വിജയ വിളംബരമായി LDF തെരഞ്ഞെടുപ്പ് റാലി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലി വള്ളിയോട്ട് സിപിഐ (എം) ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സി പി സന്തോഷ് കുമാർ , ടി കെ ഗോവിന്ദൻ മാസ്റ്റർ, പി കെ വേണുഗോപാലൻ, കെ സി ഹരികൃഷ്ണൻ , എൻ അനിൽ കുമാർ , എ ബാലകൃഷ്ണൻ , സ്ഥാനാർത്ഥി ഇ പി രാജൻ എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി എൻ കെ രാജൻ സ്വാഗതം പറഞ്ഞു. വി ശങ്കരൻ അധ്യക്ഷത വഹിച്ചു. അംഗനവാടിക്ക് സമീപത്തു നിന്നും ഇരുചക്രവാഹനങ്ങളുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ സ്ഥാനാർത്ഥി ഇ പി രാജനെയും ആനയിച്ച് പ്രകടനം നടന്നു.
Comments
Post a Comment