Posts

Showing posts with the label ചെലേരി

ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

Image
  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക. ഓണക്കാലത്ത് മാവേലി സ്റ്റോർ വഴി മുഴുവൻ സാധനങ്ങളും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി.       ധർണ്ണ സമരം DCC ജനറൽ സിക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു.മുതിർന്ന നേതാവ് എം.അനന്തൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറിമാരായ സി.ശ്രീധരൻ മാസ്റ്റർ, പി.കെ.രഘുനാഥൻ, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.സുകുമാരൻ മണ്ഡലം സിക്രട്ടറി ഇ.പി.മുരളീരൻ എന്നിവർ പ്രസംഗിച്ചു.

ജന്മദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി ചേലേരി എ യു പി സ്കൂൾ വിദ്യാർത്ഥി ഹല ഫഹദ്

Image
ചേലേരി: ജന്മദിനാഘോഷത്തിൽ  പ്രകൃതിസംരക്ഷണ സന്ദേശവുമായി ഒന്നാം ക്ലാസ് വിദ്യാർത്ഥി. ചേലേരി എ യു പി സ്കൂൾ വിദ്യാർത്ഥി പാട്ടയത്തെ ഹല ഫഹദ് ആണ് കുട്ടൂകാർക്ക് വ്യത്യസ്തമായ സമ്മാനമൊരുക്കി ജന്മദിനം ആഘോഷിച്ചത്.   പ്രകൃതി സംരക്ഷണസന്ദേശവുമായി തന്റെ കൂട്ടുകാർക്കെല്ലാം മധുരത്തിനൊപ്പം തന്നെ വിത്ത് പെൻസിൽ നൽകിയാണ് ഫഹദ്-ലുബ്‌ന ദമ്പതികളുടെ മകളായ ഹല ജന്മദിനം കെങ്കേമമാക്കിയത്.  പെൻസിലിനൊപ്പം തന്നെ വ്യത്യസ്ത വിത്തുകളും ലഭിച്ചപ്പോൾ ഹലക്കൊപ്പം കൂട്ടുകാരും ഡബിൾ ഹാപ്പി.പാട്ടയത്തെ ഹല ഫഹദ് ആണ് കുട്ടൂകാർക്ക് വ്യത്യസ്തമായ സമ്മാനമൊരുക്കി ജന്മദിനം ആഘോഷിച്ചത്. പ്രകൃതി സംരക്ഷണസന്ദേശവുമായി തന്റെ കൂട്ടുകാർക്കെല്ലാം മധുരത്തിനൊപ്പം തന്നെ വിത്ത് പെൻസിൽ നൽകിയാണ് ഫഹദ്-ലുബ്‌ന ദമ്പതികളുടെ മകളായ ഹല ജന്മദിനം കെങ്കേമമാക്കിയത്. പെൻസിലിനൊപ്പം തന്നെ വ്യത്യസ്ത വിത്തുകളും ലഭിച്ചപ്പോൾ ഹലക്കൊപ്പം കൂട്ടുകാരും ഡബിൾ ഹാപ്പി.