Posts

Showing posts from April, 2026

കണ്ണൂർ : പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Image
  വെള്ളരിക്കുണ്ട്: കാസർക്കോട് വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ കുങ്ങഞ്ചാൽ സ്വദേശി രാജു (33)ആണ് മരിച്ചത്. വെള്ളരിക്കുണ്ട് ഗവ: ആശുപത്രിക്ക് സമീപം ഇന്ന് രാത്രിയാണ് അപകടം ഉണ്ടായത് . സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പിലിടിച്ചതാണെന്ന് പറയുന്നു. വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ കൗസല്യയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഉദ്യോഗസ്ഥർ.

ഇരിണാവ്: കെ കണ്ണപുരം ന്യൂ കേരള സ്പോട്സ് ക്ലബ്ബിന് സമീപം വായ വീട്ടിൽ സരോജിനിയമ്മ (84) അന്തരിച്ചു.

Image
ഇരിണാവ്: കെ കണ്ണപുരം ന്യൂ കേരള സ്പോട്സ് ക്ലബ്ബിന് സമീപം വായ വീട്ടിൽ സരോജിനിയമ്മ (84) അന്തരിച്ചു.  ഭർത്താവ് കുളങ്ങരത്ത് നാരായണൻ നായർ.മക്കൾ ശശീന്ദ്രൻ വി വി, ശ്യാമള വി.വി,ശോഭന വി വി, പ്രദീപൻ വി വി (അബുദാബി). മരുമക്കൾ ആശ(പയ്യന്നൂർ), പരേതനായ പത്മനാഭൻ ( ചുണ്ട), മോഹനൻ (പൂതപാറ), പ്രമീള (ചെന്നൈ). സഹോദരങ്ങൾ :യശോദ, ശ്രീധരൻ (കുളപ്പുറം) പത്മിനി ( ചുണ്ട), മല്ലിക, മോഹനവല്ലി (കുളപുറം) പുഷ്പജ ,പരേതരായ ബാലൻ നായർ , തമ്പാൻ നായർ,  സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് സമുദായ സ്മശാനത്തിൽ

നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും , CDS ഭരണ സമിതി അംഗങ്ങൾക്കു മുള്ള ഏകദിന പരിശീലനം റിഥം 26 പുല്ലൂപ്പി നോർത്ത് അംബേദ്കർ നഗർ സാംസ്കാരിക നിലയത്തിൽ വെച്ച് സംഘടിപ്പിച്ചു.

Image
  നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും , CDS ഭരണ സമിതി അംഗങ്ങൾക്കു മുള്ള ഏകദിന പരിശീലനം റിഥം 26 പുല്ലൂപ്പി നോർത്ത് അംബേദ്കർ നഗർ സാംസ്കാരിക നിലയത്തിൽ വെച്ച് സംഘടിപ്പിച്ചു.  പരിപാടിയിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീ പ്രകാശൻ എൻ . കെ സ്വാഗതം പറഞ്ഞു. CDS ചെയർപേഴ്‌സൺ ശ്രീമതി ജിഷ കെ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ. റഹ്മത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുധിഷ്.പി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി. ഉഷ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വൈസ് ചെയർപേഴ്‌സൺ ശ്രീമതി ഷെൽമ പി . പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ മിത്ര ടീം ആർ.പി മാരായ ശ്രീമതി. സിന്ധു കെ.പി, റീന. കെ എന്നിവർ പരിശീലനം നൽകി.

കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ പ്രതിക്ഷയിൽ എം സരസ്വതി (68) നിര്യാതയായി.

Image
  കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ പ്രതിക്ഷയിൽ എം സരസ്വതി (68) നിര്യാതയായി.  ഭർത്താവ് പരേതനായ പി.പി കുഞ്ഞിരാമൻ (കള്ള് ഷാപ്പ് കോൺട്രാക്ടർ) മക്കൾ സീമ (ദുബായ്), ഷൈനു ( Bella, Exotic group)മരുമക്കൾ സന്തോഷ് (ദുബായ്) , റീഷ്മ ( ടീച്ചർ  ലീഡേഴ്സ് കോളേജ് തളാപ്പ് ) സഹോദരങ്ങൾ രുഗ്‌മിണി, പ്രകാശൻ, പ്രസീത (എല്ലാവരും ചെറുകുന്ന് )  മൃതശരീരം നാളെ (മെയ് 1) രാവിലെ 8 മണി മുതൽ ടാക്കിസ് റോഡിലെ വസതിയിൽ പൊതുദർശനം തുടർന്ന് 10 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ സംസ്കാരം

കണ്ണൂർ : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു.

Image
  കണ്ണൂർ:പാമ്പ് കടിയേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർ​ഗോഡ് ജില്ലയിലെ എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയ്ക്ക് പാമ്പ് കടിയേറ്റത്. മൂർഖൻ പാമ്പായിരുന്നു കുട്ടിയെ കടിച്ചിരുന്നത്. പാമ്പ് കടിച്ചതിന് പിന്നാലെ കുട്ടിയെ പരിയാരത്ത കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

കണ്ണൂർ : വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കത്തി പൊള്ളലേറ്റ യുവാവ് ദാരുണമായി മരിച്ചു

Image
  മട്ടന്നൂരിൽ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കത്തി പൊള്ളലേറ്റ യുവാവ് ദാരുണമായി മരിച്ചു മട്ടന്നൂർ: മട്ടന്നൂർ നരയൻപാറയാൻ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്‌മയിൽ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. ഇരിട്ടി ,മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു ഇന്ന് രാവിലെ എട്ടരയോടെ അപകടം നടന്നത്. വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയിൽ നിന്നും ഗുരുതരമായി പരുക്കേറ്റ തസ്ലീമിനെ നാട്ടുകാർ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാറാത്ത് : കാക്കത്തുരുത്തിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Image
   നാറാത്ത് കാക്കത്തുരുത്തി ടർഫ് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.  ഇന്നു വൈകിട്ട് ഏഴുമണിയോടെയായിരുന്നു.അപകടം നടന്നത്   അപകടത്തിൽ പരിക്കേറ്റ കാട്ടാമ്പള്ളി സ്വദേശിയായ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഴീക്കോട് വൻകുളത്തുവയൽ അക്ലിയത്ത് അമ്പലത്തിനു സമീപം പരേതനായ പുത്തലത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കാട്ടാരത്തിൽ കമലാക്ഷി(88) നിര്യാതയായി.

Image
  അഴീക്കോട് വൻകുളത്തുവയൽ അക്ലിയത്ത് അമ്പലത്തിനു സമീപം പരേതനായ പുത്തലത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കാട്ടാരത്തിൽ കമലാക്ഷി(88) നിര്യാതയായി.  മക്കൾ-രാധാകൃഷ്ണൻ, ശോഭന, മുരളീധരൻ, ശൈലജ, അനിത. മരുമക്കൾ- രാജ രത്നം, കൃഷ്ണൻ നമ്പ്യാർ, ക്യൂനി വാസ്, മുകുന്ദൻ നമ്പ്യാർ, ടി രാഘവൻ (പരേതൻ).  സഹോദരങ്ങൾ ഭാസ്കരൻ നമ്പ്യാർ , പരേതരായ നാരായണൻ, ദാമോദരൻ, ജാനകി, ദേവി, നാരായണി. സംസ്കാരം വ്യാഴാഴ്ച(30/04/2026) വൈകുന്നേരം 3 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ സ്മശാനത്തിൽ.

BSC Biochemistry വിഭാഗത്തിൽ ഫസ്റ്റ് റാങ്കും സ്റ്റേറ്റ് ടോപ്പറുമായ റിൻസ ഷെറിനെ DYFI ചേലേരിമേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു..

Image
  ജില്ലാ കമ്മിറ്റി അംഗം സ: രനിൽ നമ്പ്രം ഉപഹാരം നൽകി.. മേഖല സെക്രടറി രമിൽ ചേലേരി . പ്രസിഡണ്ട് അമൽ വിഷ്ണു മേഖലകമ്മിറ്റി അംഗങ്ങമായ ആദർശ് വി.വി , നവീൻ എന്നിവർ പങ്കെടുത്തു

തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ട് മാതമംഗലം സ്വദേശികള്‍ അറസ്റ്റില്‍

Image
  തളിപ്പറമ്പ്: മാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ.ഫൈസല്‍(44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെ.പി.മന്‍സൂര്‍(42)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 1.4741 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 5.45 ന് കുറ്റ്യേരി ആസാദ്‌നഗര്‍ ഭാഗത്തുവെച്ചാണ് കെ.എല്‍.58 ഡി.7400 നമ്പര്‍ ആള്‍ട്ടോ കാര്‍ സഹിതം ഇവര്‍ പിടിയിലായത്. എം.ഡി.എം.എ ഉപയോഗിക്കാന്‍ പറ്റിയ സ്ഥലം നോക്കിയാണ് ഇവിടെ എത്തിയതെന്നും കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ നിന്ന് ബദറു എന്നയാളില്‍ നിന്ന് എം.ഡി.എം.എ വാങ്ങിയതെന്നും ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍, ഗ്രേഡ് എസ്.ഐമാരായ സി.പി.സജിമോന്‍, മുഹമ്മദാലി, ഡ്രൈവര്‍ സി.പി.ഒ കെ.മഹേഷ് എന്നിവരും ഡാന്‍സാഫ്ടീം അംഗങ്ങളും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

കളഞ്ഞു കിട്ടിയ പണം തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ.

Image
  ശ്രീകണ്ഠപുരം: പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ പഴയ തുണികൾക്കിടയിൽ നിന്ന് കിട്ടിയ 7000 രൂപ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ. ചെങ്ങളായി പഞ്ചായത്തിലെ 11-ാം വാർഡ് പെരുങ്കോന്ന് കോട്ടപ്പറമ്പിലെ വീട്ടമ്മയ്ക്കാണ് നഷ്‌ടപ്പെട്ട പണം തിരികെ ലഭിച്ചത്. പഴയതുണികൾ ഹരിതകർമ സേനാംഗങ്ങൾക്ക് നൽകിയ ശേഷമാണ് വീട്ടമ്മയ്ക്ക് തുണികൾക്കിടയിൽ പണം സൂക്ഷിച്ചത് ഓർമ വന്നത്. ഉടനെ ഹരിതകർമ സേനാംഗങ്ങളെ ഇക്കാര്യം അറിയിച്ചു. തുടർന്ന്, പഴയ തുണികൾ പരിശോധിക്കുകയും പണം ലഭിക്കുകയുമായിരുന്നു. ലിജ, രജനി, തങ്കമണി, ലിനി എന്നിവരാണ് പണം തിരികെ നൽകിയത്.

പാപ്പിനിശ്ശേരി വെസ്റ്റ് : ഹാജി റോഡിനു സമീപം വി.കെ.നളിനി ( 76 ) നിര്യാതയായി .

Image
  പാപ്പിനിശ്ശേരി വെസ്റ്റ് : ഹാജി റോഡിനു സമീപം വി.കെ.നളിനി ( 76 ) നിര്യാതയായി .  ഭർത്താവ് : പരേതനായ മുകുന്ദൻ മക്കൾ : പ്രദീപൻ, പ്രീത , പ്രമോദ് , പ്രജിത്ത്. മരുമക്കൾ : ശശീന്ദ്രൻ ( കണ്ണാടിപ്പറമ്പ ) , സിന്ധു ( കൊവ്വപ്പുറം ) , കവിത ( കരിക്കൻകുളം ) , ബിജി ( അരിമ്പ്ര )  സംസ്കാരം : ഇന്ന് ( ഏപ്രിൽ 29 ) ബുധനായ്ച്ച രാവിലെ 10.30 മണിക്ക് ഹാജി റോഡ് സമുദായ ശ്മശാനത്തിൽ

കണ്ണാടിപ്പറമ്പ് : മഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മറ്റി അംഗവും CPIM കണ്ണാടിപ്പറമ്പ് മുൻ LC മെമ്പറും നിലവിൽ കണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പറുമായ സ: മൊടപ്പത്തി ജാനകി (78) അന്തരിച്ചു.

Image
  മഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മറ്റി അംഗവും CPIM കണ്ണാടിപ്പറമ്പ് മുൻ LC മെമ്പറും നിലവിൽ കണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പറുമായ സ: മൊടപ്പത്തി ജാനകി (78) അന്തരിച്ചു.  ഭർത്താവ് പരേതനായ നരിക്കാടൻ കൃഷ്ണൻ മക്കൾ: അനിൽകുമാർ (CPIMകണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പർ), അജിത നരിക്കാടൻ (മുൻ പഞ്ചായത്ത് മെമ്പർ), അരുണ മരുമക്കൾ: റോജ (കൂടാളി), സുരേശൻ, പ്രജിത്ത് സഹോദരങ്ങൾ: ഗംഗാധരൻ (മോറാഴ ), മൊടപ്പത്തി ഭരതൻ, മൊടപ്പത്തി ബാലകൃഷ്ണൻ, സോമനാഥൻ, വസന്ത ( ബക്കളം), സാവിത്രി ( പൊടിക്കുണ്ട് ) സംസ്കാരം ഉച്ചക്ക് 12 മണിക്ക് പുല്ലുപ്പിയിൽ.

എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്

Image
   തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്‍റെ ഫലവും പ്രഖ്യാപിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. ശേഷം ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്‍റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷ ഫലം ജൂൺല 10 നും പ്രഖ്യാപിക്കും.

വിവാഹദിനത്തില്‍ വരൻ മരിച്ചു..

Image
  തൃപ്പൂണിത്തുറയില്‍ നോവായി ജസ്റ്റിൻ.. വിവാഹപ്പന്തലിലേക്ക് എത്തേണ്ടിയിരുന്ന യുവാവ് വിവാഹദിനത്തില്‍ തന്നെ മരണത്തിന് കീഴടങ്ങി.. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റെയും എല്‍സമ്മയുടെയും മകൻ ജസ്റ്റിൻ വി. ജോണ്‍ (32) ആണ് തിങ്കളാഴ്ച അന്തരിച്ചത്.. തിങ്കളാഴ്ചയായിരുന്നു ജസ്റ്റിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ച്‌ നടന്ന ‘അത്താഴമൂട്ട്’ ചടങ്ങിന് പിന്നാലെ ജസ്റ്റിന് കഠിനമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.. ഉടൻ തന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ആരോഗ്യനില വഷളായതിനെ തുടർന്ന് നിശ്ചയിച്ച വിവാഹം മാറ്റിവെച്ചിരുന്നു.. എന്നാല്‍ , ചികിത്സയിലിരിക്കെ ഇന്നലെ (തിങ്കളാഴ്ച) മരണം സംഭവിക്കുകയായിരുന്നു.. വല്ലാത്ത വിഷമം തോന്നുന്ന വാർത്ത..😒 ആദരാഞ്ജലികൾ 🌹

ഖുർആൻ ടാലൻ്റ് ഷോ സംഘടിപ്പിച്ചു

Image
  മുക്കോല: എസ്, കെ എസ്, ബി,വി, മുക്കോല കമ്മറ്റി ഖുർആൻ ടാലൻ്റ് ഷോ സംഘടിപ്പിച്ചു, ലബീദ് മൗലവിയുടെ അദ്ധ്യക്ഷതയിൽ ഹാരിസ് മൗലവി ഉദ്ഘാടനം ചെയ്തു, ആഷഖ് അസ്ഹരി, ,മുത്തലിബ് മൗലവി, അബ്ദു മുന്നാം കുന്ന്,, സയ്യിദ് ഹാഷിം തങ്ങൾ എന്നിവർ സംബദ്ധിച്ചു,, സിയാദ് ഹുദവി സ്വാഗതവും, സവാദ് മൗലവി നന്ദിയും പറഞ്ഞു

കണ്ണൂർ : വാഹനാപകടം; വിമുക്തഭടൻ മരിച്ചു.

Image
  പയ്യന്നൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിമുക്തഭടൻ മരിച്ചു. വെള്ളൂർ കാറമേലിലെ പരേതനായ കാമ്പ്രത്ത് കരുണാകര പൊതുവാളിന്റേയും വെള്ളോറ വടക്കേ വീട്ടിൽ ദേവകിയമ്മയുടെയും മകൻ വി.വി. സജേഷ് (50) ആണ് മരിച്ചത്. ടെറിറ്റോറിയൽ ആർമിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ വെള്ളൂർ പുതിയങ്കാവ് വനിതാ ബാങ്കിന് സമീപമായിരുന്നു അപകടം. സജേഷ് ഓടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം എട്ടിനാണ് സജേഷിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വിയോഗത്തിന് പിന്നാലെ മകനും അപകടത്തിൽ മരിച്ചത് നാടിന് വലിയ നൊമ്പരമായി മാറി. ഭാര്യ: അനുരാധ (കാഞ്ഞങ്ങാട് പെരിയ). മക്കൾ: വേദിക, വിദ്യുത്. സഹോദരങ്ങൾ: മനോജ്, ചിത്ര. 

നാറാത്ത് ആലിങ്കീഴിൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

Image
  കാട്ടാമ്പള്ളിയിൽ നിന്നും നാറാത്ത് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. ഉച്ചയ്ക്ക് 12:45 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച ശേഷമാണ് താഴേക്ക് മറിഞ്ഞത്. അതേസമയം ഡെലിവറി വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ണൂർ ::ഓൺലൈൻ വഴി മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

Image
  തളിപറമ്പ് :ഓൺലൈൻ വഴി മയക്ക് മരുന്ന് വിൽപന നടത്തിവന്ന യുവാവ് അറസ്റ്റിൽ തളിപ്പറമ്പ് പട്ടുവം കടവ് സ്വദേശി തറമ്മിൽ ഹൗസിൽ കെ വി ഷമ്മാസിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത് 10 ഗ്രാമിലധികം മെത്തഫിറ്റമിൻ പ്രതിയിൽ നിന്നും പിടികൂടിഎക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി പി രജിരാഗിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏഴാം കോട്ടക്കിലിൽ നടത്തിയ റെയ്‌ഡിലാണ് മയക്ക് മരുന്ന് വേട്ട നടത്തിയത്. പാപ്പിനിശ്ശേരി അസി. എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സോഷ്യൽ മീഡിയ ഉപയോഗിച്ചു ചില പ്രത്യേക കോഡുകൾ വഴിയാണ് പ്രതിമയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

നാലുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Image
  അബ്ദുല്ല ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ഏപ്രിൽ 25-ാം തീയതി ശനിയാഴ്ച്ച ഇവരുടെ വീട്ടിൽ ബന്ധുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു.  എന്നാൽ ഈ സന്തോഷ വേളയ്ക്ക് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ കുടുംബത്തെ ദുരന്തം കീഴടക്കുകയായിരുന്നു പ്രാഥമിക നിഗമനങ്ങൾ പ്രകാരം ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്നാണ് സൂചന. വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിന് പുറമെ, പിന്നീട് വീട്ടിൽ നിന്ന് തണ്ണിമത്തനും ഇവർ കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  ഇതിൽ നിന്ന് വിഷാംശം ശരീരത്തിൽ പ്രവേശിച്ചിരിക്കാമെന്നാണു പൊലീസിന്റെ അനുമാനം. എന്നാൽ വിരുന്നിൽ പങ്കെടുത്ത 9 പേരിൽ മറ്റാർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് കേസിൽ കൂടുതൽ ദുരൂഹത വർധിപ്പിക്കുന്നു വിരുന്നിന് ശേഷം രാത്രിയോടെ നാലുപേരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങി. ഉടൻ സമീപത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈയിലെ സിർ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ആദ്യം ഇളയ മകൾ സൈനബ് മരണപ്പെട്ടു.  പിന്നാലെ പിതാവും, തുട...

ഇരിണാവ് റെയിവെ ഗെയിറ്റിന് സമീപം താമസിക്കുന്ന തോട്ടത്തിൽ മനോജ് അന്തരിച്ചു.

Image
 ഇരിണാവ് റെയിവെ ഗെയിറ്റിന് സമീപം താമസിക്കുന്ന തോട്ടത്തിൽ മനോജ് അന്തരിച്ചു.   പരേതനായ ദാമോദരന്റെയും തോട്ടത്തിൽ വിമലയുടെയും മകൻ ആണ്. ഭാര്യ ലീന   മക്കൾ സ്നേഹ അനഘ   മരുമക്കൾ . ഷിനു വിദേശം . സജീഷ് മാതാ മംഗലം   സഹോദരങ്ങൾ: ബിന്ദു വിനോജ്   ഇന്ന് രാവിലെ 10: 00 മണിക്ക് റെയിൽവെഗെയിറ്റ് ന് സമീപം ഉള്ള വീടിന് പൊതു ദർശനം.  10.30 ന് സംസ്കാരം കൊട്ടില കണ്ടം ശ്മനത്തിൽ

കുവൈറ്റിൽ നിന്നും മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ സംസ്കാരം ഇന്ന്

Image
  ഫോക്ക് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം പട്ടേരി രാജീവൻ (51) നിര്യാതനായി. തളിപ്പറമ്പ് കൊയ്യം സ്വദേശിയാണ്. അച്ഛൻ പരേതനായ  ബാലൻ. അമ്മ മാധവി. ഭാര്യ അനുപമ. മക്കൾ ഋതു ലക്ഷ്മി, ശ്രിയ ലക്ഷ്മി  സംസ്ക്കാരം ചൊവ്വാഴ്ച (28.04.2026) രാവിലെ 9 മണിക്ക് പെരുന്തലേരി സമുദായ ശ്മശാനത്തിൽ. രാജീവന്റെ നിര്യാണത്തിൽ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പുതിയതെരു കട്ടമ്പള്ളി റോഡിൽ ബിലാൽ ജുമാ മസ്ജിദ് പിറകിൽ താമസിക്കുന്ന K P അബൂബക്കർ മരണപെട്ടു

Image
  പുതിയതെരു കട്ടമ്പള്ളി റോഡിൽ ബിലാൽ ജുമാ മസ്ജിദ്  പിറകിൽ താമസിക്കുന്ന K P അബൂബക്കർ മരണപെട്ടു  ഭാര്യ പരേതയായ കുരികളക്കത്ത് ഹഫ് സത്ത്. സഹോദരങ്ങൾ: സുബിർ.അസീസ് .ഷംസൂ .സൈനബ .റുഖിയ .സുബൈദ . പരേതരായ ഇബ്രാഹിംകുട്ടി.ഹഫ്സത് .സഫിയ .മറിയുമ്മ  കബറടക്കം ഇന്ന് രാവിലെ 9:00 മണിക്ക്  വളപട്ടണം മന്ന കബർസ്ഥാനിൽ.

പുതിയതെരുവിൽ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ 2 യുവാക്കൾ എക്സൈസ് പിടിയിൽ

Image
  വളപട്ടണം: കണ്ണൂരിൽ ലഹരി കടത്ത് സംഘത്തിലെ പ്രധാനികൾ കഞ്ചാവുമായി അറസ്റ്റിൽ പുതിയതെരു ഓണപ്പറമ്പ് സ്വദേശി വിജിൽ, അഴീക്കോട് മൈലാടത്തറ സ്വദേശി വി സനീം എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത് വളപട്ടണം, പുതിയതെരു ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 2കിലോയിലധികം കഞ്ചാവുമായി യുവാക്കളെപിടികൂടിയത് കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.

കണ്ണൂർ : മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം.

Image
  തലശേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മോറാഴ കാനൂൽ കടബേരി മഠത്തിലെ വളപ്പിൽ രേഷ്മയെ  വെട്ടിക്കൊന്ന കേസിൽ ഭർത്താവ്  മോറാഴ എ ബ്രോൻ ഹൗസിൽ എ സന്തോഷ്കുമാറിനെ (52) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് അനുഭവിക്കണം  തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വിധി പറഞ്ഞത്. 2019 മെയ് 31 ന് രാത്രി ഏഴരയോടെയാണ് സംഭവം. നാല് വർഷമായി ഇവർഅകന്ന് കഴിയുകയായിരുന്നു. 2014 മാർച്ച് 23 നായിരുന്നു വിവാഹം. കുടംബ വഴക്കിനെ തുടർന്ന് പ്രതി സന്തോഷ്കുമാറും അമ്മയും വീട് മാറി. മധ്യസ്ഥ പ്രകാരമുള്ള 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലമോ നൽകാത്തതിനാൽ രേഷ്മ സന്തോഷിന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവം ദിവസം വീട്ടിലെത്തിയ പ്രതി രേഷ്മയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് കത്തി വാൾ കൊണ്ട് കഴുത്തിനും പുറത്തും വെട്ടി പരിക്കേൽപിക്കുകയായിരുന്നു. രാത്രി പത്തോടെ കണ്ണൂർ എ.കെ.ജി ആശൂപത്രിയിൽ മരിച്ചു .പോലീസ് ഇൻസ്പെക്ടർമാരായ എ. അനിൽ കുമാർ, എൻ.കെ. സത്യപാലൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.  പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യ...

ചെങ്കൽ വില വർധന: തീരുമാനത്തിൽ നിന്ന് പിന്മാറി ഉടമകൾ

Image
  കണ്ണൂർ: ചെങ്കല്ലിന് ഒന്നിന് എട്ട് രൂപ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ചെങ്കൽ ക്വാറി ഉടമകൾ പിന്മാറി. ചെങ്കൽ ക്വാറിയിൽ രണ്ട് രൂപ 50 പൈസയും ലോറിക്ക് 7 കിലോമീറ്ററിന് ഉള്ളിൽ ഒരു രൂപയും വർധിപ്പിക്കാൻ തീരുമാനമായി. ചെങ്കൽ വ്യവസായ ഉല്‌പാദക ഉടമസ്ഥ സംഘവും യുവജന സംഘടനാ പ്രതിനിധികളും തമ്മിൽ കണ്ണൂരിൽ ഇന്ന് വൈകിട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം.

കൊളച്ചേരി : ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Image
  ദാലിൽ: ലോകത്ത് അമേരിക്ക, ഇസ്രായേൽ പോലെയുള്ള ആയുധം കൈവശമുള്ള രാജ്യങ്ങൾക്കും വ്യക്തികൾക്കും എന്തും ആവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് പി ടി എച്ച് പോലെയുള്ള സംഘടനകൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കൊളച്ചേരി മേഖല പി ടി എച്ചിന് വേണ്ടി കൊളച്ചേരി പഞ്ചായത്തിലെ ദാലിൽ നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസാമീപ്യം ആഗ്രഹിക്കുന്നവർക്ക് ഒഴിച്ച് കൂടാനാവാത്ത പ്രവർത്തനമാണ് രോഗി പരിചരണം. ജീവ കാരുണ്യ മേഖലയിൽ കൊളച്ചേരി മേഖല പി ടി എച്ചും കേരളത്തിലെ മറ്റു പി ടി എച്ചുകളും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കാരുണ്യ പ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ തടസ്സമല്ല. മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ പദ്ധതി ഇതിന് ഏറ്റവും നല്ല തെളിവാണ്. തങ്ങൾ കൂട്ടിച്ചേർത്തു ചടങ്ങിൽ പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് കോടിപ്പൊയിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. പി ടി എച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ...

കണ്ണൂർ : വാർത്തകൾ തുണയായി.കളഞ്ഞു കിട്ടിയ സ്വർണഭരണം തിരിച്ചു നൽകി യുവാവ് മാതൃകയായി

Image
  കളഞ്ഞു കിട്ടിയ സ്വർണഭരണം തിരിച്ചു നൽകി യുവാവ് മാതൃകയായി മുസ്ലിം ലീഗ് പ്രവർത്തകനും വളപട്ടണം ഓട്ടോ ഡ്രൈവറും ആയ നൗജാസ് ആണ് പയ്യാമ്പലത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമസത്തനെ കണ്ടെത്തി തിരികെ നൽകി മാതൃകയായത്..

സിപിഐ എം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ ( 69 ) അന്തരിച്ചു..

Image
സിപിഐ എം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ ( 69 ) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ പകൽ മൂന്നിന് പയ്യാമ്പലത്ത്. സിപിഐ എം കാസർക്കോട് ബേഡകം ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം കാസർക്കോട് ജില്ലാ ഭാരവാഹിയും തളിപ്പറമ്പ് പരിയാരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഐആർപിസി വളപട്ടണം ലോക്കൽ കൺവീനറാണ്. അച്ഛൻ: പരേതനായ അബൂട്ടി, അമ്മ: പരേതയായ പത്മാവതി. ഭാര്യ: വത്സല. മക്കൾ: ശിഖ ( എ കെ ജി സഹകരണ ആശുപത്രി ജീവനക്കാരി), പ്രവീൺ, മനോജ് . മരുമക്കൾ : അഷിജ, ഹരിണി, പരേതനായ മനോജ് കുമാർ. സഹോദരങ്ങൾ : സുമതി , ശാന്ത, രാധ, പരേതരായ ബാബു, സതീശൻ. മൃതദേഹം തിങ്കൾ പകൽ 11. 30 മുതൽ വീട്ടിൽ പൊതു ദർശനത്തിനുവെക്കും.

കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ കെ. ഷമേഷ് അന്തരിച്ചു

Image
  കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പാളത്ത് ഹൗസിൽ കെ. ഷമേഷ് (42) അന്തരിച്ചു. പരേതനായ കൃഷ്ണന്റെയും അംബുജാക്ഷിയുടെയും മകനാണ്. ഷീബ (ശ്രീകണ്ഠാപുരം), ഷിബി (ഷാർജ) എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ഇന്ന്  (ഏപ്രിൽ 27, തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് കരിങ്കൽകുഴിയിലെ അമ്മയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ സംസ്കാരം നടക്കും.

പട്ടുവത്ത് ഒരു വയോധികക്ക് കൂടി പാമ്പുകടിയേറ്റു

Image
                                               തളിപ്പറമ്പ്: പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി (77)നാണ് വീട്ടുപരിസരത്തുവെച്ച് ചുരുട്ടമണ്ഡലിയുടെ കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലിന് വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വീട്ടുപരിസരത്തുവെച്ച് പട്ടുവം മുതുകുടയിലെ നബീസയെ (75) പാമ്പുകടിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് ഇവര്‍ മരിച്ചത്.

കണ്ണൂർ : എംഡിഎംഎയുമായി യുവാക്കൾ എക്സൈസ് പിടിയിൽ.

