പട്ടാളക്കാരൻ പോലീസ്

 KAP നാലാം ബറ്റാലിയനിൽ നിന്നും 28 തീയതി വിരമിക്കുന്ന പോലീസ് ഡ്രൈവർ രമേശൻ ,


പട്ടാളക്കാരൻ പോലീസ്.

രണ്ട് ഇന്ത്യാപാക് യുദ്ധങ്ങളിലും ഇന്ത്യാ ചൈനാ യുദ്ധത്തിലും രാജ്യത്തിന് വേണ്ടി അതിർത്തിയിലെ യുദ്ധഭൂമിയിൽ വീറുറ്റ പോരാട്ടം നടത്തിയ തളിപ്പറമ്പ് തൃച്ചംബരം സ്വദേശി കൃഷ്ണൻ നായർ ചൈനാ യുദ്ധത്തിൽ നട്ടെല്ലിന് ഗുരുതരമായ പരിക്ക് പറ്റി കിടപ്പിലായെങ്കിലും തന്റെ രണ്ടു മക്കളെയും പട്ടാള സേവനത്തിനായി അഭിമാനത്തോടെ അയക്കുന്നതിൽ സന്തോഷിച്ച ധീരനായ രാജ്യസ്നേഹി ആയിരുന്നു. 

ഭർത്താവിന്റെ മരണശേഷം പട്ടാള സേവനത്തിനുള്ള കുടുംബ പെൻഷനൊപ്പം രണ്ടു മക്കളെ പട്ടാള സേവനത്തിന് അയക്കാൻ സന്നദ്ധത കാട്ടിയ മാതാവിനുള്ള സ്പെഷ്യൽ അലവൻസും കേന്ദ്രസർക്കാറിൽ നിന്നും ലഭിക്കുന്ന ശ്രീമതി ലക്ഷമിയമ്മയുടെ മകനായ ശ്രീ രമേഷ് കുമാർ പ്രീഡിഗ്രി പഠനത്തിന് ശേഷം 1985ലാണ് മദ്രാസ് ആർമി എൻജിനീയറിങ് കോറിൽ സർവ്വേയർ തസ്തികയിൽ ജോലിക്ക് പ്രവേശിക്കുന്നത്. 

ആർമിയുടെ ബാംഗ്ലൂർ ട്രെയിനിംഗ് സെന്ററിൽ മൂന്ന് വർഷത്തെ ഫീൽഡ് ലെവൽ എൻജിനീയറിങ് കോഴ്സ് 1987 ൽ പൂർത്തിയാക്കി. 28 എൻജിനീയറിങ് റെജിമെന്റുകൾ ചേർന്നതാണ് മദ്രാസ് MEG . .അതിലൊരു റെജിമെന്റായ ലെവൽ എൻജിനീയറിങ് റെജിമെന്റിൽ പരിശീലനശേഷം നിയമനം ലഭിച്ചു.. Bridge , Border Road and Tracks , mine field , എന്നി വിഷയങ്ങളിലുള്ള മൂന്ന് വർഷ കോഴ്സ് പൂർത്തിയാക്കി 11 Engineering Regiment കാഷ്മീരിലെ ലേ ലഡാക്കിൽ ശ്രീ രമേശൻ 1987 ൽ ജോയിന്റ് ചെയ്തു.

തുടർന്ന് 1988 ൽ ആർമി എൻജിനീയറിങ് കോറിൽ തന്നെ സർവ്വേയർ തസ്തികയിൽ നിന്നും കാറ്റഗറി ചെയിഞ്ച് ചെയ്ത് ഡ്രൈവർ തസ്തികയിൽ ജോലി തുടങ്ങി. ലേ ലഡാക്ക് അതിർത്തിയിൽ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ,ചൈന ,റഷ്യ എന്നി രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന CHN Glaisar ൽ ഡ്യൂട്ടി ചെയ്യുകയുണ്ടായി . ഇവിടെ മൈനസ് 45° ആണ് തണുപ്പ്. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയിൽ തുടർച്ചയായി 28 ദിവസമാണ് പരമാവധി ഒരു മനുഷ്യന് CHN Glaisar താമസിക്കാൻ കഴിയുക.

