Posts

Showing posts from August, 2026

കണ്ണൂർ : മെഹജെബി നിര്യാതയായി.

Image
  മെഹജെബി (ഫജർ, കണ്ണൂർ സിറ്റി നാലു വയൽ )മരണപ്പെട്ടു ഭർത്താവ്: പരേതനായ സിയാൽ വീട്ടിൽ , ഫാറൂഖ്. മക്കൾ: ഫെബീന (ഖത്തർ), ഗസ്ല,(ദുബായ് ) ഷഹർസാദ് (ഖത്തർ). മരുമകൾ: ഷമൽ (ദുബൈ). മാതാവ്: ആസിയ (ഉർഷ വില്ല). പിതാവ്: പരേതനായ പി. പി. മൂസ. സഹോദരങ്ങൾ: ആസിഫ് എം.പി., യൂനുസ് എം.പി., ആയിഷ ഷാനിദ്. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 സിറ്റി ജുമാ മസ്ജിദ്🤲🤲🤲

കണ്ണൂർ : വ്യാജസ്വർണം പണയംവച്ച് പണം തട്ടുന്ന സംഘങ്ങൾക്ക് സ്വർണം നിർമിച്ച് നൽകുന്ന സംഘത്തിൻ്റെ തലവനെയും അറസ്റ്റ് ചെയ്തു.

Image
    കേസിലെ മുഖ്യപ്രതി പെരുവളത്ത് പറമ്പ് കെ പി നവാസ് (49) ആണ് അറസ്റ്റിലായത്. വ്യാജസ്വർണം പണയം വയ്ക്കാൻ ശ്രമിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് എഎസ്‌പി സിബി ടോം, ഇൻസ്പെക്ടർ കെ ആർ ബിജു എന്നിവരു ടെ നേതൃത്വത്തിൽ മട്ടന്നൂർ പൊലിസൂ കൂത്തുപറമ്പ് എഎസ്‌പി സ്ക്വാഡും പിടികൂടിയിരുന്നു. ചാലോടിലെ ഒരു ബാങ്ക് ശാഖയിൽ വ്യാജസ്വർണം പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉളിക്കലിലെ നിധിൻ (30), കൂടാളിയിലെ വിഷ്ണു (32) എന്നിവരാണ് പിടിയിലായത്. ബാങ്ക് അധികൃതർ നടത്തിയ പശോധനയിലാണ് സ്വർണം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരിക്കൂർ പെരുവളത്തുപറമ്പിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് കെ പി നവാസ് നവാസിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറഞ്ഞു. നവാസിന് ബംഗളൂരുവിൽ നിന്നാണ് വ്യാജ സ്വർണം ലഭിച്ചിരുന്നത്. ഒമ്പത് വളകൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ വ്യാജ സ്വർണം വിൽക്കുന്ന കണ്ണികളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്തർ സംസ്ഥാന ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഫൈറൂസ്, അനുശ്രുതി, പ്രകാശൻ, റാം മോഹൻ, മിനീഷ് കു...

പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി.

Image
  ഇടുക്കി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ടയിലെ തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.  വാ​ഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടായി. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലുണ്ടായി. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാ​ഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്.  ഇവിടെ ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മയ്യിൽ കയരളം (ഞാറ്റുവയൽ )പ്രേമവല്ലി (66)അന്തരിച്ചു

Image
  മയ്യിൽ കയരളം (ഞാറ്റുവയൽ )പ്രേമവല്ലി (66)അന്തരിച്ചു  ഭർത്താവ് : കുഞ്ഞിക്കണ്ണൻ ചെറൂട്ട മക്കൾ -രജിന , പ്രജിന, ഷിനോജ് (CISF- ഛത്തീസ്ഘട്ട് ) മരുമക്കൾ- പ്രശാന്തൻ (കൊളച്ചേരി പറമ്പ് ) , പ്രശാന്തൻ (അഞ്ചരക്കണ്ടി), ശ്രുതി (വിളയാംകോട്),   സംസ്ക്കാരം ഇന്ന് ശനി രാവിലെ 10മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