Image
  ഇരിട്ടിയിൽ എംഡിഎംഎയുമായി യുവാക്കൾ എക്സൈസ് പിടിയിൽ        ഇരിട്ടി: ഇരിട്ടിയിൽ മയക്കുമരുന്നുമായി യുവാക്കൾ എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. ഉളിക്കൽനുച്യാട് സ്വദേശികളായ എം മിഥിലാജ് (23), കെ മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 5.20 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നും ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർ സംസ്ഥാന ബസ്സുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിൻ്റെ പരിശോധന. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് വിവരം.

മയ്യിൽ : വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

Image
  ​മയ്യിൽ: കുറ്റ്യാട്ടൂർ പഴശ്ശിയിൽ വീടാക്രമിച്ച് യുവതിയെയും മാതാവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിലായി. ഇരിട്ടി സ്വദേശി സവാദിനെ (26) ആണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭർത്താവുമായ പരിയാരം കൊളപ്പറയിലെ ജാഫർ ബാഖവി ഒളിവിലാണ്. ​പഴശ്ശി സ്വദേശിനി സി.പി. മാരിയത്ത്, മാതാവ് സി.പി. മൈമൂന എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മൈമൂനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ജാഫർ ബാഖവിയും സുഹൃത്ത് സവാദും ചേർന്ന് ജനൽ ചില്ലുകൾ, ചെടിച്ചട്ടികൾ, മുൻവാതിൽ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ അടിച്ച് തകർത്തു. വീട്ടിലുണ്ടായിരുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്ത് വർഷം മുമ്പ് വിവാഹിതരായ ജാഫറും മാരിയത്തും കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുകളെത്തുടർന്ന് അകന്ന് കഴിയുകയായിരുന്നു. മാരിയത്തിന് ചെലവിന് നൽകാൻ കോടതി വിധിച്ച തുക നൽകാത്തതിലും, കുട്ടികളെ വിട്ടുകിട്ടാത്തതിലുമുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ജാഫർ മറ്റൊരു വിവാഹം കഴിച്ചതിനെതിരെ മാരിയത്ത് ന...

വാടകവീട്ടിൽ കിടന്നുറങ്ങുമ്പോൾ ശംഖ് വരയൻ്റെ കടിയേറ്റു ,ആൻ്റിവെനം നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല : കണ്ണൂരിനെ നടുക്കി നബീസയുടെ ദാരുണാന്ത്യം.

Image
  തളിപ്പറമ്പ് : കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് ഒരാൾ കൂടി മരിച്ചത് ജനങ്ങളിൽ ഭീതി പരത്തുന്നു. തളിപറമ്പ് പട്ടുവം  മുതുകുട സ്വദേശിനി നബീസയാണ് (70) യാണ് പാമ്പുകടിയേറ്റുള്ള ചികിത്സയ്ക്കിടെ അതി തീവ്ര പരിചരണ വിഭാഗത്തിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കിടന്നുറങ്ങവെ വീട്ടിൽ നിന്നും പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപിച്ചത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്.  ആദ്യഘട്ടത്തില്‍ പാമ്പുകടിച്ചതാണെന്ന് ബന്ധുക്കൾക്ക് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നബീസയെ രക്ഷപെടുത്തുന്നതിനായി ആൻ്റിവെനം നൽകി വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു ശംഖ് വരയൻ പാമ്പാണ കടിച്ചതെന്നായിരുന്നു സംശയം. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായ...

കാട്ടാമ്പള്ളി : അഴീക്കോട് കാപ്പിലെപ്പീടിക സമീപം ഷർലിൻ വി(56) ( കാട്ടാമ്പള്ളി സ്വദേശി ) അന്തരിച്ചു

Image
  അഴീക്കോട് കാപ്പിലെപ്പീടിക സമീപം ഷർലിൻ വി(56) ( കാട്ടാമ്പള്ളി സ്വദേശി ) അന്തരിച്ചു  പരേതനായ ദാസൻ- കമല ദമ്പതികളുടെ മകനാണ്  ഭാര്യ : ഷർളി   മക്കൾ : സാനിധ്യ , സന്മയ  സഹോദരങ്ങൾ : ഷീജ. ഷൈജ. ഷീജിത്ത്, ഷിനി  സംസ്കാരം : ( 26 04 2026 )രാത്രി 9 30ന് തെക്കുഭാഗം ശ്മശാനത്തിൽ

തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Image
  പട്ടുവം മുതുകുടയിലെ കല്ലടത്ത് നഫീസ (75) ആണ് മരിച്ചത് കഴിഞ്ഞ വെള്ളിയാഴ്‌ച മുതുകുടയിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ചാണ് പാമ്പ് കടിയേറ്റത് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്

കണ്ണാടിപ്പറമ്പ് വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയപ്ര ത്തെ എൻ കെ ഗോപാലൻ (79) നിര്യാതനായി.

