ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍



ഇന്ന് രാവിലെയാണ് സുല്‍ഫത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മലപ്പുറം മമ്പാട് ചുങ്കത്തറ സ്വദേശി സുല്‍ഫത്ത് (24) ആണ് മരിച്ചത്. യുവതിയും, ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.


പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാല്‍ ആദ്യം കാര്യമാക്കിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സുല്‍ഫത്ത് തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.


അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് കുടുംബം അസ്വാഭാവിക മരണത്തിന് കേസെടുത്ത് നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..