കുറുമാത്തൂർ സൗത്ത് യു പി സ്കൂളിൽ വെച്ച് നടന്ന
സപ്ത ദിന ക്യാമ്പിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുപ്പ് നടത്തി..
കുറുമാത്തൂർ സൗത്ത് യു പി സ്കൂളിൽ വെച്ച് നടന്ന വെളിച്ചം സപ്ത ദിന സഹ വാസ ക്യാമ്പിൽ നാഷണൽ സർവീസ് സ്കീം സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ വളണ്ടിയർമാർ ഹരിതം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുപ്പ് നടത്തി. ഹരിത സംസ്‌കൃതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ സ്വന്തം വീടുകളിൽ ഉണ്ടാക്കുന്നതിനും വേണ്ടി പ്രാപ്തരാക്കുന്ന തരത്തിൽ ഊന്നൽ നൽകിയാണ് പ്രവർത്തനം നടത്തിയത്. ക്യാമ്പ് നടന്ന പ്രദേശത്തെ
ഇരുപതോളം വീടുകളിലും വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം ഒരുക്കിയിരുന്നു. പച്ചക്കറി തോട്ടം പരിപാലിക്കുന്നതിന് പ്രസ്തുത സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചു. വിളവെടുപ്പിന്റെ ഉത്ഘാടന കർമ്മം സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ സുലോചന ടീച്ചർ നിർവഹിച്ചു. പ്രിൻസിപ്പൽ അബ്ദുൾ മുത്തലിബ് എം,പ്രോഗ്രാം ഓഫീസർ ടി പി ഷഫീഖ്,സ്റ്റാഫ് സെക്രട്ടറി സി സൈനുദ്ധീൻ,ഇ പി രമേശൻ,വളണ്ടിയർമാരായ സൽമാൻ ഇസ്മായിൽ നിമ ഫാത്തിൻ, കെ വി ഫാത്തിമ ഹാനി, മുഹമ്മദ് അൻഫസ് കെ, ഹിഷാം ഹിദായത്തുള്ള, അരുണിമ രാജീവൻ, കീർത്തന, ഹന നൗഷാദ്, ആയിഷ റിയ എന്നിവർ നേതൃത്വം നൽകി.
Comments
Post a Comment