കമ്പിൽ സോൺ യൂത്ത് പാർലമെന്റിന് പ്രൗഢ സമാപനം.
കമ്പിൽ : സാമൂഹിക വികസനം സാംസ്ക്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് പാർലമെൻറ് മയ്യിൽ കയരളംമൊട്ടയിൽ നടന്നു.കയരളം മുഹ് യിദ്ധീൻ ഫൈസി ഉസ്താദ് പ്രാർത്ഥന നിർവ്വഹിച്ചു. എസ് വൈ എസ് കമ്പിൽ സോൺ പ്രസിഡണ്ട് നസീർ സഅദി യുടെ അധ്യക്ഷതയിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫൈളുറഹ്മാൻ ശാമിൽ ഇർഫാനി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുൽ ഹക്കീം സഖാഫി അരിയിൽ, കാസിം ഇരിക്കൂർ, അബ്ദുൽ മജീദ് അരിയല്ലൂർ, നിസാർ അതിരകം, ഉദയൻ എടച്ചേരി, അബ്ദുല്ലത്തീഫ് നാലാങ്കേരി, എംകെ സകരിയ , അനസ് ചേലേരി, സഹൽ പള്ളിയത്ത്, എംഎം സഅദി (പാലത്തുങ്കര തങ്ങൾ) അബ്ദുറഷീദ് ദാരിമി, ഡോ :സ്വലാഹുദ്ദീൻ, ഡോ. സഈദ് , ജഅഫർ ചേലക്കര, മുബശ്ശിർ നൂറാനി, റഷീദ് കെ മാണിയൂർ ,റഹീം പിടിഎ, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി തുടങ്ങിയവർ ഗഹനമായ ചർച്ചകൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകി. നശീദ ആസ്വാദന സദസ്സിന് ഷാമിൽ & ടീം കയരളം നേതൃത്വം നൽകി .യുവത്വം നിലപാട് പറയുന്നു എന്ന വിഷയത്തിൽ അബ്ദുറഷീദ് മാസ്റ്റർ നരിക്കോട്, ആദർശ വിശുദ്ധിയുടെ പാരമ്പര്യ പാഠങ്ങൾ എന്ന വിഷയത്തിൽ ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം പ്രഭാഷണം നടത്തി.സയ്യിദ് മുത്തുക്കോയ തങ്ങൾ,അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്, പി കെ അബ്ദുറഹ്മാൻ മാസ്റ്റർ, അംജദ് മാസ്റ്റർ പാലത്തുങ്കര, സാലിം പാമ്പുരുത്തി, അബ്ദുൽ ഗഫൂർ ഹാജി കണ്ടക്കൈ, സുബൈർ സഅദി പാലത്തുങ്കര, ഇഖ്ബാൽ ബാഖവി വേശാല, സവാദ് കടൂർ ,ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ, നിസാമുദ്ദീൻ ഫാളിലി വേശാല , മുഹമ്മദ് ശാഫി അമാനി മയ്യിൽ, മുനീർ സഖാഫി കടൂർ, മുഈനുദ്ദീൻ സഖാഫി നെല്ലിക്കപ്പാലം ,ഉമർ സഖാഫി ഉറുമ്പിയിൽ, അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര,അഷ്റഫ് ചേലേരി, ഫയാസുൽ ഫർസൂഖ് അമാനി, മിദ്ലാജ് സഖാഫി ചോല, നൗഷാദ് മൗലവി തരിയേരി, ഡോ. ജുനൈദ്, അബ്ദുസ്സലാം മൗലവി തുടങ്ങിയവർ സംബന്ധിച്ചു.
Comments
Post a Comment