Posts

Showing posts from September, 2026

കണ്ണൂർ :ബീക്കൺ ടൗണിലേക്ക് മലിന ജലം ഒഴുക്കിവിട്ടതിന് കാൽ ലക്ഷം രൂപ പിഴ.

Image
  ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ചാല ടൗണിലെ അമല ആർക്കേഡ് ബിൽഡിംഗ്‌ എന്ന കെട്ടിടത്തിൽ നിന്നുള്ള മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിന് പിഴ ചുമത്തി. ബീക്കൻ ടൗൺ ആയി തിരഞ്ഞെടുക്കപ്പെട്ട തിനുശേഷം കഴിഞ്ഞ ദിവസമാണ് ഈ സ്ഥലങ്ങൾ പൊതുജനപങ്കാളിത്തത്തോടെ ശുചീകരിച്ചത് .അതേ സ്ഥലത്ത് മലിനജലം ഒഴുക്കി വിട്ടതായി പൊതുജനങ്ങൾ പരാതിപ്പെട്ടതോടെയാണ് പഞ്ചായത്ത് വിജിലൻസ് ടീം പരിശോധനയ്ക്ക് എത്തിയത്. ഷോപ്പിംഗ് കോംപ്ലക്സിലെ ടാങ്കിൽ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിട്ടതായും പരിസരം മുഴുവൻ മലിനമാക്കിയതായും പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി. കേരള പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 219 കെ പ്രകാരം 25000 രൂപ പിഴ ചുമത്തുകയും മലിനജലം ഒഴുക്കി വിട്ട ഡ്രയിനേജ് വൃത്തിയാക്കുന്നതിന് കെട്ടിട ഉടമയ്ക്ക് നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജൂനിയർ സൂപ്രണ്ട് രാജീവൻ സി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസീത പി വി, ക്ലർക്ക് ഷംജിത്ത് എ എന്നിവർ പങ്കെടുത്തു

24 ഫോര്‍,ഏഴ്സിക്‌സര്‍!ഏകദിനത്തില്‍അതിവേഗഇരട്ടസെഞ്ച്വറി,'ഗില്ലാട്ടത്തില്‍'വിന്‍ഡീസ്തരിപ്പണം

Image
  ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ മൈതാനത്ത് വെടി ക്കെട്ട് ഇന്നിങ്‌സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. സെഞ്ച്വറിക്ക് പിന്നാലെ ഇരട്ടസെഞ്ച്വറി നേട്ടത്തിലുംതാരമെത്തി. 117പന്തില്‍നിന്നായിരുന്നു ഗില്‍ 200 റണ്‍സ് സ്‌കോര്‍ ചെയ്തത്. 24 ഫോറുംഏഴ്സിക്‌സുമാണ്താരത്തിന്റെഇന്നിങ്‌സില്‍ പിറന്നത്. ഏകദിന ചരിത്രത്തിലെ തന്നെ അതിവേഗഇരട്ടസെഞ്ച്വറിയണിത്. 406റണ്‍സിന്റെപടുകൂടന്‍ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക്മികച്ചഓപ്പണിങ്കൂട്ടുക്കെട്ടോകെയാണ് തുടങ്ങിയത്. 75 പന്തില്‍ നിന്ന് 101റണ്‍സ്എടുത്ത് രോഹിത്മടങ്ങിയെങ്കിലും ഒരു വശത്ത് നിന്ന് തകര്‍പ്പന്‍ അടികളോടെ ഗില്‍ കളം നിറഞ്ഞു. നേരത്തെ വെറും 70 പന്തുകളില്‍നിന്ന്5സിക്‌സറുകളുടെയും 12 ഫോറുകളുടെയുംഅകമ്പടിയോടെയാണ് ശുഭ്മാന്‍ ഗില്‍ തന്റെ സെഞ്ച്വറിപൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍-രോഹിത് കൂട്ട്‌കെട്ട് 22 ഓവറില്‍ 213റണ്‍സ്പാട്ണര്‍ഷിപ്പ് ആണ്പടത്തുയര്‍ത്തിയിരിക്കുന്നത്. ഏകദിന ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കെതിരെ 400 റണ്‍സ...

തളിപ്പറമ്പ് മണ്ഡലത്തിലെ വികസന പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനം: തളിപ്പറമ്പ് MLA ശ്രീ ടി കെ ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടത് പ്രകാരം പി.ഡബ്ല്യു.ഡി മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

Image
  ​തിരുവനന്തപുരം: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ നിലവിലെ പ്രവൃത്തികളും വരാനിരിക്കുന്ന വികസന പദ്ധതികളും വിലയിരുത്തുന്നതിനായി ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ മന്ത്രിയുടെ ഓഫീസിൽ വെച്ച് അവലോകന യോഗം ചേർന്നു. എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വിവിധ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ബന്ധപ്പെട്ട മറ്റ് എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികളെ സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു.   ​പ്രധാന തീരുമാനങ്ങൾ: ​പുതിയ പാലങ്ങൾക്ക് അംഗീകാരം: ഈ വർഷത്തെ ബജറ്റിൽ ടോക്കൺ പ്രൊവിഷനായി ഉൾപ്പെടുത്തിയിരുന്ന കൊളന്തക്കടവ് പാലം, പാമ്പുരുത്തി പാലം എന്നിവ ഇത്തവണ തന്നെ അനുവദിക്കാൻ യോഗത്തിൽ ധാരണയായി. ഇവയുടെ പ്രാഥമിക പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ​അടൂർ കടവ് പാലം ഉദ്ഘാടനത്തിന് സജ്ജമാക്കും: അടൂർ കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തി ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ​ചൊറുക്കള - ബാവുപ...

