വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി കെ എസ് ഇ ബി ആവിഷ്ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി.



 ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം (ISGF) 2023 ൽ Emerging Innovation in electric Mobility Domain- EV and EVSE Rollouts വിഭാഗത്തിൽ നൽകുന്ന ഡയമണ്ട് അവാർഡ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് ലഭിച്ചു. ഇരുചക്ര മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തുതന്നെ ആദ്യമായി കെ എസ് ഇ ബി ആവിഷ്ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ എന്ന നവീന ആശയമാണ് അവാർഡിന് അർഹമായത്. സംസ്ഥാനമൊട്ടാകെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റമാണ് കെ എസ് ഇ ബി നടത്തിയത്.


സംസ്ഥാനമൊട്ടാകെ, ഓരോ നിയോജക മണ്ഡലത്തിലും അതത് എംഎൽഎമാർ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് 1150 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇ - ഓട്ടോറിക്ഷകൾ ഉള്ള കോഴിക്കോട് ജില്ലയിൽ 10 പൈലറ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൈലറ്റ് പദ്ധതി വൻവിജയമായതിനെ തുടർന്ന്, വൈദ്യുത ഇരുചക്ര മുച്ചക്ര വാഹന

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.