വളര്‍ത്തുമീന്‍ ചത്തു; മനോവിഷമത്തില്‍ ചങ്ങരംകുളത്ത് വിദ്യാര്‍ഥി ജീവനൊടുക്കി



മലപ്പുറം: ചങ്ങരംകുളത്ത് വളര്‍ത്തുമീന്‍ ചത്ത മനോവിഷമത്തില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലിസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍ മേനോന്‍ (13) ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റകൊടുക്കാന്‍ വാര്‍പ്പിന് മുകളില്‍ പോയ വിദ്യാര്‍ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. റോഷന്റെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.