സിന്തറ്റിക് ലഹരിയെ ചെറുക്കാന്‍ 'റിലാക്‌സ് സെന്ററുകള്‍'; പാപ്പിനിശ്ശേരിയില്‍ പദ്ധതിക്ക് തുടക്കമായി.

Image
  സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിമുക്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, യുവതലമുറയെ മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എക്‌സൈസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന 'റിലാക്‌സ് സെന്ററു'കള്‍ക്ക് തുടക്കമായി. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും ചെറുകുന്ന് ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെ പാപ്പിനിശ്ശേരി ഹാപ്പിനസ് പാര്‍ക്കില്‍ സജ്ജമാക്കിയ റിലാക്‌സ് സെന്റര്‍ കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം നേരിടുന്ന ഏറ്റവും ഗൗരവമായ പ്രശ്‌നം സിന്തറ്റിക് ലഹരിയുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളുമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ വ്യക്തമാക്കി. ലഹരി ഉപയോഗം പൊതുസമൂഹത്തിലും കുടുംബങ്ങളിലും വലിയ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ അതിജീവിക്കാന്‍ കേരളീയ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന...

കണ്ണൂർ : MDMA യുമായി യുവ ഡോക്ടർമാർ പിടിയിൽ.

Image
 മട്ടന്നൂരിൽ : MDMA യുമായി യുവ ഡോക്ടർമാർ പിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ സി.രജിത്തിന്റെ നേതൃത്വത്തിൽ മട്ടന്നൂരിലെ സ്പൈ പാലസ് ബാറിന്റെ റൂമിലും ആഡംബര ജീപ്പായ താർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം MDMA യുമായി മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.സിദ്ധിക് മകൻ ഡോ.ഇർഷാദ് എച്ച്.എ (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്‌മം വീട്ടിൽ സി.പത്മനാഭൻ മകൻ ഡോ.സിദ്ധാർത്ഥ് സി.പി (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത്. ഒരാൾ ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ പി ജി മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ യുവ ഡോക്ടറുമാണ്. ഇവരെ ചോദ്യം ചെയ്‌തതിലും MDMA വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി.ജലീഷ്, കെ.ബിനീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി അഭിജിത്ത്, സി.വി റിജുൻ, കെ.കെ രാഗിൽ എന്നിവരടങ്ങുന്ന സംഘമാണ് വിദഗ്ദ‌മായി ഇവരെ പിടികൂട...

പരിയാരം അമ്മാനപ്പാറയിൽ വാഹനാപകടത്തിൽ മരിച്ചത് വായാട്ടുപറമ്പ് സ്വദേശി.

Image
  പരിയാരം അമ്മാനപ്പാറയിൽ വാഹനാപകടത്തിൽ മരിച്ചത് വായാട്ടുപറമ്പ് സ്വദേശി. നടുവിലെ വീട്ടിൽ അഭിനവ് സുരേഷ് (19) ആണ് മരിച്ചത് പരിയാരം മെഡിക്കൽ കോളേജിൽ പോയി തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്

മയ്യിൽ : പി എസ് സനിത്ത് (27) അന്തരിച്ചു.

Image
 മയ്യിൽ: കടൂർ ഗണപതി മണ്ഡപത്തിന് സമീപം ആനപ്പാറയിൽ പി എസ് സനിത്ത് (27) അന്തരിച്ചു.  പി ബി സജീവൻ (ഷാബു) - സി ആർ മാലിനി എന്നിവരുടെ മകനാണ്.  സഹോദരങ്ങൾ: പി എസ് അഞ്ജലി (വിദ്യാർഥിനി, ജി ടെക്), പി എസ് ആദർശ്.  സംസ്‌കാരം ഇന്ന് ബുധൻ വൈകീട്ട് മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ.

ഇരിണാവ് കച്ചേരിത്തറ മാവുങ്കീൽ നാരായണീ നിലയത്തിൽ രാമചന്ദ്രൻ നിര്യാതനായി.

Image
  ഇരിണാവ് കച്ചേരിത്തറ മാവുങ്കീൽ നാരായണീ നിലയത്തിൽ രാമചന്ദ്രൻ 73 വയസ്സ് നിര്യാതനായി. ഭാര്യ : വത്സല  മക്കൾ സിജി.നരയൻകുളം. സിമി, സിനി, കണ്ണപ്പിലാവ്, സൂര്യ കുറ്റിക്കോൽ . മരുമക്കൾ അനിൽകുമാർ നരയൻകുളം, രാകേഷ് , ഷാജി, പ്രശാന്ത് .  സഹോദരങ്ങൾ തങ്കമണി, രാജീവൻ പരേതനായ പത്മനാഭൻ .  സംസ്കാരം 12 മണിക്ക് ഇരിണാവ് സമുദായ ശ്മശാനത്തിൽ വത്സല

സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസിൻ്റെ മകൾ അൽഫിയ ജോസ് (30) നിര്യാതയായി

Image
  അൽഫിയ ജോസ് നിര്യാതയായി ഇരിട്ടി: സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസിൻ്റെ മകൾ അൽഫിയ ജോസ് (30) നിര്യാതയായി.  അമ്മ: ബ്രിജിതാമ്മ.  ഭർത്താവ് : മനു.  സഹോദരൻ: ആൽബിൻ കെ ജോസ്.  സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് കീഴ്പളി മാങ്ങോട് പള്ളി സെമിത്തേരിയിൽ.

തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു

Image
  കണ്ണൂർ: പോസ്റ്റൽ ഡിവിഷനുകൾ ലയിപ്പിച്ച് ഇല്ലാതാക്കാനുള നടപടി പിൻവലിക്കുക, പോസ്റ്റൽ സബ് ഡിവിഷനുകൾ നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കിൾതല പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ് എൻ.പി.ഒ.) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി. കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി. ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,കെ.വി.വേണുഗോപാലൻ,ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.

റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊന്നു; പ്രണയപ്പകയെന്ന് സംശയം, പ്രതി പിടിയിൽ

Image
  കോഴഞ്ചേരിയിൽ റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊന്നു; പ്രണയപ്പകയെന്ന് സംശയം, പ്രതി പിടിയിൽ പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യവും വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45-ഓടെയായിരുന്നു സംഭവം. ദിൻഷ ജോലി ചെയ്യുന്ന റിസോർട്ടിലെത്തിയ ജിത്തു, പത്തു മിനിറ്റോളം പെൺകുട്ടിയുമായി സംസാരിച്ചുനിന്നു. തുടർന്ന് തർക്കമുണ്ടാവുകയും, തന്നെ വഞ്ചിച്ചുവെന്ന് ആക്രോശിച്ചുകൊണ്ട് ജിത്തു കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ദിൻഷയുടെ കഴുത്തിൽ തുടരെത്തുടരെ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം മുൻകൂട്ടി പദ്ധതിയിട്ടാണ് പ്രതിയെത്തിയതെന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തി ഓൺലൈൻ വഴിയാണ് വാങ്ങിയതെന്നുമാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

തളിപ്പറമ്പ് : കട്ടിലിൽ നിന്നും വീണു പരുക്കേറ്റ വയോധിക മരണമടഞ്ഞു

Image
  തളിപ്പറമ്പ് : കട്ടിലിൽ നിന്ന് വീണ് പരിക്കറ്റ വയോധിക ചികിത്സയ്ക്കിടെ മരണമടഞ്ഞു. തളിപ്പറമ്പ് മുയ്യം വരഡൂലിലെ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ സി.മാധവി(80) യാണ് മരിച്ചത്.  ചൊവ്വാഴ്ച്ച രാവിലെ 7.10 നാണ് കട്ടിലില്‍ നിന്ന് വീണത്. ഉടന്‍ ബന്ധുക്കൾതളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടഞ്ഞു. കാപ്പാടന്‍ ഗോവിന്ദൻ്റെ ഭാര്യയാണ്. മക്കള്‍: രാമകൃഷ്ണന്‍, ശിവന്‍, സതി, പരേതനായ ജനാര്‍ദ്ദനന്‍. മരുമക്കള്‍: ലളിത(ഏഴിലോട്), വല്‍സല(മാതമംഗലം), സുരേശന്‍(മയ്യില്‍). സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍ നടത്തി.

പാപ്പിനിശ്ശേരി കടവത്തു വയലിലെ തച്ചൻ രവീന്ദ്രൻ (67) അന്തരിച്ചു.

Image
  പാപ്പിനിശ്ശേരി കടവത്തു വയലിലെ തച്ചൻ രവീന്ദ്രൻ (67) അന്തരിച്ചു.  അച്ഛൻ- തെക്കൻ ചോയി  അമ്മ - പരേതയായ തച്ചൻ ദേവി  ഭാര്യ - അനിത  സഹോദരങ്ങൾ - സുനിൽദാസ്, അനിൽദാസ്

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണം; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

Image
   സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 'ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ്' നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യാ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. കുട്ടികള്‍ സോഷ്യല്‍ മീഡിയയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നതില്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വാദത്തിനിടെ, പ്രഥമദൃഷ്ട്യാ ഈ വിഷയം ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍, ഡിപിഡിപി ആക്ട് ഇതുവരെ നിലവില്‍ വന്നിട്ടില്ലെന്നും 2027 മുതലേ അത് ബാധകമാകൂ എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അക്കൗണ്ട് തുടങ്ങാന്‍ അനുമതി നല്‍കുന്നത് ഖേദകരമാണെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി ...

പുതിയതെരു പനങ്കാവ് കുളത്തിന് സമീപം പുത്തൻവീട്ടിൽ എംസി ലക്ഷ്മി (88) നിര്യാതയായി

Image
  ചിറക്കൽ : പുതിയതെരു പനങ്കാവ് കുളത്തിന് സമീപം പുത്തൻവീട്ടിൽ എംസി ലക്ഷ്മി (88) നിര്യാതയായി ഭർത്താവ് പരേതനായ പി വി ചിണ്ടൻ നായർ  മക്കൾ രമേശൻ എം സി (റിട്ട: സബ് ഇൻസ്പെക്ടർ), രമ എം സി, രതീശൻ എം സി (റിട്ട :സബ് ഇൻസ്പെക്ടർ) , രഘുത്തമൻ (ഇഞ്ചിനീയർ). മരുമക്കൾ ഷീബ, ലക്ഷ്മണൻ,റീജ, അമൃത. സഹോദരങ്ങൾ കുഞ്ഞിരാമൻ, നാരായണി,ബാലൻ, കൃഷ്ണൻ.ജാനകി, നാരായണൻ. ശവസംസ്കാരം ബുധനാഴ്ച( 30 /09 /26)ന് രാവിലെ 11 മണിക്ക് പയ്യാമ്പലം

സർക്കാർ ആശുപത്രികളിൽ ജനിച്ചാൽ സ്വർണമോതിരം സമ്മാനം; 'തായ് മാമൻ തങ്കമോതിരം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Image
  മധുര: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ 'തായ് മാമൻ തങ്കമോതിരം' പദ്ധതിക്ക് ആരംഭം. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചെന്നൈയിൽ നിന്ന് മധുര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി വിജയ്, റോഡ് മാർഗമാണ് രാജാജി ഗവ. ആശുപത്രിയിൽ എത്തിയത്. സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്‌, കല്യാൺ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ-കെവൈസി ചെയ്ത ആധാർ കാർഡും തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇവർക്ക് സ്വർണ മോതിരം വിതരണം ചെയ്യുന്നതിനായി 107 വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ...

മയ്യിൽ : കല്യാണ വീട്ടിൽ മിഠായി തൊണ്ടയിൽ കുരുങ്ങി ശ്വാസതടസ്സം നേരിട്ട പതിനൊന്നുകാരന് രക്ഷകയായി ആശാവർക്കർ; സുജാതയ്ക്ക് നാടിന്റെ ആദരം.

Image
  കല്യാണ വീട്ടിൽ മിഠായി തൊണ്ടയിൽ കുരുങ്ങി ശ്വാസതടസ്സം നേരിട്ട പതിനൊന്നുകാരന് രക്ഷകയായി ആശാവർക്കർ; സുജാതയ്ക്ക് നാടിന്റെ ആദരം കുറ്റ്യാട്ടൂർ: തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ആശാവർക്കർ. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോയ്യോട്ടു മൂലയിലെ ആശവർക്കർ സുജാത ഇ.വി ആണ് തൻ്റെ പ്രഥമ ശുശ്രൂഷാ മികവിലൂടെ ഒരു വലിയ ദുരന്തം ഒഴിവാക്കി നാടിൻ്റെ പ്രശംസ പിടിച്ചുപറ്റിയത്. സംഭവം ഇങ്ങനെ: ചെറുപഴശ്ശിയിൽ നടന്ന ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുജാത. ഇതിനിടെയാണ് 11 വയസ്സുള്ള കുട്ടിയുടെ തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ സംഭവത്തിൽ ആളുകൾ പരിഭ്രാന്തരായെങ്കിലും, ഒട്ടും സമയം പാഴാക്കാതെ സുജാത കുട്ടിക്ക് ശാസ്ത്രീയമായി പ്രഥമ ശുശ്രൂഷ നൽകുകയും തൊണ്ടയിൽ കുടുങ്ങിയ മിഠായി സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. അഭിനന്ദനപ്രവാഹം മാതൃകാപരമായ സേവനം കാഴ്ചവെച്ച് കുട്ടിയുടെ ജീവൻ രക്ഷിച്ച ആശവർക്കർ സുജാത ഇ.വിയെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം....

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു.

Image
   നവംബര്‍ 27, 28, 29 തീയതികളില്‍ തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോല്‍സവത്തിന്റെ ലോഗോ ബഹു. മുഖ്യമന്ത്രി വി ഡി സതീശന്‍ കലോല്‍സവം കോഡിനേറ്ററും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയരക്ടറുമായ ആനി അബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു. തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനായി 6.5 കോടി രൂപ ചെലവില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടന വേളയിലാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

കണ്ണൂർ ദസറുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു..

Image
  കണ്ണൂർ ദസറുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു..

തളിപ്പറമ്പിൽ ആദ്യമായി Mendelism World Wide Book of Record നേടിയ mentalist Arafath നെ പയ്യന്നൂർ വച്ച് മുഖ്യ മന്ത്രി സർട്ടിഫിക്കറ്റ് കൈമാറി

Image
  തളിപ്പറമ്പിൽ ആദ്യമായി Mendelism World Wide Book of Record നേടിയ mentalist Arafath നെ പയ്യന്നൂർ വച്ച് മുഖ്യ മന്ത്രി സർട്ടിഫിക്കറ്റ് കൈമാറി  കുറുമാത്തൂർ ചൊർക്കള സ്വദേശിയാണ് അറഫാത്ത്. അഭിനന്ദനങ്ങൾ 

മക്കളെ ചേർത്തുപിടിക്കാം" പ്രകാശനം ചെയ്തു.

Image
 കണ്ണൂർ: പ്രമുഖ മനശാസ്ത്ര വിദഗ്ധനും,ഗ്രന്ഥകാരനുമായ ഡോ: ഉമർ ഫാറൂഖ് എസ് എൽ പി യുടെ ഒൻപതാമത്തെ പുസ്തകമായ " മക്കളെ ചേർത്തുപിടിക്കാം"കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ പട്ടാന്നുരിന് നൽകി പ്രകാശനം ചെയ്തു. മാധവ റാവു സിദ്ധ്യ ആശുപത്രി ചെയർമാൻ എം പ്രമോദ് അധ്യക്ഷനായി.ആർ ജെ മുസാഫിർ പുസ്തക പരിചയം നടത്തി. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയരക്ടർ എം പി ഹസ്സൻ കുഞ്ഞി ഹാജി, പി സി വിജയരാജൻ, കണ്ണൂർ നഗരസഭ മുൻ ചെയർപേഴ്സൺ റോഷിനി ഖാലിദ്, ഇ. കെ ഹമീദ്, സഫ്വ മുൻ ചെയർമാൻ എസ് എൽ പി അബ്ദുൽ നാസർ, പ്രൊ. ഹമീദ് ടി.പി എന്നിവർ ആശംസകളർപ്പിച്ചു. ഡോ.ഉമർ ഫാറൂഖ് എസ് എൽ പി മറുമൊഴി നൽകി.കൈരളി ബുക്സ് എം ഡി അശോക് കുമാർ ഒ സ്വാഗതവും ജോഷിൽ കെ പി നന്ദിയും പറഞ്ഞു .  ഫോട്ടോ: ഉമ്മർ ഫാറൂഖ് എസ് എൽ പി യുടെ പുസ്തകം കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മാധ്യമ പ്രവർത്തകനായ രാധാകൃഷ്ണൻ പട്ടാന്നൂരിന് നൽകി പ്രകാശനം നിർവഹിക്കുന്നു.  റിപ്പോർട്ട് :SLP മുഹമ്മദ് കുഞ്ഞി  Mob 9567696501

