വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു
വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28 ചൊവ്വാഴ്ച കണ്ണാടിപ്പറമ്പ് വ്യപാരി വ്യവസായി സമിതി യൂണിറ്റ് കമ്മിറ്റി ഓഫീസിൽ അംഗങ്ങൾക്കായി ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു
ഹെൽത്ത് കാർഡ് ക്യാമ്പ് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി ജഗന്നാഥൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി വി ശശിധരൻ സ്വാഗതം പറഞ്ഞു. മയ്യിൽ ഏരിയ കമ്മിറ്റി അംഗം സി ഇബ്രാഹിം കുട്ടി ആശംസ അറിയിച്ചു സംസാരിച്ചു.
Comments
Post a Comment