എസ്.എഫ്.ഐ. മയ്യിൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ടയർ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു



മയ്യിൽ

എസ്.എഫ്.ഐ. മയ്യിൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി കടൂർ ചായമുറിയിൽ ടയർ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഏരിയാ ജോ. സെക്രട്ടറി കെ സി അഷിൻ ഉദ്ഘാടനം ചെയ്തു. അമ്പതിലധികം വിദ്യാർഥികൾ മത്സരിച്ച മത്സരത്തിൽ ഷംസുദ്ദീൻ വിജയിയായി. ലോക്കൽ സെക്രട്ടറി പി വിപിൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനുശ്രീ, ഗീതു എന്നിവർ സംസാരിച്ചു. ഫെബ്രുവരി 18ന് ചട്ടുകപ്പാറ കുറ്റ്യാട്ടൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ എസ്.എഫ്.ഐ. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സെറീന സലാം സമ്മേളനം ഉദ്ഘാടനം ചെയ്യും.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..