കണ്ണൂർ വിമാനത്താവളത്തിൽ സമഗ്ര വികസനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

Image
  കണ്ണൂർ വിമാനത്താവളം ഏവിയേഷൻ ഹബ്ബാക്കും പൈലറ്റ് പരിശീലന കേന്ദ്രം ഉടൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്‌സും നാല് മെഗാവാട്ട് സോളാർ പദ്ധതിയും ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തെ ഒരു വർഷത്തിനകം ഏവിയേഷൻ ഹബ്ബാക്കി മാറ്റുമെന്നും പൈലറ്റ് പരിശീലന കേന്ദ്രം, ഹെലികോപ്റ്റർ ട്രെയിനിംഗ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് (MRO) സംവിധാനം എന്നിവ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.കൂടാതെ, വിദേശ സർവീസുകൾക്കായി 'പോയിൻ്റ് ഓഫ് കോൾ' പദവി നേടാൻ കേന്ദ്രവുമായി അടിയന്തര ഇടപെടൽ നടത്തുമെന്നും കൊച്ചിയിലെ സോളാർ ശേഷിയുടെ ഒരു ഭാഗം കണ്ണൂരിലേക്ക് മാറ്റുമെന്നും റൺവേ വികസനവുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ പ്രശ്‌നങ്ങൾക്ക് രണ്ട് മാസത്തിനകം പരിഹാരം കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കീരിയാട് : നസീമ 46 വയസ്സ് നിര്യാതയായി.

Image
  കീരിയാട് മിസ്ബാഹുൽ ഹുദാ മസ്ജിദ് സമീപം താമസിക്കുന്ന നസീമ 46 വയസ്സ് നിര്യാതയായി. ഭർത്താവ് : പരേതനായ സലീം. മക്കൾ : ഹിഷാം, മുബശ്ശിറ. കബറടക്കം : നാളെ ചൊവ്വാഴ്ച 10:00 മണിക്ക് വളപട്ടണം മന്ന കബർസ്ഥാനിൽ.

കണ്ണൂർ : മാലിന്യ സംസ്കരണത്തിൽ വീഴ്ച സ്‌കൂളിന് പിഴ.

Image
  മാലിന്യ സംസ്കരണത്തിൽ വീഴ്ച: മടമ്പം സ്‌കൂളിന് പിഴ. ശ്രീകണ്ഠാപുരം: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് മടമ്പം മേരി ലാൻഡ് സ്‌കൂളിനെതിരെയാണ്എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചത്.  മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകയായിരുന്നു. സ്‌കൂൾ പരിസരത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് അടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങൾ കോമ്പൗണ്ടിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ, വാഷ് ബേസിനുകളിൽ നിന്നുള്ള മലിനജലം അടുത്തുള്ള ഓടയിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി. നിയമലംഘനങ്ങൾ നടത്തിയതിന് സ്‌കൂളിന് 15,000 രൂപ പിഴ ചുമത്തുകയും. മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനായി വ്യത്യസ്ത ബിന്നുകൾ സ്ഥാപിക്കുവാനും മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുവാനും സ്‌കൂൾ ഹെഡ്‌മാസ്റ്റർക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി. വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ഗുരുതരമായി കാണേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിയമലംഘ നങ്ങൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച...

ചിറക്കൽ പുതിയതെരു ഓണപ്പറമ്പ് സ്ട്രീറ്റ് നമ്പർ 7 പച്ച ഹൗസിൽ കെ. എം. നളിനി (89) നിര്യാതയായി

Image
  ചിറക്കൽ പുതിയതെരു ഓണപ്പറമ്പ് സ്ട്രീറ്റ് നമ്പർ 7 പച്ച ഹൗസിൽ കെ. എം. നളിനി (89) നിര്യാതയായി.   ഭർത്താവ് പരേതനായ പച്ച അച്ചുതൻ. മക്കൾ : കെ. എം. വത്സല (അഞ്ചാം പീടിക ) കെ. എം . രവീന്ദ്രൻ ,പ്രീത (ചാല), കെ. എം ശശീന്ദ്രൻ( ഖത്തർ), കെ. എം. ജഗദീഷ് (മെഡിക്കൽ റപ്) മരുമക്കൾ: പി.പി. സുരേശൻ മാസ്റ്റർ ( അഞ്ചാംപീടിക) ബീന( അഴിക്കൽ), രതീശൻ( ചാല), ബിന്ദു( നാറാത്ത്) സഹോദരങ്ങൾ: രമേശൻ ,സുരേശൻ പരേതരായ മീനാക്ഷി പത്മാക്ഷി, സാവിത്രി സദാനന്ദൻ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.

കമ്പിൽ: വാരണ കോട്ടം മടപ്പുരക്കൽ ലീല (77) നിര്യാതയായി.

Image
  കമ്പിൽ :വാരണ കോട്ടം മടപ്പുരക്കൽ ലീല (77) നിര്യാതയായി.  ഭർത്താവ് പരേതനായ ബാലൻ   മക്കൾ വിനീത, പ്രകാശൻ, ദിനേശൻ (BARC മുംബൈ ),ബിന്ദു     മരുമക്കൾ:    ജിമ(ആശ വർക്കർ), മിനി(മുംബൈ), ജനാർദ്ദനൻ (ചെമ്മാടം CPIM മാണിയൂർ ലോക്കൽ കമ്മിറ്റി അംഗം, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), പരേതനായ കുഞ്ഞപ്പ സഹോദരങ്ങൾ കമല പരേതരായ ഗോവിന്ദൻ, മാധവി,നാരായണി കാർത്യായനി, കല്യാണി     സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം

കണ്ണൂർ : കെ.പി. നമീഷ് (35) മരണപ്പെട്ടു;

Image
  അതിയടം വീരൻഞ്ചിറയിലെ കെ.പി. നമീഷ് (35) മരണപ്പെട്ടു;  പരേതരായ ബാലകൃഷ്ണൻ പാലോട്ട്കാവിൽ, ഓമന കെ.പി കുഞ്ഞിമംഗലം എന്നിവരുടെ മകനാണ്. ഭാര്യ: ഹൃദ്യ അഴിക്കോട് .  സഹോദരൻ: വിപീഷ് സംസ്കാരം നാളെ അതിയടം സമുദായ ശ്മശാനത്തിൽ.

കടമ്പേരി സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന പി.വി. ജയശ്രീ 59 അന്തരിച്ചു. കടമ്പേരി ഗവ: യു.പി. സ്കൂൾ റിട്ട: അദ്ധ്യാപിക യാണ്.

Image
  കടമ്പേരി സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന പി.വി. ജയശ്രീ 59 അന്തരിച്ചു. കടമ്പേരി ഗവ: യു.പി. സ്കൂൾ റിട്ട: അദ്ധ്യാപിക യാണ്. പരേതരായ പി.വി. കുഞ്ഞമ്പു ഡ്രൈവറുടേയും പടിഞ്ഞാറെ വീട്ടിൽ ജാനകി അമ്മയുടേയും മകളാണ് ഭർത്താവ് എം.വി. രവീന്ദ്രൻ ( റിട്ട: ജയിൽ സുപ്രണ്ട് ) മകൾ : നീരജ പി.വി. മരുമകൻ. മനീഷ് മുരളി. കെ.പി. ( ഇന്ത്യൻ ഓവർസീസ് ബേങ്ക് കതിരൂർ, ) ( പിലാത്തറ ) സഹോദരങ്ങൾ . യശോദ ( പരിയാരം ) കടമ്പേരി രവി ( കൗൺസിലർ ആന്തൂർ നഗരസഭ ) സുഹാസിനി ( അംഗൻവാടി വർക്കർ നെല്ലിയോട് ) പരേതയായ ദാക്ഷായണി സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം

എം.ഡി.എം.എയുമായി വളക്കൈ സ്വദേശി പോലീസ് പിടിയില്‍

Image
തളിപ്പറമ്പ്: എം.ഡി.എം.എയുമായി വളക്കൈ സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. വളക്കൈ സ്വദേശി പുതുവേലില്‍ വീട്ടില്‍ സുനില്‍ ജോസഫിനെയാണ്(29) തളിപ്പറമ്പ് എസ്.ഐ കെ.പി.മനോജും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.  ഇന്നലെ വൈകുന്നേരം കരിമ്പം ഫാമിന് സമീപത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. 0.160 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.  സി.പി.ഒ അഖില്‍ രവീന്ദ്രന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നു.

സർ സയ്യദ് കോളേജ് അലുംനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ:വിദ്യാർത്ഥി സഗമം 'തിരികെ - 2026' നടന്നു.

Image
  തളിപ്പറമ്പ് : സർ സയ്യദ് കോളേജ് അലുംനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ:വിദ്യാർത്ഥി സഗമം 'തിരികെ - 2026' കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. പ്രൊഫ. പി മൂസയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സർ സയ്യദ് കോളേജ് അലുമ്നി തളിപ്പറമ്പ് റീജിനൽ ചാപ്റ്റർ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സർ സയ്യദ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും ചരിത്ര അധ്യാപകനായിരുന്ന, പദ്മനാഭൻ സറിന്റെ അനുസ്മരണവും നടന്നു. Rtd. പ്രൊഫ. ഇ.കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. പൂർവ്വ അധ്യാപകരായ ഡോ.നഫീസബേബി, പ്രൊഫ. ജസീന്ത ലുക്ക, അഡ്വ. എ ജെ ജോസഫ്, രാജേഷ് നമ്പ്യാർ, ഷാൻ മീരാൻ, മുഹമ്മദ് ഹനീഫ സി, സൈനുദ്ധീൻ കരിവെള്ളൂർ, മുഹമ്മദ് ബഷീർ കെ സി, മൂസാൻകുട്ടി വി കെ, മുസ്തഫ ടി, യു പി അബ്ദുറഹിമാൻ, പി എറമു തുടങ്ങിയവർ സംസാരിച്ചു. വിടപറഞ്ഞ തങ്ങളുടെ  പ്രിയ അധ്യാപകന്റെ ഓർമ്മകൾ പങ്കിടാനും, പൂർവ്വ അധ്യാപക - വിദ്യാർത്ഥി കൂട്ടായ്‌മയ്ക്ക് ഒരിക്കൽകൂടി മാറ്റുക്കൂട്ടുന്നതിനും 'തിരികെ - 2026' ശ്രദ്ധേയമായി.

നാറാത്ത് കല്ലൂരിക്കടവ് താമസിക്കുന്ന മൂസാൻ (വയസ്സ് 60) നിര്യാതനായി

Image
  നാറാത്ത് കല്ലൂരിക്കടവ് താമസിക്കുന്ന മൂസാൻ (വയസ്സ് 60) നിര്യാതനായി. മാതാവ് : ഹാജിറ  പിതാവ് : മൊയ്തീൻ ഹാജി (പള്ളി കാരണവർ ) ഭാര്യ : സമീറ  മക്കൾ :മുഹ്സിന മുബഷിർ (ദുബായ് )മുനവവിറ. സഹോദരങ്ങൾ :ആയിഷ അഹമ്മദ് കുട്ടി,ആമിന,സുഹറ, കാദർ, ആദം കുട്ടി.  ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വസതിയിൽ എത്തി ചേരും  മയ്യിത്ത് നിസ്കാരം :നാറാത്ത് ടൗൺ മസ്ജിദിൽ. കബറടക്കം :വൈകിട്ട് 5:00 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ .

കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ മൈഥിലി. പി (66 )നിര്യാതയായി.

Image
കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ മൈഥിലി. പി  (66 )നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. പി മക്കൾ: രാജേഷ് പി,(ഡ്രൈവർ), ഷാജി. പി(ഡ്രൈവർ), ഷൈമ, പി,(ബക്കളം), ഷൈജു. പി(ഡ്രൈവർ,) മരുമക്കൾ: സുധൻ തോടോൻ( ബക്കളം), രേഷ്മ. എം.(കാഞ്ഞങ്ങാട്), സേത. സി, ചെറുക്കുന്ന്, സംസ്കാരം 28/09/2026 തിങ്കളാഴ്ച്ച 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും..

പരിയാരം: അമ്മാനപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ടുമായ ആന്തൂര് വീട്ടിൽ അജയകുമാർ (52) നിര്യാതനായി.

Image
 പരിയാരം: അമ്മാനപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ടുമായ ആന്തൂര് വീട്ടിൽ അജയകുമാർ (52) നിര്യാതനായി. പിതാവ്: കെ.കെ. ദാമോദരൻ നമ്പ്യാർ. മാതാവ്: എ.വി. ലക്ഷ്‌മിക്കുട്ടി അമ്മ. ഭാര്യ: ടി.കെ ദീപ. മക്കൾ: ആതിര, ആദിശ്രീ. സഹോദരങ്ങൾ: പങ്കജാക്ഷൻ, ശോഭന. സംസ്ക‌ാരം നാളെ ഉച്ചക്ക് രണ്ടുമണിക്ക് ഇരിങ്ങൽ സമുദായ ശ്‌മശാനത്തിൽ.

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ കണ്ണൂർ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി.

Image
ദമ്മാം: മയക്കുമരുന്ന് കടത്തിയ കേസിൽ സൗദിയിലെ ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ തലശ്ശേരി ന്യൂമാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41)യുടെ ശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്.  സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം വ്യക്തമാക്കിയത്. 2023ൽ ഒമാനിൽ നിന്നു റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരി വസ്‌തുക്കളുടെ വൻശേഖരം കടത്തിയതിനെ തുടർന്നാണ് അബൂട്ടി പിടിയിലായത്. 43 കിലോ വരുന്ന ലഹരിവസ്ക്കൾ ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്നു പിടിച്ചെടുക്കുകയായിരുന്നു. കേസിൽ വിചാരണ കോടതി പ്രൊസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കുകയായിരുന്നു.  ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രികോടതിയും ശരിവെച്ചതോടെയാണ് രാജവിഞ്ജാപനത്തിലൂടെ ശിക്ഷ നടപ്പിലാക്കിയത്.

കണ്ണൂർ :യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Image
ശ്രീകണ്ഠപുരം: പയ്യാവൂർ പാറക്കടവിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. മാപ്പിനിയിലെ ചോടോൻ വീട്ടിൽ അശ്വന്ത് (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുമ്പോഴാണ് അപകടം. സി.എ അവസാന വർഷ വിദ്യാർത്ഥിയായ അശ്വന്ത് ബാലകൃഷ്ണൻ- മിനി ദമ്പതികളുടെ മകനാണ്. ***

പാപ്പിനിശ്ശേരി: പഴഞ്ചിറ പോള പീടികയുവതരംഗിന് സമീപം താമസിക്കുന്ന ബീരാൻ മരണപെട്ടു.

Image
  പാപ്പിനിശ്ശേരി: പഴഞ്ചിറ പോള പീടികയുവതരംഗിന് സമീപം താമസിക്കുന്ന ബീരാൻ മരണപെട്ടു.  ഖബറടക്കം മഗ്‌രിബ് നിസ്കാരത്തിന് മുൻപ് കാട്ടിലെ പള്ളി ഖബർസ്ഥാൻ....

തളിപ്പറമ്പ് :അയ്യോ... അത് എഐ; ഓണം ബംപറടിച്ചിട്ടില്ലെന്ന് രാഗേഷും സാഹിബും; ഭാഗ്യശാലി എവിടെ

Image
  തളിപ്പറമ്പ്: തിരുവോണം ബംപർ ഭാഗ്യശാലി തളിപ്പറമ്പിനുള്ളിൽ ഒളിഞ്ഞിരിക്കുകയാണോ? ബംപർ നറുക്കെടുപ്പിനു മണിക്കൂറുകൾക്കു ശേഷവും ഭാഗ്യശാലിയെ തിരയുകയാണ് മലയാളികൾ. തളിപ്പറമ്പിൽനിന്ന് വിറ്റ TL 360615 ടിക്കറ്റ് ആരുടെ കൈവശമാണ് ഉള്ളതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് വിറ്റ ലോട്ടറി ഏജൻസികൾ പലവഴിക്ക് ഇപ്പോഴും അന്വേഷിച്ചു വരികയാണ്. അതിനിടെ ഭാഗ്യശാലിയെ കണ്ടെത്തിയെന്ന തരത്തിൽ പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തളിപ്പറമ്പിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ എ.ഐ പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശികളായ രാഗേഷ് ലുക്ക, കുട്ടി സാഹിബ് എന്നിവരുടെ പേരിലാണ് എ.ഐ പോസ്റ്ററുകൾ പ്രചരിക്കുന്നത്. തങ്ങൾ ലോട്ടറി എടുത്തിട്ട് പോലുമില്ല എന്നാണ് ഇരുവരും പറയുന്നത്. സുഹൃത്തുക്കൾ തമാശയ്ക്ക് ഉണ്ടാക്കിയ പോസ്റ്ററുകളാണ് പലയിടങ്ങളിലും പ്രചരിക്കുന്നത്. പോസ്‌റ്ററുകൾ കണ്ട് നിരവധി ഫോൺ കോളുകൾ ആണ് ലഭിക്കുന്നത് എന്നും ഇരുവരും പറയുന്നു. ചില്ലറ ...

വളപട്ടണത്ത് ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു.

Image
 വളപട്ടണത്ത് ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു.  പള്ളിക്കുന്നമ്പ്രം സ്വദേശി ഹരിദാസ് (65) ആണ്  മരണപ്പെട്ടത്. പള്ളിക്കുന്നുമ്പ്രം ഉന്നതിയിലെ തച്ചൻ ഹരിദാസൻ അന്തരിച്ചു . സഹോദരങ്ങൾ, ശ്യാമള അഴീക്കൽ  രാജൻ കുഞ്ഞിപ്പള്ളി  രാമചന്ദ്രൻ എറണാകുളം  ശകുന്തള  പ്രേമജ പാപ്പിനിശ്ശേരി  സജീവൻ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്ഡ്  സംസ്കാരം വൈകുന്നേരം 6 മണിക്ക് മന്ന സമുദായ ശ്മശാനത്തിൽ

മുയ്യം ചെപ്പനൂലിലെ ടി. കെ. ഗോവിന്ദൻ നമ്പ്യാർ (78) നിര്യാതനായി.

Image
  മുയ്യം ചെപ്പനൂലിലെ ടി. കെ. ഗോവിന്ദൻ നമ്പ്യാർ (78) നിര്യാതനായി.  ഭാര്യ സാവിത്രി. കെ. കെ മക്കൾ ജയരാജൻ. കെ. കെ (ആർമി ) ജലജ മരുമക്കൾ ജയപ്രകാശ് (ചുഴലി ), ശാരിക (കൂവേരി ), സഹോദരങ്ങൾ ജാനകി, ബാലൻ, ചന്ദ്രൻ, സരോജിനി, വൈകുന്നേരം 4 മണി മുതൽ ചെ പ്പനൂലിലെ വീട്ടിൽ പൊതുദർശനം സംസ്കാരം 5 മണിക്ക് ചെപ്പനൂൽ പൊതു ശ്മശാനത്തിൽ

കണ്ണൂർ : ഓപ്പറേഷന്‍ തണ്ടര്‍: 17 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയിലായി

Image
  പയ്യന്നൂർ: 17 കിലോ കഞ്ചാവുമായി ഒഡീഷയില്‍ നിന്ന് വരികയായിരുന്ന പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ദശരത് മണ്ഡല്‍ എന്നയാളെ പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍. വൈശാഖിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.  കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വലിയതോതില്‍ കഞ്ചാവ് എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് പിടിക്കപ്പെട്ട ദശരത് മണ്ഡല്‍. ഒഡീഷയില്‍ നിന്ന് ഇയാള്‍ ഇതിനുമുമ്പും കഞ്ചാവുമായി കേരളത്തിലേക്ക് വന്നിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളുടെ കൂട്ടാളികളെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഒഡീഷയില്‍ നിന്ന് ഇയാള്‍ കഞ്ചാവുമായി പയ്യന്നൂര്‍ ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ പയ്...

കൊളച്ചേരി : വളാഞ്ചേരി വട്ടപ്പാറ വയാഡക്റ്റ് പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് കണ്ണൂർ കൊളച്ചേരി സ്വദേശി അഭിജിത്ത് മരണപ്പെട്ടു.

Image
  മയ്യിൽ:  മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ കൊളച്ചേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളച്ചേരി ലെനിൻ റോഡിലെ ചെമ്പകശ്ശേരി വീട്ടിൽ അഭിജിത്ത് (26) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30-ഓടെ വളാഞ്ചേരി വയഡക്ട് പാലത്തിന് മുകളിലായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് എസിപി ഷീറ്റ് വർക്കിനായി പോവുകയായിരുന്ന ലോറി വയഡക്ട് പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്ത് എത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ചും മറ്റും ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിജിത്തിന്റെ മൃതദേഹം തിരൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിൽ എത്തിക്കുന്ന മൃതദേഹം അഴിക്കോട്ട് സംസ്‌കരിക്കും. കൊളച്ചേരിയിലെ രാജീവന്റെയും പരേതയായ സുമയുടെയും മകനാണ് അഭിജിത്ത്. സഹോദരൻ: ആദർശ്.  

മാട്ടൂൽ : റബീഹ്‌ മരണപ്പെട്ടു

Image
  മാട്ടൂൽ സിദ്ധീഖാബാദ്‌ സ്ട്രീറ്റ് നമ്പർ 17 കൊപ്രാ കളത്തിന് സമീപം താമസിക്കുന്ന മാവിൻകീയിൽ റബീഹ്‌ മരണപ്പെട്ടു  അസുഖബാധിതനായി ചികിത്സയിലായിരുന്നു.  AKS റഫീഖ്‌ (മട്ടൂൽ സൗത്ത്‌) ന്റെ മകനാണ്