ഇൻഫ്രാസ്ട്രക്ചർ, ഐ.ടി (UL Cyberpark), ടൂറിസം, എജ്യുക്കേഷൻ ഉൾപ്പെടെയുള്ള വൻകിട മേഖലകളിലേക്ക് വളർന്നത് പാലേരി രമേശന്റെ നേതൃപാടവത്തിലൂടെയാണ്വാഗ്ഭടാനന്ദ ഗുരുദേവന്റെ ദർശനങ്ങളെ മുൻനിർത്തി, കൃത്യനിഷ്ഠയും നിർമ്മാണ നിലവാരവും അഴിമതിരഹിതമായ പ്രവർത്തനങ്ങളും ഉറപ്പാക്കിക്കൊണ്ട് പ്രസ്ഥാനത്തെ ആഗോള തലത്തിൽ ശ്രദ്ധേയമായ സഹകരണ മാതൃകയാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. മികച്ച സഹകരണ സംഘാടകനുള്ള അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. റോബർട്ട് ഓവൻ അവാർഡ്, ഗ്ലോബൽ കടത്തനാടൻ അവാർഡ്, ദേശീയ പാത അതോറിറ്റിയുടെ NHAI ബെസ്റ്റ് പെർഫോമർ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.​ലളിതമായ ജീവിതശൈലിയും സമഗ്രമായ വികസന കാഴ്ചപ്പാടുമാണ് അദ്ദേഹത്തിന്റെ സംഘാടക മികവിന് കരുത്തേകുന്നത്.

മയ്യിൽ ടൗണിലെ വ്യാപാരി ആണ് അമൽ കൃഷ്ണൻ.

Image
 നിരത്തുപാലം പഴശ്ശി അനഘാലയത്തിൽ അമൽ കൃഷ്ണൻ വി.വി (29 വയസ്സ്) അന്തരിച്ചു. മയ്യിൽ ടൗണിലെ വ്യാപാരി ആണ്. പിതാവ് : ബാലകൃഷ്ണൻ കെ.കെ  മാതാവ് : മിനിമോൾ വി.വി. സഹോദരി : അനഘ വി.വി. ഉച്ചക്ക് 2 മണിക്ക് മയ്യിൽ സി. പി. കോപ്ലക്സിലും തുടന്ന് വസതിയിലും പൊതുദർശനം സംസ്കാരം ഇന്ന് 3:00 .മണിക്ക് കണ്ടകൈ വാതക സമ് ശാനത്തിൽ

കണ്ണൂരിലെ പ്രമുഖസാംസ്കാരിക പ്രവർത്തകൻ വിജയൻ കൂടാളി വിട പറഞ്ഞു

Image
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകൻ  പി. വിജയൻ കൂടാളി (66)നിര്യാതനായി. കണ്ണൂർ ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു വിജയൻ കൂടാളി. കെ എസ് വൈ എഫ് കൂടാളി വില്ലേജ് പ്രസിഡൻ്റ്, ഡിവൈഎഫ്ഐ കൂടാളി വില്ലേജ് പ്രസിഡൻ്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി ,മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ, പു ക സ മുൻസംസ്ഥാന സമിതി അംഗം, ദേശാഭിമാനി ഏജൻ്റ് , കൂടാളി ആർട്സ് കോളേജ് അധ്യാപകൻ, കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി , കൂടാളി വായനശാല പ്രസിഡൻ്റ്,കേരളശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ എം.എൻ വിജയൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ പ്രവർത്തകനാണ്. ഗീതയാണ് ഭാര്യ . മക്കൾ :അനൂപ് (അസി.എഞ്ചിനീയർ, ആയി ക്കര ഹാർബർ )ഡോ: ആതിര 'മരുമക്കൾ: ഹർഷ് ( കതിരൂർ) അനുഷ (ഏറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് .

നാറാത്ത് ആലിങ്കീഴിൽ കോട്ടഞ്ചേരി അച്ചുവാട്ടന്റെ മില്ലിന്റെ പിറകിൽ താമസിക്കുന്ന സൗജത്ത് നിര്യാതയായി.

Image
പരേതനായ കണ്ണൂർ മമ്മദ് എന്നവരുടെ ഭാര്യ സൗജത്ത് (ഷാക്കിർ ഉമ്മ) നിര്യാതയായി. മക്കൾ, റഫീഖ്, ഷാക്കിർ, ഷഹറാബി, കബറടക്കം : കണ്ണൂർ സിറ്റിയിൽ.

കണ്ണൂർ കോർപറേഷനിലെ അസി. എൻജിനിയർ 15, 000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

Image
  കണ്ണൂര്‍:  കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 15,000രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടക്കാട് സോണല്‍ ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. മുഹമ്മദ് അസ്ലമിനെയാണ്  കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടിയത്. ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കാന്‍ 20,000രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായ 15,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.  തിങ്കളാഴ്ച്ച വൈകിട്ട്  കണ്ണൂര്‍ ടൗണില കാള്‍ടെക്‌സ് എന്ന സ്ഥലത്ത് പണവുമായി പരാതിക്കാരനോട് എത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് വിജിലന്‍സ് ഡി വൈ എസ് പി നേതൃത്വത്തില്‍ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

കണ്ണൂർ : ഒരു കുടുംബത്തിലെ ജേഷ്ഠത്തിയുടെയും അനുജത്തിയുടെയും ഭർത്താക്കന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു.

Image
ഒരു കുടുംബത്തിലെ ജേഷ്ഠത്തിയുടെയും അനുജത്തിയുടെയും ഭർത്താക്കന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ *മരണപ്പെട്ടു* ജേഷ്ഠത്തിയുടെ ഭർത്താവ്: വാരം സ്വദേശി, വഴക്കാൽ മീത്തൽ അബ്ദുറഹ്മാൻ (അന്ദ്രു) അനുജത്തിയുടെ ഭർത്താവ്: കക്കാട് സ്വദേശി കെ. എ. എൻ. അബ്ദുറഹ്മാൻ എന്നിവരാണ് മണിക്കൂറുകളുടെ  വ്യത്യാസത്തിൽ മരണപെട്ടത്.

കാവ്യയും ഇനി പഠിപ്പിക്കേണ്ട; ലഹരിമരുന്ന് കേസില്‍ കീർത്തനയ്ക്ക് പിന്നാലെ കാവ്യയേയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്, ഉത്തരവിറങ്ങി

Image
  *വടകര:* കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപിക കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ. ലഹരി വിരുദ്ധ ക്യാമ്പയിനിൽ കീർത്തന സൂംബ ചുവടുവച്ചിരുന്നു. ഇവരെ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയത്.  ഇന്ന് രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കിയിട്ടുണ്ട്. താത്കാലിക അധ്യാപികയായ കാവ്യയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരാണ് രണ്ട്പേരും. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാ മസ്ജിദിന് സമീപംതാമസിക്കുന്ന കണ്ടമ്പേത് റിയാസ് (42) ഹൃദയാഘാതം മൂലം നിര്യാതനായി.

Image
  കാഞ്ഞിരോട്. മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാ മസ്ജിദിന് സമീപംതാമസിക്കുന്ന കണ്ടമ്പേത് റിയാസ് (42) (ടൈൽസ് ) ഹൃദയാഘാതം മൂലം നിര്യാതനായി. കാഞ്ഞിരോട് പുറവൂർ സ്വദേശിയാണ്. എസ് ഡി പി ഐ പ്രവർത്തകനാണ്.പിതാവ്  കൈപ്പയിൽ മുഹമ്മദ്. മാതാവ് കണ്ടമ്പേത്ത് ആയിഷ.ഭാര്യ നസീറ. മൂന്ന് കുട്ടികളുണ്ട്.സഹോദരങ്ങൾ നാസർ, സലീം.കബർ അടക്കംപിന്നീട്.

