വളപട്ടണം മാർക്കറ്റ് റോഡിന് സമീപം താമസിക്കുന്ന 40 വയസ്സുള്ള റഫീഖ് എന്ന ചെറുപ്പക്കാരൻ

 ഏറ്റെടുക്കണം ഈ സഹായം...



 കൈപിടിക്കണം ഈ സഹോദരനെ ... വളപട്ടണം മാർക്കറ്റ് റോഡിന് സമീപം താമസിക്കുന്ന 40 വയസ്സുള്ള റഫീഖ് എന്ന ചെറുപ്പക്കാരൻ ബ്ലഡ്‌ കാൻസർ വിഭാഗത്തിൽ പെട്ട മൾട്ടിപ്ലെ മൈലോമ എന്ന എല്ലുകളെ ബാധിക്കുന്ന അസുഖം പിടിപ്പെട്ട് ചികിത്സ സഹായം തേടുകയാണ്. ഇപ്പോൾ കണ്ണിനെയും കൂടി ബാധിച്ചിരിക്കുകയാണ് ,നിലവിൽ കീമോതെറാപ്പി ചെയ്തു വരുന്നുണ്ട് അതിനിടയിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഡോക്ടർമാർ ചികിൽസയുടെ ഭാഗമായി ഒരു സർജറി ചെയ്യണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ഏകദേശം ആറ് ലക്ഷം രൂപയോളം ചിലവ് വരുന്ന ഒരു ഓപ്പറേഷനാണ് സഹോദരന് ചെയ്യാനുള്ളത്. ഭാര്യയും ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകനും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് റഫീഖ്. കൂലി പണിയെടുത്ത് അന്നന്നത്തെ ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട കുടുംബത്തിന് ഇത്രയും തുക സംഘടിപ്പിക്കാനോ, താങ്ങാനോ കഴിവില്ല ആയതിനാൽ ഈ പോസ്റ്റ് വായിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളും നിങ്ങളെ കൊണ്ട് കഴിയുന്ന രൂപത്തിൽ താഴെ കാണുന്ന റഫീഖിന്റെ എക്കൗണ്ടിലേക്ക് അയച്ച് കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട പ്രാർത്ഥനയിൽ ഈ സഹോദരന്റെ രോഗം ശിഫായാക്കാൻ പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഇത്തരം മാരകമായ രോഗങ്ങളിൽ സർവ്വ ശക്തൻ നമ്മെ കാത്ത് രക്ഷിക്കട്ടെ .... ആമീൻ...

 CV നൗഷാദ് വളപട്ടണം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ.....❕ അക്കൗണ്ട് വിവരങ്ങൾ 👇🏻 RAFEEK M

 a/c no:42392210009052 IFSC : CNRB0014239 CANARA BANK

 Google pay number 9895611717

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..