Posts

Showing posts with the label കുറ്റ്യാട്ടൂർ

കുറ്റ്യാട്ടൂർ: അസംഘടിത തൊഴിലാളി കോൺഗ്രസ് കുടുംബ സംഗമം നടത്തി

Image
   അൺ ഓർഗനൈസ് വർക്ക് ആൻഡ് എംപ്ലോയിസ് (UWEC) കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ നടത്തുന്ന നൂറു കുടുംബ സംഗമങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം കുറ്റ്യാട്ടൂർ ചെറാട്ട് മൂലയിൽ അഡ്വാ:സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു, തൊഴിലാളികൾക്കും സാധാരണക്കാർക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് തടയാൻ സർക്കാർ അടിയന്തരമായി വിപണിയിൽ അരവണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുകൾച്ച തൊഴിലാളികളേയും, ഗവൺമെന്റ് വനിതാ കോളേജ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട തീർത്ത നാരായണനെയും ആദരിച്ചു. അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് N R മായൻ മുഖ്യപ്രഭാഷണം നടത്തി. മാണിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സതീശൻ, സീനിയർ കോൺഗ്രസ് നേതാവ് പത്മനാഭൻ മാസ്റ്റർ, കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ പി ഷാജി,UWEC ജില്ലാ ഭാരവാഹികളായ ജി ബാബു, അനസ് നമ്പറും, പ്രജീഷ് കോറളായി,എൻ വി ഗോപാലൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് കുറ...

മാണിയൂർ :-ചെറാട്ട് മൂലയിലെ വടക്കേടത്ത് ഗോപി (69) നിര്യാതനായി.

Image
മാണിയൂർ :-ചെറാട്ട് മൂലയിലെ വടക്കേടത്ത് ഗോപി (69) നിര്യാതനായി ഭാര്യ ഇന്ദിര മക്കൾ: സരിത, പരേതനായ സജിൽ സഹോദരങ്ങൾ: ഓമന, ലക്ഷ്മണൻ, സീത, ഇന്ദിര, പരേതരായ ബാലൻ, സുശീല സംസ്കാരം രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)

സഹകരണ ഓണച്ചന്ത ഉൽഘാടനം ചെയ്തു.

Image
  ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ സഹകരണ ഓണച്ചന്ത കു റ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.റെജി ആദ്യ വിൽപ്പന പി.വി.രവീന്ദ്രന് നൽകി ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. സഹകരണ സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ എം.വി. സുരേഷ് ബാബു, ഡയരക്ടർമാരായ എം.സി.വിനത, എം.വി.ഗോവിന്ദൻ ,എൻ.സുനേഷ് എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.ചട്ടുകപ്പാറ മെയിൻ ബ്രാഞ്ച്, ചെക്കിക്കുളം, പാവന്നൂർ മൊട്ട എന്നിവിടങ്ങളിലാണ് ഓണച്ചന്ത പ്രവർത്തനമാരംഭിച്ചത്.

വേശാല ലോക്കൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.

Image
ചട്ടുകപ്പാറ- ഇന്ത്യയെ രക്ഷിക്കുക.... എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, കർഷകസംഘം, കർഷക തൊഴിലാളി, എസ് എഫ് ഐ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വേശാല ലോക്കൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.DYFI ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ബ്ലോക്ക് സെക്രട്ടറിയുമായ റനിൽ നമ്പ്രം ഉൽഘാടനം ചെയ്തു. DYFI വേശാല മേഖലാ കമ്മറ്റിയംഗം പി.വി.ശ്രിജിന അദ്ധ്യക്ഷത വഹിച്ചു.AlDWA വേശാല വില്ലേജ് പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി സംസാരിച്ചു. AlDWA വേശാല വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു.ചട്ടുകപ്പാറ GHSS ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.

സ: നായനാർ സ്മാരക മന്ദിരം ഉൽഘാടനം ചെയതു

Image
ചട്ടുകപ്പാറ- CPI(M) ചെറാട്ട് മൂല ബ്രാഞ്ചിന് വേണ്ടി വടക്കേടത്ത് ഗോപി മകൻ സജിലിൻ്റെ പാവനസ്മരണയ്ക്ക് വേണ്ടി നൽകിയ സ്ഥലത്ത് നിർമ്മിച്ച സ: നായനാർ സ്മാരക മന്ദിരം CPI(M) സംസ്ഥാന കമ്മറ്റിയംഗം സ:പി.ജയരാജൻ ഉൽഘാടനം ചെയ്തു.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ അദ്ധ്യക്ഷ്യം വഹിച്ചു.ഫോട്ടോ അനാച്ഛാദനം ജില്ലാ കമ്മറ്റി അംഗം സ: കെ.ചന്ദ്രൻ നിർവ്വഹിച്ചു. സ: കൃഷ്ണപ്പിള്ള അനുസ്മരണ പ്രഭാഷണം ജില്ലാ കമ്മറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ നടത്തി.ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല ,വേശാല ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, സംഘാടക സമിതി കൺവീനർ പി.ശ്രീധരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു.CPI(M) ചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി എ.സുകേഷ് നന്ദി രേഖപ്പെടുത്തി.

സ: കൃഷ്ണപ്പിള്ള ദിനം സമുചിതമായി ആചരിച്ചു.

Image
ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കൃഷ്ണപ്പിള്ള ദിനം പതാക ഉയർത്തി ആചരിച്ചു.കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. വേശാല ലോക്കലിലെ പതിനഞ്ച് ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി കൃഷ്ണപ്പിള്ള ദിനം ആചരിച്ചു.