കണ്ണൂർ : അനധികൃതമായി മാലിന്യങ്ങൾ ചെങ്കൽ ക്വാറിയിൽ തള്ളിയതിന് നടപടിയെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  പരിയാരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പനങ്ങാട്ടൂർ എന്ന സ്ഥലത്ത് പ്രവർത്തനം നിലച്ച ചെങ്കൽ ക്വാറിയിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളി മണ്ണിട്ടു മൂടുന്നതായ പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, നടത്തിയ പരിശോധനയിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളുകയും അതിന് മുകളിൽ മണ്ണിടുകയും മാലിന്യങ്ങൾ ക്വാറിടുടെ പലയിടങ്ങളിൽ കൂട്ടിയിടുകയും ചെയ്യുന്നതായി കണ്ടെത്തി. ക്വാറി ഉടമയായ ഫൈസാൻ സി എന്നവർക്ക് 10000 രൂപ പിഴ ചുമത്തുകയും അടിയന്തിരമായി മാലിന്യങ്ങൾ ക്വാറിയിൽ നിന്നും മാറ്റാൻ നിർദേശം നൽകുകയും ചെയ്തു. ഈ ക്വാറിയിൽ വേസ്റ്റ് തള്ളിയതിന് ഗ്രാമ പഞ്ചായത്ത് മറ്റു രണ്ട് പേർക്ക് കഴിഞ്ഞയാഴ്ച 20000 രൂപ ചുമത്തിയിരുന്നു. തളിപ്പറമ്പ, പരിയാരം പ്രദേശങ്ങളിൽ നിന്നും കൺസ്ട്രക്ഷൻ മാലിന്യങ്ങൾ എന്ന വ്യാജേന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ജൈവ അജൈവ മാലിന്യങ്ങൾ അംഗീകാരം ഇല്ലാതെ സ്വീകരിച്ച് ക്വാറി മൂടുന്ന ആവശ്യത്തിലേക്കായാണ് ക്വാറിയിൽ കൊണ്ട് തള്ളുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അംഗീകാരം ഇല്ലാത്ത ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെയും മാലിന്യങ്ങൾ കൈമാറുന്ന സ്ഥാപനങ്ങൾക്ക് എതിരെയും നടപടികൾ സ്വീകരിക്കുവാൻ വരും ദിവസങ്ങളിൽ പരി...

നാറാത്ത് FHC ക്ക്‌ സമീപം കുമാരൻ 70 വയസ്സ് നിര്യാതനായി

Image
നാറാത്ത് FHC ക്ക്‌ സമീപം കുമാരൻ 70 വയസ്സ് നിര്യാതനായി. ഭാര്യ :പരേതയായ തങ്ക  മക്കൾ : ഷൈജ, ഷൈമ, ഷാജി. സംസ്ക്കാരം :നാളെ ചൊവ്വാഴ്ച.രാവിലെ 9:00 മണിക്ക് കമ്പിൽ ടാകീസ് റോഡ് ശ്മശാനത്തിൽ 

കുറുമാത്തൂർ കൂനത്ത് പ്രവർത്തന രഹിതമായ കരിങ്കൽ ക്രഷറിന്റെ കിണറ്റിൽ അജ്ഞാത മൃതദേഹം.

Image
 കുറുമാത്തൂർ കൂനത്ത് പ്രവർത്തന രഹിതമായ കരിങ്കൽ ക്രഷറിന്റെ കിണറ്റിൽ അജ്ഞാത മൃതദേഹം.  പുരുഷന്റെതാണ് മൃതദേഹം ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു ശ്രീകണ്ഠാപുരം പോലീസും സ്‌ഥലത്തെത്തിയിട്ടുണ്ട്

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ;ഓണച്ചന്ത 8മുതൽ ആരംഭിക്കുമെന്ന് മന്ത്രി

Image
തിരുവനന്തപുരം:സംസ്ഥാനത്ത്ഈവർഷത്തെഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധക്ഷേമസ്ഥാപനങ്ങളിലെഅന്തേവാസികൾക്കുമാണ്ഇത്തവണസൗജന്യഓണക്കിറ്റ്നൽകുന്നത്. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.6,09,305സൗജന്യ ഓണക്കിറ്റുകളാണ്ഇത്തവണവിതരണംചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ്ചെലവ്കണക്കാക്കുന്നത്. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ്6മുതൽആരംഭിക്കും. കിറ്റ് വിതരണം ഓഗസ്റ്റ് 25-നകംപൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലം പ്രമാണിച്ച് 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ഗോതമ്പുംവിപണിയില്‍എത്തിക്കും.മുന്‍ഗണനേതരവിഭാഗത്തിന്സ്‌പെഷല്‍ അരി വിതരണം അടുത്തമാസംആരംഭിക്കും.നീലകാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും. ഈ വർഷത്തെഓണക്കിറ്റ് വിതരണവുംഓണച്ചന്തകളുടെപ്രവർത്തനവുംഊർജ്ജിതമാക്കാൻസപ്ലൈക...

രണ്ടര വയസുള്ള കുഞ്ഞ് പനിബാധിച്ച് മരിച്ചു

Image
  പുല്ലൂക്കര: പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു.പുല്ലൂക്കര കൊച്ചിയങ്ങാടി സ്വദേശികളായ ചെറുകുന്നുമ്മൽ ഷഫീഖിന്റെയും കിഴ്മാടം കുറ്റിയിൽ പീടികയിലെ പള്ളിയത്ത് മഫാസയുടെയും മകൻ മെഹ്സിൻ ആണ് മരിച്ചത്. പനി ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് അന്തരിച്ചു.സഹോദരൻ: ഷെസിൽ. പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥിയാണ്.

എരിപുരത്ത് കണ്ടെയ്‌നര്‍ ലോറിയും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

Image
   പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ എരിപുരം ഭാഗത്ത് ഇന്ന് പുലര്‍ച്ചെ 5.30 നുണ്ടായ വാഹനാപകടത്തില്‍ കാബിനില്‍ കുടുങ്ങിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ആര്‍.ജെ-14 ജി.കെ. 7126 കണ്ടയിനര്‍ ലോറിയാണ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍-09 എ.ഡബ്ല്യു 5353 നമ്പര്‍ ഗ്യാസ് വിതരണ ലോറിയില്‍ ഇടിച്ചത്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ കാബിന്‍ തകര്‍ന്നതോടെ ഡ്രൈവര്‍ സ്റ്റിയറിങ് വീലിനും ഡാഷ്‌ബോര്‍ഡിനുമിടയില്‍ കുടുങ്ങി. അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് കാബിന്‍ തുറന്ന് ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു. ഹരിയാന സ്വദേശിയായ ആക്രം (30) ആണ് അപകടത്തില്‍പ്പെട്ടത്. ചെറിയ പരിക്കേറ്റ ഇയാളെ അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂർ : പള്ളി വളപ്പിലെ മരം പൊട്ടി വീണ് ഒരാൾ മരിച്ചു

Image
  രാമന്തളിയിൽ പള്ളി വളപ്പിലെ മരക്കൊമ്പ് പൊട്ടി വീണ് വ്യാപാരി മരിച്ചു   പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദ് കോംപൗണ്ടിൽ മാവിൻ്റെ ശിഖരം പൊട്ടി വീണ് വ്യാപാരി മരിച്ചു. രാമന്തളി വടക്കുമ്പാട് ചേനോത്ത് അങ്ങാടിയിൽ ഹൗസിൽ സി.എ ഇസ്മായിൽ (69) ആണ് മരണപ്പെട്ടത്. പയ്യന്നൂർ ടൗണിലെ നാഷണൽ സ്‌റ്റോർ ഉടമയാണ്. ഇന്നലെ രാത്രി 10 മണിയോടെ മസ്ജിദ് കോംപൗണ്ടിൽ വെച്ചാണ് സംഭവം. പയ്യന്നൂരിലെ സബാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ ബ് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.

ബിസ്ക‌റ്റ് പാക്ക് തൂക്കിനോക്കിയപ്പോൾ 25 ഗ്രാം കുറവ്; പാർലെ കമ്പനിക്ക് അരലക്ഷം രൂപ പിഴ

Image
കണ്ണൂർ: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്കറ്റ് പായ്ക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ നിർമാതാക്കളായ പാർലെ ബിസ്കറ്റ് കമ്പനിയും വില്പനക്കാരായ ചക്കരക്കൽ മെട്രോ ഹൈപ്പർ മാർക്കറ്റും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. അഞ്ചരക്കണ്ടി കല്ലായിയിലെ ടി.പി.ആസിഖ് നൽകിയ പരാതിയിലാണ് കമ്മിഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 2024 ജൂലായ് 26നാണ് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റിൽനിന്ന് പരാതിക്കാരൻ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാർലെ 20-20 ബിസ്കറ്റ് വാങ്ങിയത്. സമീപത്തെ കടയിൽ തൂക്കിയപ്പോൾ 125 ഗ്രാം മാത്രമാണെന്ന് മനസ്സിലായതോടെ കമ്മിഷനെ സമീപിച്ചു. പരാതിക്കാരൻ ഹാജരാക്കിയ പായ്ക്കറ്റ് തങ്ങൾ നിർമിച്ചതല്ലായിരിക്കാമെന്നും ഉത്പന്നങ്ങൾ പൂർണമായും യന്ത്രസഹായത്തോടെയാണ് നിർമിക്കുന്നതെന്നും പാർലെ വാദിച്ചു. വിറ്റത് പാർലെ കമ്പനിയുടെ ഉത്പന്നമാണെന്ന് മെട്രോ ഹൈപ്പർ മാർക്കറ്റ് സമ്മതിച്ചു. തൂക്കക്കുറവിന്റെ ഉത്തരവാദിത്വം നിർമാതാവിനാണെന്നും നിലപാടെടുത്തു. രേഖകളും ലീഗൽ മെട്രോളജി റിപ്പോർട്ടും...

മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശി നസീർ കെ പി 50 വയസ്സ് ഷാർജയിൽ വെച്ച് മരണപ്പെട്ടു.

Image
 മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശി നസീർ കെ പി 50 വയസ്സ് ഷാർജയിൽ വെച്ച് മരണപ്പെട്ടു. ഭാര്യ : റിസാന ശ്രീകണ്ടാപുരം  മക്കൾ : നിഹാൻ, ഇസ ഫാത്തിമ, 2 മാസം പ്രായമുള്ള പെൺകുട്ടി.. പിതാവ് : മുഹമ്മദ്‌ കുഞ്ഞി കൊയ്യം. മാതാവ് : സൈനബ, സഹോദരങ്ങൾ : ബഷീർ, സുബൈർ, ഫൗസിയ സമീറ.   കബറടക്കം ഷാർജയിൽ വച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.  

കാട്ടാമ്പള്ളി അക്ഷയ സെന്റർ ഉടമ ഫൈസൽ എം എ യുടെ പിതാവ് എം സി റഷീദ് മരണപ്പെട്ടു.

Image
മുസ്‌ലിം ലീഗ് പഴയകാല നേതാവും കാട്ടാമ്പള്ളി അക്ഷയ സെന്റർ ഉടമ ഫൈസൽ എം എ യുടെ പിതാവ് എം സി റഷീദ് 74 വയസ്സ്  മരണപ്പെട്ടു. ഭാര്യ സുബൈദ  മക്കൾ : ഷമീം, സഫൂറ, ബുഷറ, അഫ്സൽ, ഫിറോസ്, ഫൈസൽ, സുഫൈറ  സഹോദരങ്ങൾ : ഹാഷിം പരേതനയാ അഷ്‌റഫ്‌, ലത്തീഫ്, ഹമീദ്,  സഹോദരികൾ നസീമ സുബൈദ കബറടക്കം ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4:00  മണിക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

കുറുമാത്തൂർ : താഴെ ചൊറുക്കള വെള്ളാരം പാറ മുസമ്മിലിന്റെ വീടിന്റെ സിറ്റൗട്ടിൽ സോഫയുടെ ഉള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി.

Image
  തളിപ്പറമ്പ് : താഴെ ചൊറുക്കള വെള്ളാരം പാറ മുസമ്മിലിന്റെ വീടിന്റെ സിറ്റൗട്ടിൽ സോഫയുടെ ഉള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി.  ഇന്ന് ഉച്ചയോടു കൂടി വീട്ടുകാർ സിറ്റൗട്ട് വൃത്തിയാക്കുന്നതിനിടയിൽ സോഫയുടെ അടിയിൽ പാമ്പ് കിടക്കുന്നതായി കാണുകയും തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റിന്റെയും മാർക്കിന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.

മലിനജലം ഒഴുക്കിയ മിനി ലോറിക്ക് 5000 രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

Image
   തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് മലിനജലം റോഡിൽ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മിനി ലോറിക്ക് പിഴ ചുമത്തി.തലശ്ശേരിയിൽ നിന്ന് മത്സ്യവുമായി വന്ന കെ എൽ 58 ക്യൂ 80 43 ബൊലേറോ മിനിലോറിയുടെ ഉടമ സി.കെ സുനീറിനാണ് പഞ്ചായത്തീരാജ് അനുസരിച്ച് പിഴ ചുമത്തിയത്.അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ മീൻ പെട്ടികൾ അടുക്കി വച്ച് മലിനജലം ഒഴുക്കി കൊണ്ടുള്ള ലോറിയുടെ വീഡിയോ സഹിതമാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിന് പരാതി ലഭിച്ചത്. നിയമലംഘനം നടന്നത് പെരളശ്ശേരി പഞ്ചായത്തിന്റെ പരിധിയിൽ ആയതിനാൽ പഞ്ചായത്തീരാജ് ആക്ട് 219 (കെ)അനുസരിച്ച് 5000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദ്ദേശം നൽകി.മലിനജലം ഒഴുക്കി വിടൽ,മാലിന്യം വലിച്ചെറിയൽ,നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വിൽപ്പനയും ഉപയോഗവും തുടങ്ങിയ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് *9446 700 800* എന്ന നമ്പറിൽ തെളിവ് സഹിതം പരാതി നൽകാവുന്നതാണ്.പിഴയുടെ 25 ശതമാനം തുക വിവരം നൽകുന്നവർക്ക് പാരിതോഷികമായി ലഭിക്കും.

കുളത്തിലെ ഗുഹയിൽ കുടുങ്ങി പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Image
  മലപ്പുറം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരൂര്‍ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകന്‍ നിബിന്‍ ഷാന്‍ (15) ആണ് ദാരുണമായി മരിച്ചത്. വീട്ടില്‍ നിന്ന് ബന്ധുവിന്‍റെ മകനോടൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു നിബിന്‍. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുളത്തിനകത്തെ ഗുഹയില്‍ കുടുങ്ങിപ്പോയ നിലയിലായിരുന്നു. ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് തിരൂര്‍ ആലത്തിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: മുഹമ്മദ് അദ്‌നാന്‍, മുഹമ്മദ് അര്‍ഷാന്‍, ആയിശ ആലിയ

അറിവുത്സവം തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു

Image
  കരിങ്കൽകുഴി പ്രവാസി ബാങ്ക് ഹാളിൽ ചേർന്ന് സംഘാടക സമിതി രൂപീകരണ യോഗം AKSTU നേതാവ് രാധാകൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. പി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു  സിപിഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി കെ മധുസൂദനൻ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ വി ഗോപിനാഥ്, മണ്ഡലം സെക്രട്ടറി കെ പ്രഭാകരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു  സംഘാടക സമിതി ചെയർമാൻ കെ പ്രഭാകരൻ മാസ്റ്റർ, വൈസ് ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, ഉത്തമൻ velikkath, കൺവീനർ നിഷ ടീച്ചർ  ജോയിന്റ് കൺവീനർ കെ പ്രേമ, കെ സുനീഷ്, വേദ നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു

ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം പുല്ലൂപ്പി ഹിന്ദു എൽ. പി . സ്കൂളിൽ ബാലസംഘം മുൻ ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Image
    വൈസ് പ്രസിഡണ്ട് നിവേദ്യ . പി.പതാക ഉയർത്തി.  സ്വാഗതസംഘം കൺവീനർ ടി. സഹജൻ സ്വാഗതം പറഞ്ഞു.    ആൻവി അശോകൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ കമ്മിറ്റി അംഗം ആഷിഷ് അനിൽ സംഘടനാ റിപ്പോർട്ടും നിരഞ്ജന ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഭാരവാഹികൾ: സെക്രട്ടറി: നിരഞ്ജന ബൈജു ജോ: സെക്രട്ടറി: പി. നിവേദ്യ ആൻവി അശോകൻ പ്രസിഡണ്ട്: ധനുഷ് വൈ: പ്രസിഡണ്ട് ഇഷാൻ കെ.സുധീഷ്,  അമേഗ് കൺവിനർ: എം. സന്തോഷ് ജോ: കൺവീനർ : കെ.വിദ്യ എം.വിജയൻ

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

Image
  മലപ്പുറം: കുറ്റിപ്പുറത്തെ ദേശീയപാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. 26 ഓളം പേർക്ക് പരുക്കേറ്റെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ദേശീയപാതയിൽ ബസ് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മധ്യഭാ​ഗം പൂർണമായും തകർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരുടെ നില​ ​ഗുരുതരമാണ്. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഇതിനോടകം പുറത്തെടുത്തിട്ടുണ്ട്. മറിഞ്ഞ ബസിനടിയിൽ ഒരു കാർ കുടുങ്ങി കിടക്കുന്നുണ്ട്.

കണ്ണൂർ : യദുകൃഷ്ണൻ (18) നിര്യാതനായി.

Image
  കണ്ടോത്ത് : നരിയഞ്ചേരിയിലെ എ. കെ. മുരളീകൃഷ്ണന്റെയും (ജ്യോത്സ്യർ) പയ്യാടക്കത്ത് അനിതയുടെയും മകൻ യദുകൃഷ്ണൻ (18) നിര്യാതനായി. തൃക്കരിപ്പൂർ പോളിടെക്കനിക് വിദ്യാർഥിയാണ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം സമുദായ സമുദായ സ്മശാനത്തിൽ.

കക്കാട്: എടച്ചേരി ടി.സി.മുക്ക് ഷാജി മൻസിലിൽ ഖയറുന്നീസ (64) നിര്യാതയായി

Image
 കക്കാട്: എടച്ചേരി ടി.സി.മുക്ക് ഷാജി മൻസിലിൽ ഖയറുന്നീസ (64) നിര്യാതയായി പരേതരായ ഡ്രൈവർ അബുവിൻ്റെയും കദീജ യുടെയും മകളാണ് ഭർത്താവ് വി.പി.ഇബ്രാഹിം (ട്രഷറർ, ബീലാൽ മസ്ജിദ്, പുലിമുക്ക്) മക്കൾ  സാജിദ്, ഷംന, ഷൈമ, സനൂ ഫ് ജാമാതാക്കൾ സിദ്ധീഖ്, മഹമൂദ്, ലൈല, ഷീബ സഹോദരങ്ങൾ അബ്ദുസമദ്, , താജുന്നിസ, സൈബുന്നിസ ഖബറടക്കം ഞായറാഴ്ച രാവിലെ 11മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