എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാചരണം നടത്തി നിടുവാട്ട് ശാഖ



നിടുവാട്ട്: എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപകദിനം ആചരിച്ചു. രാവിലെ 10 മണിയോടെ ശാഖാ പ്രസിഡന്റ് സുലൈം ഹുദവി മഖാം സിയാറത്തിനു നേതൃത്വം നൽകി. ശേഷം മഹല്ല് സെക്രട്ടറി സി.പി മായിൻ മാസ്റ്റർ പതാക ഉയർത്തി. പരിപാടിയുടെ ഭാഗമായി മധുരവിതരണവും നടത്തി. മഹല്ല് ജോ. സെക്രട്ടറി കെ.പി ഷാഫി, SIM ട്രഷറർ ടി.പി അമീൻ, സി.വി ഇൻഷാദ് മൗലവി പള്ളേരി, ബുജൈർ നിടുവാട്ട്, സുബൈർ മൊയ്ദീൻപള്ളി, കെ.പി നൂഹ്, സൽമാനുൽ ഫാരിസ്, ഹാരിസ് തുടങ്ങിയവർ പങ്കെടുത്ത സംഗമത്തിൽ ശാഖാ സെക്രട്ടറി താഹിർ നിടുവാട്ട് സ്വാഗതവും, ട്രഷറർ മുഹമ്മദ് അൽത്താഫ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..