മുഹമ്മദ്‌ റൈസാൻ എന്ന കുട്ടിക്ക് പുതുജന്മം നൽകി മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിൽ




 മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിൽ ഇന്നലെയും പതിവുപോലെ' പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി സ്റ്റേഷൻ പരിധിയിൽ ഔദ്യോഗികകൃത്യനിർവ്വഹണം നടത്തിവരവെ ഇന്നലെ (21.02.23 തീയ്യതി) കൊളച്ചേരി പാട്ടയം എന്ന സ്ഥലത്ത് വെച്ച് കൂട്ട കരച്ചിലും ബഹളവും കേട്ട് തന്നിലെ പോലീസ് ഉദ്യോഗസ്ഥൻ ഉണർന്ന് പ്രവർത്തിച്ച് ശബ്ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയപ്പോൾ 9 മാസം പ്രായമായകുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി സങ്കടത്തോടെ കരയുകയും നില വിളിക്കുകയും ചെയ്തപ്പോൾ കുട്ടിക്ക്‌ ആവശ്യമായ പരിചരണവും കൃത്രിമ ശ്വാസോച്ഛാസമടക്കം നല്കിയപ്പോൾ മുഹമ്മദ്‌ റൈസാൻ എന്ന കുട്ടി അൽഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. ഉടനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് കുട്ടിയുടെ ജീവൻ പൂർണ്ണമായും തിരിച്ചുകിട്ടി. തന്റെ സമയോചിത ഇടപെടലിലുടെ ഒരു കുട്ടിയുടെ ജിവൻ തന്നെ രക്ഷിച്ചെടുത്ത മയ്യിൽ സ്റ്റേഷനിലെ ഫാസിലിന് പ്രത്യേക അഭിനന്ദനങ്ങൾ.നിങ്ങളുടെസേവനം കേരളപോലീസിന്റെ യശസ് ഉയർത്തിയിരിക്കുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം