ഉപതെരഞ്ഞെടുപ്പ്: 28 ന് പ്രാദേശിക അവധി



ജില്ലയിലെ -ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽ ഫെബ്രുവരി 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡുകളുടെ പരിധിയിൽ വരുന്ന സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 28 ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. 


പോളിംഗ് ബൂത്തായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 27 ന് ഉച്ചക്ക് ശേഷവും 28 നും അവധി ആയിരിക്കും.26 ന് വൈകിട്ട് 5 മണി മുതൽ 28 ന് വൈകിട്ട് 6മണി വരെയും വോട്ടെണ്ണൽ ദിവസമായമാർച്ച് ഒന്നിനും ഈ വാർഡുകളുടെ പരിധിയിൽ ഡ്രൈ ഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.