ചിറക്കൽ ഗ്രാമം കുളം നവീകരണം ആരംഭിച്ചു.



ചിറക്കൽ ചിറയെക്കാൾ പഴക്കമുള്ള ചിറക്കൽ ദേശത്തെ ജല സംഭരണികളിൽ ഒന്നാണ് ചിറക്കൽ ചിറയോട് ചേർന്നു നിൽക്കുന്ന ഗ്രാമം കുളം (രാമൻകുളം)!!

ഗ്രാമം കുളം കാലങ്ങളായി ഉപയോഗ ശൂന്യമായും,

പൊതു ജനങ്ങൾക്ക് യാതൊരു ആവശ്യങ്ങൾക്കും ആശ്രയിക്കാൻ പറ്റാത്ത രീതിയിലും നില നിന്നു പോകുന്ന പൊതു കുളങ്ങളിൽ ഒന്നാണ്..

പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ ജലശയങ്ങളെ സംരക്ഷിച്ചും, അവ പൊതു ജനങ്ങൾക്ക് ഉപയോഗ പ്രഥമാവുന്ന രീതിയിൽ പുനർനിർമിക്കാനും വിവിധ തരങ്ങളായ പദ്ധതികളാണ് ഭരണസമിതി നടപ്പിലാക്കി വരുന്നത്..

അതിന്റെ ഭാഗമായി തന്നെ ചിറക്കൽ ചിറയോട് ചേർന്ന് നിൽക്കുന്ന ഈ ഗ്രാമം കുളവും അതിന്റെ പുനരുദ്ധാരണവും പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുകയും പൊതു ജലാശയങ്ങൾ സംരക്ഷിക്കുന്നത് ഭാവിയിലേക്കുള്ള കരുതലാണെന്ന ഉറച്ച ബോധ്യം ഉൾക്കൊണ്ട് കൊണ്ട് ഗ്രാമം കുളത്തെ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് കുളത്തെ പുനർജീവിപ്പിക്കുന്നതിനും, അതിന്റെ സത്ത് നഷ്ടപ്പെടാത്ത നിലയിൽ പൊതു ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുവാൻ അതിന്റെ പുനർ നിർമാണത്തിന് 69 ലക്ഷം രൂപ മാറ്റി വച്ച് നാട്ടുകാർക്ക് കുളം സമർപ്പിക്കുവാൻ വേണ്ടി പ്രവർത്തികൾ ആരംഭിച്ചിരിക്കുന്നു...

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം