ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം അജാസ് : സ്മൈൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ. വിഷ്ണു : അലൂമിനിയം ഫാബ്രിക്കേഷൻ (വർക്ക് ) മുണ്ടേരി: മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. ഇന്നു വൈകീട്ട് 6 മണിയോടെയാണ് സംഭവം. കയ്യങ്കോട്ടെ ഹാരിസിൻ്റെ മകൻ അജാസ് (22), കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരാണ് ഇരുവരും. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇവരെ ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആളുകളുടെ സഹായ മനസ്കതയെ മുതലെടുക്കുന്ന ചെറുപ്പക്കാരൻ എല്ലാവരോടും സംസാരിച്ചു സിമ്പതി പിടിച്ചു പെറ്റാൻ അതിവിദഗ്ധനാണ് കഴിഞ്ഞ ദിവസം എന്റെ ബന്ധുവിന് ഉണ്ടായ ഒരു അനുഭവം ഞാൻ വിവരിക്കാം. കണ്ണൂർ ജില്ലാ ഹോസ്പിറ്റലിൽ ആണ് സംഭവം അത്യാസനമായി എന്റെ ഉമ്മ ic യുവിൽ ആണ് 2500 ഗൂഗിൾ പേ ചെയ്യാം 2500 ക്യാഷ് ആയി തരാമോ നിഷ്കളങ്കനായ എന്റെ ബന്ധു 2500 കൊടുക്കുകയും ചെയ്തു gpay ഇപ്പോൾ ചെയ്യാം പറഞ്ഞു മുങ്ങി സമാനമായ സംഭവം പാപ്പിനിശ്ശേരി ഹാജി റോഡിലെ ഹോമിയോ ഡോക്ടറെയും പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു ആയുർവേദ ഡോക്ടറെയും പറ്റിച്ചിരുന്ന 1500 രൂപയും പാപ്പിനിശ്ശേരി ഹാജിറോഡിൽ നിന്നും 700 രൂപ പാപ്പിനിശ്ശേരി പഞ്ചായത്ത് നിന്നും ഇവന്റെ പേര് അഷ്റഫ്, സ്ഥലം മുയ്യം.
അശ്വതി ദയാനന്ദ് ന്റെ സംസ്കാരം നാളെ 16.11.2024 പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ഫാഷൻ ഡിസൈൻ സ്ഥാപനം നടത്തുന്ന അശ്വതി ദയാനന്ദ് രണ്ട് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. അച്ഛൻ :ദയാനന്ദ് അമ്മ : മഹിജ ഏക സഹോദരി : അഞ്ജിത.(മലേഷ്യ ) ഭൗതിക ശരീരം 12 മണിയോടെ മെരളി റോഡിലെ വീട്ടിൽ കൊണ്ട് വരും. തുടർന്ന് സംസ്കാരം വൈകിട്ട്.
Comments
Post a Comment