മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ 4, 5 ക്ലാസുകളിലെ കുട്ടികൾക്കായി
സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
മാങ്കടവ്: മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ 4, 5 ക്ലാസുകളിലെ കുട്ടികൾക്കായി "ഓലപ്പീപ്പി" ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ വി അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി വി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി എത്തിയ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ എന്റെ പഞ്ചായത്ത് എന്ന വിഷയത്തിൽ കുട്ടികളുമായി മുഖാമുഖം നടത്തി. തുടർന്ന് ഗാർഗി ടീച്ചർ നയിച്ച കടലാസ് തോണി, സുരേന്ദ്രൻ
വാരച്ചാൽ നയിച്ച വരയും ചിരിയും, കണ്ണൂർ യൂണിവേഴ്സിറ്റി സ്പോർട്സ് ട്രെയിനർ ഷിനൂബ് എ യുടെ നേതൃത്വത്തിൽ നടന്ന കളിയരങ്ങ്, സി കെ സുരേഷ് ബാബുമാസ്റ്റർ നയിച്ച നക്ഷത്രങ്ങൾക്കൊപ്പം, സി എച്ച് അമീർ മാസ്റ്റർ നയിച്ച മനസ്സൊരുക്കം, കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പി പ്രദീപ് മാസ്റ്റർ നയിച്ച പച്ചക്കുട ചൂടാൻ, റിയാസ് മാങ്ങാട് നയിച്ച ജീവതാളം, നികേഷ് നരിക്കോട് നയിച്ച തിന്തകം താരോ തുടങ്ങിയ ക്ലാസുകൾ നടന്നു. പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് ബഷീറുദ്ധീൻ,
സി എച്ച് ഇസ്മയിൽ ഹാജി, സുബൈബത്ത് സിപി, പി പി റഷീദ,
ടി വി രഞ്ജിത, ശ്രീമ ശ്രീധരൻ, എം മൃദുല, ഫാത്തിമത്തുൽ ജൗഹറ എന്നിവർ സംസാരിച്ചു.
Comments
Post a Comment