അമ്മയോട് പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥി മരിച്ച നിലയില്‍ കണ്ടെത്തി.



കൂട്ടുകാരനുമൊത്ത് ഊട്ടിയിലേക്ക് പോകാന്‍ അനുവാദം നല്‍കാത്തതിന്റെ മനോവിഷമത്തില്‍ അമ്മയോട് പിണങ്ങിയിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളിയോട് കോളിമൂല നാരായണന്‍ ഓമന ദമ്പതികളുടെ മകന്‍ നയജിത്ത് (20) ആണ് മരിച്ചത്. തിങ്കളാഴ്ച മുതല്‍ നയജിത്തിനെ കാണാനില്ലായിരുന്നു.അമ്മയോട് പിണങ്ങി മൊബൈൽ ഫോണും വലിച്ചെറിഞ്ഞ് വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കൂട്ടുകാരനുമൊത്ത് ഊട്ടിയിലേക്ക് പോകാന്‍ അനുവാദം നല്‍കാത്തതിന്റെ മനോവിഷമത്തില്‍ അമ്മയോട് പിണങ്ങിയിറങ്ങിയതായിരുന്നു നയജിത്ത്. ഏറെ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാതെ വന്നതോടെ നൂല്‍പ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തില്‍ മൃതദേഹം കണ്ടെത്തി. പോലീസ് ബന്ധുക്കളെ വിളിച്ച് വരുത്തി പരിശോധിച്ചപ്പോഴാണ് നയജിത്ത് ആണെന്ന് തിരിച്ചറിഞ്ഞത്. വീട്ടില്‍ നിന്ന് ഇറങ്ങിപോയ അന്ന് തന്നെ കുട്ടി വെള്ളത്തിലകപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ദിവസങ്ങള്‍ പഴക്കം തോന്നിക്കുന്ന നിലയിലുള്ള മൃതദേഹത്തില്‍ മത്സ്യം കൊത്തിയ പാടുകളുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം സുല്‍ത്താന്‍ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നയജിത്തിന് ഒരു സഹോദരിയുണ്ട്.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..