ഇവിടുത്തെ തണുപ്പിനെ പ്രതിരോധിക്കാൻ റഷ്യൻ നിർമ്മിത കമ്പിളി കുപ്പായം ധരിച്ചാൽ മാത്രമേ ജീവിക്കാൻ സാധിക്കു.ഡ്യൂട്ടി പോയിന്റുകളിൽ ഹെലികോപ്റ്ററിൽ നിന്ന് ടിൻഫുഡ് താഴേക്ക് എറിഞ്ഞു കൊടുക്കും. കൃത്യമായി എടുത്തില്ലെങ്കിൽ ഭക്ഷണപൊതികൾ മഞ്ഞിൽ മൂടി പോകും.മൂന്നുവർഷത്തെ CHN ലെ ഡ്യൂട്ടിക്കിടെ മഞ്ഞുപാളികൾ വിണ്ടുകീറി അഗാധമായ ഗർത്തങ്ങൾ രൂപപ്പെട്ട സ്ഥലങ്ങൾക്കരിലൂടെ സാഹസികമായും അപകടങ്ങളിൽ പെടാതെയും സഞ്ചരിക്കേണ്ടിയും വന്നിട്ടുണ്ട് ഇദ്ദേഹത്തിന്. 

തുടർന്ന് 1992 ൽ റെജിമെന്റ് ഡൽഹി പാലം എയർപോർട്ട് സെക്ടറിലേക്ക് ട്രാൻസ്ഫർ ആയി. ആർമി ഡൽഹി ഏറിയ GOC യുടെ ഡ്രൈവറായി സേവനം അനുഷ്ടിച്ചു. ഡൽഹി റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യചുമതല ഡൽഹി ഏരിയ GOC ക്കാണ്. 

1995 ൽ വീണ്ടും ജമ്മു കാഷ്മീരിലേക്ക് ട്രാൻസ്ഫർ. അക്വനൂർ ജില്ലയിലെ പല്ലൻവാലയിൽ ഡ്യൂട്ടി. ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് മൈൻ റിക്കവറിക്കിടെ കേണൽ വർമ്മ , ഒരു മേജർ ,തളിപ്പറമ്പ് കുറ്റിയേരി സ്വദേശിയും സുഹൃത്തുമായ ജവാൻ സോമൻ എന്നിവർ മൈൻ സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്. 

മൈൻ സ്ഫോടനത്തിൽ വീരമൃത്യു വരിച്ച കുറ്റിയേരി സ്വദേശി ജവാൻ സേമന്റെ മൃതദേഹം കാഷ്മീരിൽ ദഹിപ്പിക്കുകയും ചിതാഭസ്മം കണ്ണൂർ DSC സെന്ററിലും തുടർന്ന് സോമന്റെ വീട്ടിലും എത്തിക്കുന്നതിനും പൂർണ്ണ ഔദ്യോഗിക സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതിനുമെല്ലാം ശ്രീ രമേശൻ കാർമ്മികത്വം വഹിച്ചു. വീരമൃത്യു വരിച്ച ജവാൻ സോമന്റെ സ്മരണാർത്ഥം നാട്ടുകാർ സ്ഥാപിച്ച സോമൻ സ്മാരക വെയിറ്റിങ് ഷെഡ് കുറ്റിയേരിയിൽ ഇപ്പോഴുമുണ്ട്. അമ്പതു മീറ്റർ അകലെ സഹപ്രവർത്തകർ മൈൻ സ്ഫോടനത്തിൽ ചിന്നിച്ചിതറിയ രംഗത്തിന് നിസ്സഹായനായി സാക്ഷിയാവേണ്ടി വന്നതിന്റെ വേദന ഇദ്ദേഹത്തിന്റെ മനസ്സിലിപ്പോഴുമുണ്ട്.

1996 മുതൽ 1997 വരെ നാഗാലാണ്ടിൽ ഡ്യൂട്ടി.ഈ സമയം നോർത്തേൺ കമാണ്ട് ചീഫ് എൻജിനീയർ മേജർ ജനറൽ C.L വർമ്മയുടെ ഒപ്പം ഡ്യൂട്ടി ചെയ്തു.ഈ സമയം ജനറൽ പത്മനാഭൻ ആയിരുന്നു ചീഫ് ഓഫ് ആർമി.

1997 മുതൽ 2001 വരെ പഞ്ചാബ് ബട്യൻഡയിൽ ഡ്യൂട്ടി.
1999 ലെ കാർഗ്ഗിൽ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് നിയോഗിച്ചു.
കാർഗ്ഗിൽ വാറിന് ശേഷം പഞ്ചാബിലുള്ള സ്വന്തം റെജിമെന്റിൽ മടങ്ങിയെത്തി.

 ശേഷം 2001 ത്തിൽ ആസ്സാം ഗുവാഹത്തി രംങ്കയിൽ ട്രാൻസ്ഫർ ആയി.2003 വരെ ഗുവാഹത്തിയിൽ ജോലി ചെയ്തതിനുശേഷം ആർമി സർവ്വീസിൽ നിന്നും വിരമിക്കുന്നതിന് മുന്നോടിയായി ബാംഗ്ലൂർ MEG സെന്ററിലേക്ക് തിരികെ എത്തി . 2003 ജൂണിൽ 18 വർഷത്തെ ആർമി സേവനത്തിന് ശേഷം ശ്രീ രമേഷ് കുമാർ ആർമി സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തു. 

17 വർഷത്തെ സ്തുത്യർഹമായ ആർമി സേവനത്തിന് CHN Glaisar medal , High Altitude medal , 9 Years medal , Nagaland medal , കാർഗ്ഗിൽ ഓപ്പറേഷൻ മെഡൽ എന്നി സൈനിക മെഡലുകൾ ശ്രീ രമേഷ് കുമാറിന് ലഭിച്ചിട്ടുണ്ട്.

ആർമിയിൽ നിന്നും റിട്ടയർമെന്റ് ആയി വന്ന രമേശൻ വെറുതെ വീട്ടിൽ ഇരിക്കാൻ തയ്യാറായില്ല. 2004 മുതൽ രണ്ടു വർഷം മംഗലാപുരം MRPL റിഫൈനറി യിൽ ഫയർ സർവ്വീസിലും 2006 മുതൽ 2007 വരെ കേരളാ ലേബർ ഡിപ്പാർട്ട്‌മെന്റിലും ഡ്രൈവറായി ജോലി ചെയ്തു.

2007ൽ പാലക്കാട് കെ എ പി രണ്ടാം ബറ്റാലിയനിൽ ഡ്രൈവർ തസ്തികയിൽ ജോലി ലഭിക്കുകയും ആറു മാസത്തെ പോലീസ് പരിശീലനത്തിന് ശേഷം 2008 ആഗസ്റ്റിൽ കെ എ പി നാലാം ബറ്റാലിയനിൽ ജോലിയിൽ പ്രവേശിച്ചു.

പോലീസ് ഡ്രൈവർ എന്ന നിലയിൽ വിവധതരം ഡ്യൂട്ടികളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ കൃത്യമായസ്ഥലത്ത് കൃത്യസമയത്ത് സുരക്ഷിതമായി എത്തിക്കുക എന്നത് ശ്രമകരവും ഏറെ ഉത്തരവാദിത്വമുള്ളതുമായ ഒരു ദൗത്യമാണ്. ഇത്തരത്തിലുള്ള അനവധി ഡ്യൂട്ടികൾ ഉത്തരവാദിത്വത്തോടെ ചെയ്യുന്നതിന് ആത്മാർത്ഥമായ ശ്രമങ്ങൾ ശ്രീ രമേശൻ നടത്തിയിട്ടുണ്ട്. ബോംബേ ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായും, IRB നിലമ്പൂരിൽ അറ്റാച്ച് ചെയ്തു ആന്റി മാവോയിസ്റ്റ് ആക്ഷനിലും , ശബരിമല ഡ്യൂട്ടികളിലും മികച്ച സേവനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. 

ഇന്ത്യൻ ആർമ്മിയിലും കേരള പോലീസിലും മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലുമായി സുദീർഘമായ 37 വർഷത്തെ ഔദ്യോഗിക ഡ്യൂട്ടികളിൽ ഏർപ്പെട്ട ഡ്രൈവർ ഹവിൽദാർ ശ്രീ രമോശൻ 2023 ഫെബ്രുവരി 28 ന് പോലീസ് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. 

ഇദ്ദേഹത്തിന്റെ മകൻ രാഹുൽ കുമാർ BTch കഴിഞ്ഞ് എറണാകുളത്ത് Thinking Dots എന്ന സ്ഥാപനം നടത്തുന്നു.മകൾ രേഷ്മ രമേശ് തിരുവനന്തപുരം മീഡിയ അക്കാദമിയിൽ നിന്നും ഫോട്ടോ ജേർണ്ണലിസത്തിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞു രാജസ്ഥാൻ ജയ്പൂരിൽ ജോലിചെയ്യുന്നു. ഭാര്യ ബിന്ദു പിലത്തറയിൽ ബിസിനസ് നടത്തുന്നു. .

അച്ഛന്റെ വഴിയെ ആർമ്മിയിലും തുടർന്ന് പോലീസ് സർവ്വീസിലും സുദീർഘമായ കാലയളവിലെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിക്കുന്ന ശ്രീ രമേശന് ഭാവി ജീവിതത്തിൽ എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

വിശ്വംഭരൻ. കെ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം