Posts

Showing posts with the label മയ്യിൽ

വളക്കൈ : റോഡ് പണി പാതിവഴിയിൽ നിർത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് UDFന്റെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നാളെ

Image
  വളക്കൈ-കൊയ്യം-മയ്യിൽ റോഡ് പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തിവെച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.. കോടികൾ ദൂർത്തിന് വേണ്ടി ചിലവഴിക്കുന്ന സർക്കാർ ഈ റോഡിന്റെ നേരെ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു പതിമൂന്നാം വാർഡ് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28/12/2023 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കൊയ്യത്തു പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിക്കുന്നു.. ധർണ സമരം ഇരിക്കൂർ MLA ശ്രീ.സജീവ് ജോസഫ് ഉത്ഘാടനം ചെയ്യും.

മയ്യിൽ ലയൺസ് ക്ലബ്ബ് സപ്റ്റമ്പർ 29 ലോക ഹൃദയദിനത്തിൽ മാരത്തൺ റാലി നടത്തി

Image
മയ്യിൽ ലയൺസ് ക്ലബ്ബ് സപ്റ്റമ്പർ 29 ലോക ഹൃദയദിനത്തിൽ മാരത്തൺ റാലി നടത്തി    മയ്യിൽ ലയൺസ് ക്ലബ്ബിൻടെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യം നിലനിർത്തേണ്ടുന്നതിൻടെ പ്രാധാന്യത്തെക്കുറിച്ചും അതിനായി നിരന്തരമായ വ്യായാമത്തിലേർപ്പെടുകയെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുമായി സപ്റ്റമ്പർ 29 ന് ലോക ഹൃദയദിനത്തിൽ രാവിലെ മയ്യിൽ ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.കെ. നാരായണൻടെ അദ്ധ്യക്ഷതയിൽ ഡോക്ടർ SP ജുനൈദ് MBBS ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂർ ജില്ല ഫുടബാൾ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ കെ.ചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രതികൂല കാലാവസ്ഥയിലും നിരവധിയാളുകൾ മയ്യിൽ ടൗണിലൂടെയുള്ള ആവേശകരമായ ഓട്ടത്തിൽ പങ്കെടുത്തു.

ഊർജ കേരള അവാർഡ് മയ്യിൽ കയരളം സ്വദേശി പി.സുരേശന്

Image
  കണ്ണൂർ : കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഊർജ കേരള അവാർഡ് ദേശാഭിമാനി കണ്ണൂർ ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് പി സുരേശന്. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കെഎസ്ഇബിയുടെ വികസന പദ്ധതി സംബന്ധിച്ച ലേഖനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായ മൂന്നംഗ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഞായറാഴ്ച പകൽ മൂന്നിന് കോട്ടയത്ത് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുൻ വൈദ്യുതി മന്ത്രി എം എം മണി അവാർഡ് സമ്മാനിക്കും. സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ്, ഫാം ജേണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്, കണ്ണൂർ പുഷ്പോത്സവം മികച്ച റിപ്പോർട്ടർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മയ്യിൽ കയരളത്തെ തെക്കേടത്ത് ഹൗസിൽ പരേതനായ പാറയിൽ കുഞ്ഞപ്പ - പുതിയാടത്തിൽ ജാനകി ദമ്പതികളുടെ മകനാണ്.

കയരളം എ യുപി സ്കൂളിൽ കേഷ് അവാർഡ് സ്വീകരണവും വിതരണവും

Image
കയരളം എയുപി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ കേഷ് അവാർഡ് സ്വീകരണവും വിതരണവും നടന്നു.പിടിഎ പ്രസിഡണ്ട് എം നിതീഷിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഇ കെ രതി ടീച്ചർ സ്വാഗതം പറഞ്ഞു.ഉദ്ഘാടനം അഡ്വക്കേറ്റ് കെ കെ രത്നകുമാരി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകണ്ണൂർ ജില്ലാ പഞ്ചായത്ത്) നിർവഹിച്ചു. എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക് മാണിക്കോത്ത് രവി മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മയ്യിൽ പഞ്ചായത്ത് ) അനുമോദനം നൽകി. കെ ഒ പാർവതി അമ്മയുടെയും കെ.കെ കുഞ്ഞിരാമൻ നമ്പ്യാരുടെയും സ്മരണയ്ക്ക് മക്കൾ നൽകുന്ന കേഷ് അവാ ർഡ് സ്വീകരണവും നടന്നു.എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ശ്രീ ഗോവിന്ദൻ എടാടത്തിൽ (ബിപിസി തളിപ്പറമ്പ് സൗത്ത്) അനുമോദനം നൽകി. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ കെ പി കുഞ്ഞി കൃഷ്ണൻ മാസിക പ്രകാശനം ചെയ്തു. രമ്യ പ്രസാദ് (മദർ പി.ടി.എ പ്രസിഡണ്ട് ) പി.കെ വേലായുധൻ മാസ്റ്റർ (മുൻ എച്ച് എം )രേഷ്മ സി കെ (സിആർ സി കോഡിനേറ്റർ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീലേഖ ടീച്ചർ നന്ദി രേഖപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ ഗാനോപഹാരം എന്ന പരി...

ആറാം മൈൽ യുവജന വായനശാലക്ക് സമീപം പി കാർത്യായനി നിര്യാതയായി

Image
മയ്യിൽ : ആറാം മൈൽ യുവജന വായനശാലക്ക് സമീപം പി കാർത്യായനി (83) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കൾ പി രവീന്ദ്രൻ, പത്മിനി നാറാത്ത്, പുഷ്പ കണ്ടക്കൈ, സുശീല പാപ്പിനിശ്ശേരി, ഉഷ മുല്ലക്കൊടി. മരുമക്കൾ ഉഷ, ബാലൻ, നാരായണൻ, പ്രേമരാജൻ, ചന്ദ്രൻ. സഹോദരങ്ങൾ രോഹിണി നാറാത്ത്, നന്ദിനി കണ്ണാടിപറമ്പ്, പരേതരായ ശ്രീധരൻ,മന്ദി, യശോദ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ

കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ "സ്മൃതി വിചാരം " പഴയകാല പഞ്ചായത്ത് അംഗങ്ങളുടെ സംഗമം

Image
 കൊളച്ചേരി : മൂന്നര പതിറ്റാണ്ടിന്റെ ഗ്രാമീണ സേവന സ്മരണകളുമായി അവർ ഒത്തുചേരുന്നു 1979 മുതൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ജനപ്രതിനിധികളായിരുന്നവർ ഇന്നത്തെ ജന പ്രതിനിധികളോടൊപ്പം തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു  2023 ആഗസ്റ്റ് 23ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ "സ്മൃതി വിചാരം " എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നര വ്യാഴവട്ട കാലത്തിന്റെ അനുഭവ ചരിത്രം ഇവിടെ അയവിറക്കപ്പെടുമ്പോൾ അത് കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ വികാസ പരിണാമങ്ങളിലൂടെയുള്ള ഒരു അവിസ്മരണീയ യാത്രയായിരിക്കും എന്ന് നിസംശയം പറയാം 1979ലെ ഭരണ സമിതിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പാമ്പുരുത്തിയിലെ എം മമ്മു മാസ്റ്ററുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢിയേകും.  ഇവരോടൊപ്പം വിവിധ കാലഘട്ടങ്ങളിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളെ പ്രതിനിധീകരിച്ച് ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നവരും ചടങ്ങിന്റെ ഭാഗമാകും . ഏറ്റവും മുതിർന്ന അംഗം 82 വയസ്സുള്ള പി പി കുഞ്ഞിരാമൻ മുതൽ പുതിയ തലമുറയിൽപെട്ട 26 വയസ്സുകാരൻ കെ പ്രിയേഷ് വരെയുള്ളവർ തങ്ങളുടെ ഭരണ സേവന അ...

മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

Image
 മയ്യിൽ .നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിൽ പ്രതിഷേധിച്ചും ഓണക്കാലമായിട്ടും മാവേലി സ്റ്റോറുകളിൽ അവശ്യസാധനങൾ ലഭ്യമാക്കാത്ത പിണറായി വിജയൻ സർക്കാറിൻ്റെ നയത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ മാവേലി സ്റ്റോറിന്‌ മുന്നിൽ സായാഹ്ന നടത്തി. ധർണ്ണ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. എ.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജൻ മാസ്റർ , സി.എച്ച്. മൊയ്തീൻ കുട്ടി,കെ.സി. രമണി ടീച്ചർ, കെ.കെ. നിഷ, അനസ് നമ്പ്രം , ആർ. ദിവാകരൻ, നൗഷാധ് മുല്ലക്കൊടി , പ്രേമ രാജൻ പുത്തലത്ത്, പി.വി. അഷ്റഫ് , യു. മുസ്സമ്മൽ എന്നിവർ സംസാരിച്ചു.

കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ഉദ്‌ഘാടനം ചെയ്തു

Image
   മയ്യിൽ  കൊളച്ചേരി പഞ്ചായത്ത് പാടിയിലിൽ ആരംഭിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഡോ. ശിവദാസൻ പി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ പുസ്തകങ്ങൾ എറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ എ പി സുരേശൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, എം ദാമോദരൻ, പി വി വത്സൻ, അഡ്വ. കെ പ്രിയേഷ്, പി പി കുഞ്ഞിരാമൻ, ഇ പി ജയരാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി പുരുഷോത്തമൻ സ്വാഗതവും ജോയിന്റ് കൺവീനർ കെ വിനോദ് കുമാർ നന്ദിയും പറഞ്ഞു. പടം: കൊളച്ചേരി പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു.

സ്കൂളിലെ പ്രധാനാധ്യാപികയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മുൻ സ്കൂൾ മാനേജർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു

Image
മയ്യിൽ: സ്കൂളിലെ പ്രധാനാധ്യാപികയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മുൻ സ്കൂൾ മാനേജർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. ചെറുപഴശി എ എൽ പി. സ്കൂൾ പ്രധാനാധ്യാപിക നിരന്തോട് സ്വദേശിനി മിനി യുടെ പരാതിയിലാണ് മുൻ സ്കൂൾ മാനേജർ ചെറുപഴശിയിലെ പി.സി.സുധീറിനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 11 ന് വൈകുന്നേരം 3.15 ഓടെയാണ് സംഭവം. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് മുൻ മാനേജരായ സുധീറിന്റെ അഭിപ്രായ ങ്ങൾ മാനിക്കാത്ത വിരോധത്തിലാണ് ഭീഷണിപ്പെടുത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി..

പാവന്നൂര്‍മൊട്ട പ്രേമരാജന്‍ വേലിക്കാത്ത്(63) അന്തരിച്ചു.

Image
പാവന്നൂര്‍മൊട്ട പ്രേമരാജന്‍ വേലിക്കാത്ത്(63) അന്തരിച്ചു. മൃതദേഹം പഴശിയിലെ തറാവാട് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് ഏഴു മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍. ഭാര്യ പരേതയായ പ്രേമ. മക്കള്‍ അക്ഷയ്, അഷിന്‍. സഹോദരങ്ങള്‍ ദമയന്തി, ഉത്തമന്‍, ശിവന്‍, ഹരിദാസന്‍

പി എസ് സി യെ അറിയുക : സൗജന്യ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു

Image
മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം കരിയർ ഗൈഡൻസ് സെന്റർ, കേരള പി എസ് സി എംപ്ലോയീസ് യൂണിയന്റെ സഹകരണത്തോടെ പി എസ് സി യെ കുറിച്ച് സൗജന്യ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ സുവർണജൂബിലി വർഷത്തിന്റെ ഭാഗമായിരുന്നു പരിപാടി. PSC രജിസ്ട്രേഷൻ, പരീക്ഷ നടത്തിപ്പ്, വാല്യുവേഷൻ രീതികൾ, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ, നിയമന രീതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് അവബോധമുണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. റിട്ട. എ എസ് ഒ ചന്ദ്രൻ എം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എ വി മനോജ് കുമാർ ക്ലാസ് കൈകാര്യം ചെയ്തു. ജില്ലാസെക്രട്ടറി ടി പി വിപിൻ , ജോ.സെക്രട്ടറി എ കെ രജീഷ് എന്നിവർ സംസാരിച്ചു. എം വി സുമേഷ് സ്വാഗതവും എം ഷൈജു നന്ദിയും പറഞ്ഞു.

കുട്ടികർഷക പുരസ്കാരം നേടി ആഗ്രഹ കെ.പി

Image
കുറ്റ്യാട്ടൂർ : ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ കുട്ടി കർഷക പുരസ്കാരം കരസ്ഥമാക്കി ആഗ്രഹ കെ പി. കെ എ കെ എൻ എസ് എ യു പി സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ്.

ക്ഷീര കർഷക ദമ്പതിമാർക്ക് ആദരം നൽകി

Image
മയ്യിൽ:കർഷക ദിനത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മികച്ച യുവ ക്ഷീര കർഷക ദമ്പതിമാരായ സി കെ പ്രേമരാജൻ - ഷീജ എന്നിവരെ മയ്യിൽ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ ആദരിച്ചു. പി പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡണ്ട് പി കെ നാരായണൻ ദമ്പതിമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ എം ജയൻ, രാജേഷ്, ശിവശങ്കരൻ, ദീപിക എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.