Image
 കണ്ണാടിപ്പറമ്പ് വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയപ്ര ത്തെ എൻ കെ ഗോപാലൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് (26-4-26 ) ഉച്ചക്ക് 1 മണിക്ക് പുല്ലൂപ്പി ശ്മശാനത്തിൽ. ഭാര്യ കെ കെ ഇന്ദിര മക്കൾ സുമ കെ കെ (കണ്ണൂർ ട്രഷറി ) തുഷാര കെ കെ ( സി പി ഒ വനിതാ സെൽ കണ്ണൂർ) മരുമക്കൾ പരേതനായ രാജേഷ് കുമാർ ,ചട്ടുകപ്പാറ . മധുസൂദനൻ പി കണ്ണാടിപ്പറമ്പ് സഹോദരങ്ങൾ എൻ കെ നാരായണൻ, ( ദേശാഭിമാനി ഏജൻ്റ് , CPIM കപ്പാലം ബ്രാഞ്ച് മെമ്പർ)പരേതരായ  ജാനകി , ഗോവിന്ദൻ, കുഞ്ഞിരാമൻ

ഇരുവാപ്പുഴ നമ്പ്രത്തെ കോറോത്ത് ശാന്ത (74) നിര്യാതയായി.

Image
  ഇരുവാപ്പുഴ നമ്പ്രത്തെ കോറോത്ത് ശാന്ത (74) നിര്യാതയായി. ഭർത്താവ് - പരേതനായ കോറോത്ത് കൃഷ്ണൻ, മക്കൾ- പുഷ്പ, ഷീബ, വിജേഷ്. മരുമക്കൾ - ശൈലേന്ദ്രൻ(കല്ലൂരി ),രമേശൻ(മുട്ടന്നൂർ), ഐഷ(മഞ്ചേരി).സഹോദരങ്ങൾ - ഉണ്ണികൃഷ്ണൻ, പരേതരായ നാണി, നാണു. ശവസംസ്കാരം 6 മണിക് കണ്ടകൈ ശാന്തി വനത്തിൽ

കുടിവെള്ളക്ഷാമം അതിരൂക്ഷം : ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുമെന്ന് കോർപറേഷൻ മേയർ

Image
വളപട്ടണം :കാട്ടമ്പള്ളി പാലത്തിന്റെ അശാസ്ത്രീയമായ ഷട്ടർ മാനേജ്മെന്റ് കുടിവെള്ളം കിട്ടാതെവാരം കടവ് നിവാസികൾ. കിണറിൽ ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് വാരംകടവ് നിവാസികൾ. കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരംകടവ് റിംസ് സ്കൂളിന് സമീപത്തെ ഇരുപതോളം വീട്ടുകാരാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. കാട്ടാമ്പള്ളി ഷട്ടർ തുറന്നു കിടക്കുന്നതിനാൽ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ പ്രദേശത്തെ വീടുകളിലെ കിണർ വെള്ളത്തിന് ഉപ്പുരസം അനുഭവപ്പെടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. ഈ മേഖലയിൽ എല്ലാ വീടുകളിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും മൂന്ന് ദിവസം കൂടുമ്പോൾ മാത്രം വെള്ളം ലഭിക്കുന്നത് പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. ദിവസവും കുടിവെള്ളം ലഭ്യമാകുന്നതിനുള്ള നടപടികൾ ഉണ്ടാവണമെന്ന് കോർപറേഷൻ ഭരണാധികരികളോട്  പ്രദേശവാസികൾ അഭ്യർത്ഥിച്ചു. ഇന്നലെ വൈകീട്ട് സ്ഥലത്തെത്തിയ മേയർ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്ഥിരം സമിതി അധ്യക്ഷരായറിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ, റിഷാം താണ , റിജിൽ മാക്കുറ്റിഎന്നിവരോടൊപ്പം കൗൺസിലർമാരായ ശഹദ് മാങ്ങടവൻ,അർഷാദ് എന്നിവരോട് പ്രദേശവാസ...

നാറാത്ത് : പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എം വി പത്മിനി (68)അന്തരിച്ചു.

Image
   നാറാത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എം വി പത്മിനി (68)അന്തരിച്ചു.  ഭർത്താവ് -എം. പദ്മനാഭൻ,  മക്കൾ -ദീപ, ദീപ്ന, മരുമക്കൾ -മോഹൻ ബാബു, ഷാജി  സംസ്ക്കാരം നാളെ (26-4-24)രാവിലെ 11മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനം

ഇരിണാവ് : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

Image
  കെ സായൂജ്    ഇരിണാവ്: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൾ മൊറാഴ വേണിയിൽ എകെജി വായനശാലയ്ക്ക് സമീപത്തെ കെ സായൂജാണ് (20) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സായൂജ് കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. . മണ്ടൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമാണ് കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കൂട്ടിയിടിച്ചത്. കെ വികേഷിൻ്റെയും  രോഹിതയുടെയും മകനാണ്. സഹോദരൻ: ദിയൂജ് മൃതദേഹം ഇന്ന് (25. 4.2026- ശനി) വൈകുന്നേരം 3മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകുന്നേരം 4 മണിക്ക്. അപകടത്തിൽ സായുജിൻ്റെ സുഹൃത്ത് അർജുനും പരിക്കേറ്റിരുന്നു.

പൂതപ്പാറ യിലെ അബ്ദുൾ നാസർ നിര്യാതനായി.

Image
  പൂതപ്പാറ മഹല്ല് ജന. സെക്രട്ടറി മുഹമ്മദ് നബീലിന്റെ പിതാവ് ആണ് അബ്ദുൽ നാസർ.