Posts

Showing posts from March, 2026

പ്രിയപ്പെട്ടവന്റെ വേർപാട് കണ്ടുനില്‍ക്കാന്‍ ആയില്ല, ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടി ഭാര്യയും ജീവനൊടുക്കി...

Image
  ബംഗളൂരു: ജീവിതത്തിലെ പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാനാവാതെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ഫ്ലാറ്റിന്റെ 17ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഭാര്യയുടെ മരണം. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്.. ഇന്നലെ വൈകിട്ടോടെ ബെംഗളൂരുവിലെ ഇവരുടെ അപ്പാർട്ട്മെന്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രമുഖ ഐടി കമ്പനിയായ ഐബിഎമ്മിലെ ഉദ്യോഗസ്ഥയാണ് ഭാര്യ ബിബി ഷാസിയ. ജോലി കഴിഞ്ഞ് ബിബി വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ ഭര്‍ത്താവ് ഭാനു ചന്ദറിനെ മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുക ആയിരുന്നു.. ഈ ദാരുണമായ കാഴ്ച കണ്ടുനിന്ന ഭാര്യ, നിമിഷങ്ങൾക്കകം ഫ്ലാറ്റിന്റെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരേ നാട്ടുകാരായ ഇരുവര...

വാർഷിക പരീക്ഷ കഴിഞ്ഞ് വളരെ സന്തോഷത്തോടെ മടങ്ങിയതാണ്, ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് എട്ടാംക്ലാസുകാരൻ. വിങ്ങലടക്കാനാവാതെ മേപ്രാൽ ഗ്രാമം...

Image
  തിരുവല്ല: പരീക്ഷാക്കാലം കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥി സ്റ്റീവിൻ (14) ആണ് ചാത്തങ്കേരി കോൺകോട് കടവിൽ മുങ്ങിമരിച്ചത്. മേപ്രാൽ മണമേൽപറമ്പിൽ സുനില്‍, വിൻസി ദമ്പതികളുടെ മകനാണ്.. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വാർഷിക പരീക്ഷ കഴിഞ്ഞ് മടങ്ങിയ സ്റ്റീവിൻ കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങുക ആയിരുന്നു. കുളിക്കുന്നതിനിടെ സ്റ്റീവിൻ പെട്ടെന്ന് ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.. ​ഓസ്ട്രേലിയയിലുള്ള അമ്മ വിൻസി വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.​പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന പ്രിയ വിദ്യാർത്ഥിയുടെ വിയോഗം സ്കൂൾ അധികൃതരെയും സഹപാഠികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..

യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

Image
  തൊടുപുഴ: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. തൊടുപുഴയിൽ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.  ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.  തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് ...

പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെൻ്റ് വിതരണവും നടന്നു

Image
  കണ്ണാടിപ്പറമ്പ് :പുലീപ്പി ഹിന്ദു എൽ. പി. സ്കൂൾ വാർഷികാഘോഷം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് സി. രജിലേഷ് അധ്യക്ഷത വഹിച്ചു. എൻഡോവ്മെൻ്റ് വിതരണവും ശ്രേഷ്ഠ വിദ്യാർത്ഥികൾക്കും ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തവർക്കുമുള്ള അനുമോദനവും നടന്നു. പ്രധാനാധ്യാപിക സി.വി. സുധാമണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിച്ച അധ്യാപിക ഇ.പി. വിലാസിനി,വാർഡ് മെമ്പർമാരായ നൗഫൽ പുലൂപ്പി, പി. നസ്രിയ,കണ്ടപ്പൻ രാജീവൻ എന്നിവർ സംസാരിച്ചു. മാനേജർ പി.സി. ദിനേശൻ, മാതൃ സമിതി പ്രസിഡണ്ട് ആർ. ഇന്ദു എന്നിവർ സാന്നിധ്യം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് സ്വാഗതവും എസ്. ആർ. ജി . കൺവീനർ കെ. ജിതിൻ രാജ് നന്ദിയും പറഞ്ഞു.

യാത്രയവസാനിച്ചത് മരണത്തിലേക്ക്, നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും വീണ് കളക്ടറേറ്റ് ജീവനക്കാരൻ മരിച്ച നിലയിൽ...

Image
  തൃശ്ശൂർ: കളക്ടറേറ്റിലെ റവന്യൂ വകുപ്പ് സീനിയർ ക്ലർക്കിനെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട് പടിയം കൊട്ടാരപ്പറമ്പ് സ്വദേശി ചെറാക്കോലി വീട്ടിൽ വിജിത് ആണ് മരിച്ചത് 38 വയസ്സായിരുന്നു പ്രായം.. ​നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും താഴെ വീണ നിലയിലാണ് വിജിത്തിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂർ കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിൽ സീനിയർ ക്ലർക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം..

പി കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിലിൽ

Image
  പി കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിലിൽ  കൊളച്ചേരി: തളിപ്പറമ്പ്, അഴീക്കോട് നിയമസഭാ മണ്ഡലം UDF സ്ഥാനാർത്ഥികളായ ടി കെ ഗോവിന്ദൻ മാസ്റ്റർ, അഡ്വ കരീം ചേലേരി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ ടൗണിൽ സംഘടിപ്പിക്കുന്ന UDF പൊതുയോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് *പി കെ കുഞ്ഞാലിക്കുട്ടി* പ്രസംഗിക്കുമെന്ന് യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു

കണ്ണൂർ റെയിൽവെ റ്റേഷന് സമീപം ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

Image
കണ്ണൂർ: വില്പനക്കായി സൂക്ഷിച്ച 29.020 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മണ്ണൂർ ആലിങ്കൽ സ്വദേശി എ. ഷാജു (42)വിനെയാണ് എസ്.ഐ. ബി. ജിഷ്ണുവും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 3.40 മണിയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തെ പാർക്കിങ്ങ് ഏരിയക്ക് സമീപം വെച്ചാണ് 29.020 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പോലീസ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂർ : ശരണ്യാ കൃഷ്ണൻ(34) അന്തരിച്ചു.

Image
  കുറ്റ്യാട്ടൂർ: പട്ടാന്നൂർ തപസ്യയിലെ ശരണ്യാ കൃഷ്ണൻ(34) അന്തരിച്ചു.   അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്.  മകൾ: ഹ്യദ്യ.  കെ.വി. ശൈലജയുടെയും പരേതനായ എം.ബാലകൃഷ്ണന്റയും  മകളാണ്. സഹോദരൻ വൈശാഖ് കൃഷ്ണൻ.  ഇന്ന് നാട്ടിൽ എത്തുന്ന ഭൗതികശരീരം ഇന്ന് വൈകിട്ട്  കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ (ശോഭാലയം) പൊതുദർശനം.

ടി. മനോജ്‌ (47) അന്തരിച്ചു

Image
കാഞ്ഞിരോട്: കാഞ്ഞിരോട് മീത്തലപള്ളി ചേണിയാറക്കൽ പീടികക്ക് സമീപം വിമല നിവാസിൽ താമസിക്കുന്ന ടി. മനോജ്‌ (47) അന്തരിച്ചു. സി.പി.എം കാഞ്ഞിരോട് പ ടുവിലാട്ട് ബ്രാഞ്ച് അംഗമാണ്. പിതാവ്: സി. ശ്രീധരൻ (സി.പി.എം കാഞ്ഞിരോട് തെരു ബ്രാഞ്ച് അംഗം). മാതാവ്: പരേതയായ വിമല. ഭാര്യ: സിമി. മക്കൾ: അർഷിൻ, മാളവിക. സഹോദരങ്ങൾ: ടി. സനോജ് (സിപിഎം പടുവിലാട്ട് ബ്രാഞ്ച് സെക്രട്ടറി ), മനില.  സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് കണ്ണൂർ പയ്യാമ്പലത്ത്.

അശാസ്ത്രീയമാലിന്യ സംസ്കരണം: ധർമ്മശാല കെ.ടി ഡി.സി ഹോട്ടലിലിന് 10,000 രൂപ പിഴ ചുമത്തി

Image
  ധർമ്മശാല: അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി ഫോക്‌ലാന്‍ഡ് ഹോട്ടലിന് 10,000 രൂപ പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ഇന്‍സിനറേറ്ററില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി പരിശോധനയില്‍ വ്യക്തമായി.

ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരപ്പണിക്കെത്തിയ യുവാവ് മരിച്ചു

Image
  മൂന്നാറിൽ ഫോൺ ചെയ്യുന്നതിനിടയിൽ കെട്ടിടത്തിന് മുകളിൽ നിന്നു കാൽ വഴുതി വീണ് യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്. മൂന്നാർ എംജി നഗറിൽ നിർമാണം നടക്കുന്ന ഹോംസ്റ്റേയിൽ മരപ്പണികൾക്കായി എത്തിയതായിരുന്നു ഇയാൾ. ഇന്നലെ വൈകിട്ട് നാലിന് കെട്ടിടത്തിന് മുകളിലൂടെ ഫോൺ ചെയ്തു നടക്കുന്നതിനിടയിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിൽ.

ഉച്ചത്തിലുള്ള സംഗീതവും, മിന്നിമറയുന്ന ലൈറ്റുകളും കാരണം തേജസിൻ്റെ നിലവിളി ആരും കേട്ടില്ല. കുത്തേറ്റ തേജസ് റോഡിൽ വീണപ്പോൾ, നൃത്തം ചെയ്ത് തളർന്നു വീണതാണെന്ന് കരുതിയത്...

Image
  കൊല്ലം: വെറും നിസ്സാരമായ തർക്കത്തിൻ്റെ പേരിൽ ഒരു അമ്മയുടെ ഏക മകന്റെ ജീവണ്‍ നടുറോഡിൽ അവസാനിച്ചു. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിൻ്റെ മകൻ തേജസ് (19) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 8.30ന് കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചയ്ക്കിടെ ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.. ഉത്സവ ഫ്ലോട്ടിന് മുന്നിൽ ആവേശത്തോടെ നൃത്തം ചെയ്യുകയായിരുന്നു തേജസ്. ഇതിനിടെ അക്രമിസംഘത്തിലെ ഒരാളുടെ കാലിൽ തേജസ് അറിയാതെ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമായത്. ഇതിൽ പ്രകോപിതരായ അഞ്ചംഗ സംഘം തേജസിനെ വളഞ്ഞിട്ട് ഉപദ്രവിക്കുകയും കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ആദിത്യൻ എന്നയാൾ തേജസിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. ഫ്ലോട്ടിലെ ഉച്ചത്തിലുള്ള സംഗീതവും, മിന്നിമറയുന്ന എൽ.ഇ.ഡി ലൈറ്റുകളും കാരണം തേജസിൻ്റെ നിലവിളി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കുത്തേറ്റ തേജസ് റോഡിൽ വീണപ്പോൾ, നൃത്തം ചെയ്ത് തളർന്നു വീണതാണെന്ന് കരുതി നാട്ടുകാർ റോഡരികിലേക്ക് മാറ്റി കിടത്തുകയായിരുന്നു. ഫ്ലോട്ട് കടന്നുപോയ ശേഷമാണ് തേജസിന് കുത്തേറ്റിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപ...

മോഷ്ടിച്ച സ്കൂട്ടറുമായി കുപ്രസിദ്ധ വാഹന മോഷ്ടാവ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ

Image
കണ്ണൂർ: മോഷണം നടത്തിയ സ്കൂട്ടറുമായി നഗരത്തിൽ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന മോഷ്ടാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കോട്ടയം സ്വദേശിയും നിലവിൽ കാസർഗോഡ് വിദ്യാനഗറിൽ താമസക്കാരനുമായ ഇൻസമാം ഉൾ ഹഖ് (29) നെയാണ് ടൗൺ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വലയിലാക്കിയത്.  കണ്ണൂർ പാറക്കണ്ടിയിൽ വെച്ചായിരുന്നു സംഭവം. പരിശോധനയ്ക്കിടെ വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി പരിഭ്രമിക്കുകയും പരസ്പരവിരുദ്ധമായ മറുപടികൾ നൽകുകയും ചെയ്തു. ഇതേത്തുടർന്ന് സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ള സ്കൂട്ടർ മോഷ്ടിച്ചതാണെന്ന വിവരം പുറത്തുവന്നത്.  കണ്ണൂർ എടക്കാട് സ്വദേശിനിയുടെ ഈ വാഹനം കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന സമയത്ത് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സ്കൂട്ടർ കാണാതായതുമായി ബന്ധപ്പെട്ട് ഉടമ പരാതി നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. കോട്ടയം, കോഴിക്കോട് ജില്ലകളിലായി നിലവിൽ നാലോളം കേസുകളും പ്രതിക്കുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ ബി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒമാരായ വിനിൽ...

അഴീക്കോട് മണ്ഡലത്തിൽ എസ്.ഡി.പി.ഐ വോട്ടുകൾ നിർണായകം: സഹീർ അബ്ബാസ്

Image
  അഴീക്കോട്: അഴീക്കോട് നിയമസഭ മണ്ഡലത്തിൽ എസ്.ഡി.പി.ഐ വോട്ടുകൾ നിർണായകമാണെന്നും ജയപരാജയം നിർണയിക്കുമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ്.  വളപട്ടണം റിഫ്ത ഓഡിറ്റോറിയത്തിൽ നടന്ന എസ്.ഡി.പി.ഐ  അഴീക്കോട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കഴിഞ്ഞ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഏതാനും വാർഡുകളിൽ എസ്.ഡി.പി.ഐയ്ക്ക് ലഭിച്ച വോട്ടുകൾ മാത്രം അഴീക്കോട്ടെ ജയപരാജയം നിർണയിക്കുന്നതാണ്. മൂന്നു പഞ്ചായത്തുകളിലും ജനപ്രതിനിധികളുള്ള എസ്ഡിപിഐയ്ക്ക് നിർണായക വോട്ടുകളുണ്ട്. ഇങ്ങനെ വിലയിരുത്തുമ്പോൾ മണ്ഡലത്തിൽ എണ്ണായിരത്തിലേറെ വോട്ടുകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . വോട്ട് വേണ്ടെന്ന് പറയുന്നവർക്ക് വോട്ട് നൽകാൻ മാത്രം രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടവരായി എസ് ഡി പി ഐ മാറിയിട്ടില്ല. മണ്ഡലത്തിൻ്റെ വികസനത്തിനു വേണ്ടി വോട്ടുകൾ വിനിയോഗിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.  മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗം ആമീൻ മാങ്കടവ്, ഷുക്...

കമ്പിൽ :ടിസി ഗേറ്റിന് സമീപം പ്രേമലത സി ( പ്രേമി ) (71 ) അന്തരിച്ചു.

Image
 കമ്പിൽ :ടിസി ഗേറ്റിന് സമീപം പ്രേമലത സി ( പ്രേമി ) (71 ) അന്തരിച്ചു. ഭർത്താവ്: മൗവ്വേരി ദാമോധരൻ( CPIM മുൻ ലോക്കൽ കമ്മിറ്റി അംഗം, ടി സി ഗേറ്റ് ബ്രാഞ്ച് അംഗം, ചിറക്കൽ വിവേഴ്സ് മുൻ ഡയരക്ടർ )  മക്കൾ:- ശ്രീകല , സരിത, സജിത്ത്. മരുമക്കൾ : പ്രഭാകരൻ (കണ്ണാടിപറമ്പ്) , ജയരാജൻ (അഴീക്കോട്) , പ്രിയങ്ക (പുതിയ തെരു) .  സഹോദരങ്ങൾ - ജാനകി (നാടാൽ ) , കമല (കണ്ണാടിപറമ്പ്), സരോജിനി (പുതിയതെരു ) , ശാന്ത (അഴീക്കോട്,), കൃഷ്ണൻ (നടാൽ ), രവി (നടാൽ ). സംസ്കാരം നാളെ ചൊവ്വ ( 31/03/26) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി സലാം സി എച്ച് നിര്യാതനായി.

Image
സൗദിയിൽ നിന്ന് ചികിത്സയ്ക്ക് നാട്ടിലേക്ക് വന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു  പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി സലാം സി എച്ച് നിര്യാതനായി. ഭാര്യ :ഹസീന (ചുഴലി). മക്കൾ: അൻസഫ്, ഹൈറാ. ഉപ്പ : പരേതനായ പി അബ്ദുള്ള. ഉമ്മ: പരേതയായ സി എച്ച് ആമിന. സഹോദങ്ങൾ : അസ്മ, മറിയം, നസീമ, അഷ്‌റഫ്‌, നസീറ, സുലൈഖ, റഫീന റഫീഖ് കബറടക്കം വൈകിട്ട്.

കണ്ണൂർ : വിദ്യാർത്ഥികളെ കാണ്മാനില്ല

Image
ഈ ഫോട്ടോയിൽ കാണുന്ന ചെറുകുന്ന് ബോയ്സ് ഹൈസ്ക്കൂളിൽ 10-)o ക്ലാസ്സിൽ പഠിക്കുന്ന ശ്രീമേഷ്, S/O ശ്രീജിത്ത്,വ. 16/26, വിലക്രിയൻ ഹൗസ്, മാട്ടൂൽ, ചെറുകുന്ന് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ 9-)o ക്ലാസ്സിൽ പഠിക്കുന്ന നസ്റിൻ ഹെയ്സൽ, D/O അനിൽ ജോൺ, വ 15/26, സോഫിയ ഭവൻ, മാട്ടൂൽ നോർത്ത്, മാട്ടൂൽ എന്നീ കുട്ടികൾ 28.03.2026 തീയതി സ്ക്കൂളിൽ പോയതിനു ശേഷം തിരികെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ടി ഫോട്ടോയിൽ കാണുന്ന കുട്ടികളെ പറ്റി വല്ല വിവരവും ലഭിക്കുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കാൻ താൽപര്യം 04972870 233 Pazhayangadi Police Station  9497947258 -Inspector of Police                 Pazhayangadi Police station  9497980871 Sub Inspector of Police  Dated 28/03/2026

കമ്പിൽ : തൊഴിൽ സംരംഭക സെമിനാർ നടത്തി

Image
  കമ്പിൽ :ഇന്ത്യ ഗവ: ജപ്പാന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തൊഴിൽ സംരംഭക സെമിനാർ കമ്പിൽ അക്ഷര കോളേജിൽ നടന്നു. യുവതി യുവാക്കൾക്ക് നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ആഭിമുഖ്യത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. BSS ൻ്റെ തൊഴിൽ വിദ്യാഭ്യാസ പഠന കേന്ദ്രങ്ങൾ വഴി ആണ് ഭാഷാ പഠനവും തൊഴിൽ പരിശീലനവും നൽകുന്നത്. സെമിനാറിൽ അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കോർഡിനേറ്റർ ബി എം മഹേഷ് ക്ലാസ് എടുത്തു.എം എം അമൃത സ്വാഗതവും ശ്രീ ഷീജ നന്ദിയും പറഞ്ഞു.

പാപ്പിനിശ്ശേരി : ഫ്ലക്സ് ബോർഡ് നശിപ്പിച്ചതായി പരാതി.

Image
  പാപ്പിനിശ്ശേരി : ഇല്ലിപ്പുറം  വെച്ച udf സ്ഥാനാർഥി അബ്ദുൾ കരീം ചെലേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണർത്ഥം വെച്ച ഫ്ലെക്സ് ബോർഡ്‌ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു. യുഡിഫ് നേതാക്കൾ പോലീസിൽ പരാതി നൽകി.

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

Image
  പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍ പാലക്കാട് : കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ചാവടി മേല്‍പ്പാലത്തില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മലയാളികള്‍ രണ്ടുപേരും യുവ ഫോട്ടോഗ്രാഫര്‍മാരാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്; ന്യൂസ് കോര്‍ണര്‍ ഉടമയും തളിപ്പറമ്പിലെ പ്രമുഖ ന്യൂസ് ഏജന്റുമായ കെ.സി മമ്മു(84) നിര്യാതനായി.

Image
  തളിപ്പറമ്പ്; ന്യൂസ് കോര്‍ണര്‍ ഉടമയും തളിപ്പറമ്പിലെ പ്രമുഖ ന്യൂസ് ഏജന്റുമായ കെ.സി മമ്മു(84) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: മുഹമ്മദ് ജാബിര്‍, ബുഷ്‌റ, റാഹിമ, മുഹമ്മദ് ശിഹാബ്. മരുമക്കള്‍: സി.അബ്ദുല്‍ കാദര്‍ (സീകോ),മുസ്തഫ (കമ്പില്‍), ജുബൈരിയത്, ഫര്‍സ. കബറടക്കം ഇന്ന് രാവിലെ നടക്കും.

കണ്ണൂരിലെ ഏവിയേഷൻ വിദ്യാർത്ഥിനി, ഡോക്ടര്‍, അഭിഭാഷകന്‍, ഫിസിയോതെറാപ്പിസ്റ്റ്... ; കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലായത് വമ്പൻ സ്രാവുകൾ

Image
  കൊച്ചിയിൽ വന്‍ മയക്കുമരുന്ന് വേട്ട. പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കൊക്കൈയ്ൻ അടക്കമുള്ള ലഹരിമരുന്നുമായി വമ്പൻമാർ പിടിയിൽ. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കമുള്ള യുവതി യുവാക്കളാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജി ഫെർണാഡോ എന്ന ഷോൺ ആണ് സംഘത്തിലെ മുഖ്യകണ്ണി. കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, കലൂർ സ്വദേശിയും റെസ്റ്റോറൻ്റ് ഉടമയുമായ ഓസ്റ്റിൻ ജോസ്, കെമിക്കൽ ട്രീറ്റ്മെൻ്റ് ബിസ്‌നസുക്കാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബർ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയും ഏവിയേഷൻ വിദ്യാർത്ഥിനിയുമായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ്, കൊക്കൈയ്ന്‍, മെത്താഫിറ്റമിൻ അടക്കമുള്ള ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ഈവൻ മാനേജ്മെന്റ് ഉടമയായ ഷോൺ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് പറയുന്നു.

കണ്മുന്നിൽ മുങ്ങിത്താഴ്ന്ന തന്റെ മകനെ രക്ഷിക്കാൻ അച്ഛൻ കൈനീട്ടി, പക്ഷെ വിധി തട്ടിയെടുത്തു, നാടിന്റെ കണ്ണീരായി ശ്രീനന്ദൻ...

Image
  കോഴിക്കോട് : എലത്തൂർ പുതിയാപ്പയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് നാട്. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദൻ (12) ആണ് മരിച്ചത്. പുതിയാപ്പ ഗവ. ഫിഷറീസ് സ്കൂളിലെ 7ാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനന്ദൻ. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.. അച്ഛൻ മനോജിനും സഹോദരി പാർവ്വതിക്കുമൊപ്പം പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ശ്രീനന്ദൻ. സഹോദരിയെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛൻ. ഈ സമയത്താണ് നീന്തൽ അറിയാമായിരുന്ന ശ്രീനന്ദൻ പെട്ടെന്ന് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയത്.. മകനെ രക്ഷിക്കാൻ മനോജ് ഉടൻ തന്നെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തിലെ ചെളിയിൽ കുട്ടി ആണ്ടുപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം..

തളിപ്പറമ്പ് : കുപ്പം കരിപ്പൂലിലെ മാണിയൂർ ദാസൻ 51 വയസ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

Image
 കുപ്പം കരിപ്പൂലിലെ മാണിയൂർ ദാസൻ 51 വയസ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു  ഭാര്യ :കവിത,  മക്കൾ.. മീനാക്ഷി, പാർവതി..     സംസ്കാരം കരിപ്പൂൽ പൊതു ശ്മശാനത്തിൽ നടന്നു.

കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി

Image
  തളിപ്പറമ്പ് :കെ. പി .എസ്. ടി. എ .തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.ഹരിലാൽ ഉദ്ഘാടനം ചെയ്തു. സ്റ്റിബി കെ.സൈമൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.സുനിൽകുമാർ മുഖ്യ ഭാഷണം നടത്തി. കെ.എം. ബിന്ദു, പി. വി. സജീവൻ ,എസ്.പി.സജിൻ, വി.ബി.കുബേരൻ നമ്പൂതിരി, രമേശൻ കാന, എസ്.ജെ.ഷീല, ടി.പി.പ്രഭാകരൻ, സംസാരിച്ചു. ടി. അംബരീഷ് സ്വാഗതവും കെ. പി.വിജേഷ് നന്ദിയും പറഞ്ഞു.

UDF കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Image
  കൊളച്ചേരി: തളിപ്പറമ്പ് നിയമസഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ വിജയത്തിനായുള്ള UDF കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ നിർവ്വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, ഡി സി സി ജനറൽ സെക്രട്ടറി കെ എം ശിവദാസൻ, മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അബൂബക്കർ വായാട്, സെക്രട്ടറി അബ്ദുൽ ഷുക്കൂർ പരിയാരം, ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഫ്സൽ കയ്യങ്കോട്, മൻസൂർ പാമ്പുരുത്തി, എം അനന്തൻ മാസ്റ്റർ, എൻ വി പ്രേമാനന്ദൻ, ടി പി സുമേഷ്, ദാമോദരൻ കൊയിലേരിയൻ സംസാരിച്ചു

ഒരു 'സോറി'യിൽ തീരേണ്ട തർക്കം. അച്ഛനില്ലാത്ത വീട്ടിൽ അമ്മയുടെയും സഹോദരിയുടെയും തണലായ ആ 19 വയസ്സുകാരന്‍ മകൻ ഇനിയില്ല, കവർന്നത് ഒരമ്മയുടെ ഏക പ്രതീക്ഷ.

Image
  കൊല്ലം: ആഘോഷത്തിമിർപ്പിനിടയിൽ വിറങ്ങലിച്ചുപോയ ഒരു നാട്. ഒരു കത്തികുത്തില്‍ ഇല്ലാതായത് 19 വയസ്സുകാരൻ തേജസ്സിൻ്റെ ജീവൻ മാത്രമല്ല, ഒരു കുടുംബം വർഷങ്ങളായി നെയ്തുകൂട്ടിയ സ്വപ്നങ്ങൾ കൂടിയാണ്. മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ അതിദാരുണമായ മരണം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്.. ഘോഷയാത്രയുടെ മുൻപിൽ ആവേശത്തോടെ നൃത്തം ചെയ്തവർക്കിടയിൽ സംഘാടകനായി നിന്ന തേജസ്സിന് അബദ്ധത്തിൽ ഒരു ചവിട്ടേറ്റു. 'എന്തിനാണ് ചവിട്ടിയത്?' എന്നൊരു ചോദ്യം... ഒരുപക്ഷേ ഒരു 'ക്ഷമ'യിൽ അവസാനിക്കേണ്ടിയിരുന്ന ആ നിമിഷം ചോരപ്പുഴയായി മാറി. പുറത്തുനിന്നെത്തിയ സംഘത്തിലെ ഒരാൾ കൈയ്യിൽ കരുതിയിരുന്ന മാരകായുധമെടുത്ത് ആ 19കാരൻ്റെ നെഞ്ചിലേക്ക് ആഴ്ത്തി. ഒരു നാടിൻ്റെ മുഴുവൻ പ്രിയപ്പെട്ടവനായിരുന്ന തേജസ്സ് അവിടെ പിടഞ്ഞുവീണു.. തേജസ്സിന് വളരെ കുഞ്ഞായിരിക്കുമ്പോഴേ അച്ഛനെ നഷ്ടപ്പെട്ടതാണ്. പിന്നീട് അമ്മ സൗമ്യ ഏറെ കഷ്ടപ്പെട്ടാണ് മകനെ വളർത്തിയത്. മക്കളെ ഒരു നിലയിലെത്തിക്കാൻ അവർ സഹിച്ച യാതനകൾക്കൊടുവിലാണ് ഏതാനും വർഷം മുമ്പ് സിവിൽ സപ്ലൈസിൽ ജോലി ലഭിച്ചത്. തൻ്റെ കഷ്ടപ്പാടുകൾ മകൻ തീർക്കുമെന്നും അവൻ വലിയൊരു എഞ്ചിന...

പാപ്പിനിശ്ശേരി വേളാപുരം സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.

Image
  നിട്ടൂർ പ്രേമരാജൻ(67വയസ്സ് ) ഇന്ന് ( 29 -3 -2026 ) ഷാർജയിൽ വെച്ച് മരണപ്പെട്ടു.  വർഷങ്ങളായി യുഎഇ യിൽ കുടുംബത്തോടൊപ്പം താമസിച്ചു ജോലി ചെയ്യുകയായിരുന്നു   ഭാര്യ ഉഷപ്രേമരാജൻ മക്കൾ പ്രിഷ , പ്രഷിൽ മരുമക്കൾ വിപിൻ ലാൽ തൊട്ടിൽ പാലം കുണ്ടുതോട് , ഗോപിക ചക്കരക്കൽ അച്ചൻ - പരേതനായ ചിണ്ടൻ കുട്ടി അമ്മ പരേതയായ കല്യാണി സഹോദരങ്ങൾ ജാനകി കണ്ണപുരം, വസന്ത മുബൈ, രവീന്ദ്രൻ , വത്സൻ , വത്സല കണ്ണപുരം, പ്രീത കണ്ണോം     ചൊവ്വാഴ്ച കീച്ചേരിയിലെ സ്വന്തം ഭവനത്തിൽ പൊതുദർശനം  സംസ്ക്കാരം മാർച്ച് 31 ചെവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് പാപ്പാനിശ്ശേരി പഞ്ചായത്തിന് സമീപമുളള സമുയദായ ശ്മശാനത്തിൽ

പാപ്പിനിശ്ശേരി പഴഞ്ചിറയിൽ താമസിക്കുന്ന കൊമ്പൻ ഗോവിന്ദൻ (78) നിര്യാതനായി.

Image
  പാപ്പിനിശ്ശേരി പഴഞ്ചിറയിൽ താമസിക്കുന്ന കൊമ്പൻ ഗോവിന്ദൻ (78) നിര്യാതനായി. ഭാര്യ :വിലാസിനി. മക്കൾ : ബൈജു (ഷാർജ ), ഷൈനി, ഷൈജ. മരുമക്കൾ :ലത (പിലാത്തറ ), സുനിൽ കുമാർ (ഇടക്കേപ്പുറം ), പുഷ്പജൻ (തളിയിൽ ). സഹോദരങ്ങൾ :പരേതരായ ജാനകി, നാരായണൻ, ബാലൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.

അച്ഛന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെ എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം, ചികിത്സയില്‍ ആയിരുന്ന 4 വയസുകാരൻ മരിച്ചു...

Image
  ചേർത്തല: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 4 വയസ്സുകാരൻ മരിച്ചു. പള്ളിപ്പുറം നാലാം വാർഡ് പുതുവൽവെളി സ്വദേശികളായ ജിഷ്ണു‌വിൻ്റെയും ബബിതയുടെയും മകൻ അൻവിദാണ് (4) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മാക്കേക്കടവിൽ വെച്ചുണ്ടായ അപകടത്തിൽ അൻവിദിന് ഗുരുതരമായി പരുക്കേറ്റിരുന്നു.. അച്ഛൻ ജിഷ്ണുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അൻവിദിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡപകടത്തിൽ ഒരു പിഞ്ചുജീവൻകൂടി പൊലിഞ്ഞത് പ്രദേശത്ത് ദുഃഖം പരത്തിയിട്ടുണ്ട്..

കുടുംബതർക്കം തകർത്തത് ഒരു ജീവന്‍, നടപ്പാതയിൽ എത്തിയ തൻസീല അവിടെ വെച്ച് ഭർത്താവിനെ ഫോണിൽ വിളിച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു...

Image
  ​ആലുവ: മണപ്പുറം പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. കരുമാല്ലൂർ വലിയപറമ്പിൽ ആഷിക്കിന്റെ ഭാര്യ തൻസീല (27) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മണപ്പുറത്തേക്കുള്ള നടപ്പാതയിൽ എത്തിയ തൻസീല അവിടെ വെച്ച് ഭർത്താവിനെ ഫോണിൽ വിളിച്ച ശേഷമാണ് പുഴയിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.. വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഏകദേശം 20 മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിൽ, പാലത്തിൽ നിന്ന് 40 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് യുവതിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. മരിച്ച തൻസീലയ്ക്ക് 3 വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. നിലവിൽ ആലുവ ജില്ലാ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്. മേൽനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും..

കണ്ണൂർ സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു.

Image
വളപട്ടണം ജുമാ മസ്ജിദിൻ സമീപമുള്ള സായിന്റകത്ത് അലീമയുടെ ഭർത്താവ് നാസർ ഖത്തറിൽ വെച്ച് മരണപ്പെട്ടു.  അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ).

പാപ്പിനിശ്ശേരി മേൽപ്പാലം ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചു SDTU ബസ്സ് തൊഴിലാളികൾ മാർച്ച്‌ 30 ന് പണി മുടക്കും

Image
കണ്ണൂർ : പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കും എന്ന് പറഞ്ഞ് തുടങ്ങിയ പണി മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത അവസ്ഥയിലാണ് ഉള്ളത്.ഇത് കാരണം ബസ്സ് തൊഴിലാളികളും യാത്രക്കാരും ഏറെ പ്രയാസം നേരിടുകയാണ്. ഇരിണാവ് ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നതും ഇരിണാവ് ഗേറ്റ് വഴി നിരവധി വലിയ ലോറികളും മറ്റു വലിയ വാഹനങ്ങളും കടന്നു പോകുന്നത് കാരണം സമയത്ത് സർവീസ് നടത്താൻ കഴിയുന്നില്ല വൈകുന്നേരം വരെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നൽകുന്നത് കാരണം ബസ് തൊഴിലാളികളുടെ ജീവിതമാർഗം ബുദ്ധിമുട്ടിലാണ് തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാതെ സമരത്തിൽ നിന്നും പിന്മാറിയ CITU തൊഴിലാളികളെ വഞ്ചിക്കുകയാണ്.തൊഴിലാളി പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പഴയങ്ങാടിയിൽ നിന്നും പാപ്പിനിശ്ശേരി മേൽപ്പാലം വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസ്സ് തൊഴിലാളികൾ മാർച്ച്‌ 30 ന് സുചന പണിമുടക്ക്മായി മുന്നോട്ടു പോകുമെന്ന് SDTU കല്ല്യാശ്ശേരി ഏരിയ ഭാരവാഹികൾ അറിയിച്ചു SDTU ജില്ലാ കമ്മിറ്റി അംഗം ഹാഷിം,കല്യാശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് സിനാൻ. പി. എം, ജുനൈദ്, അഫ്രീദ്, സിദ്ധീഖ്,അജീർ. ടി. പി.എന്നിവർ ഇന്നലെ...

ഭാര്യയുടെയും ബന്ധുക്കളുടെയും ഉപദ്രവം, സഹിക്കവയ്യാതെ മനംനൊന്ത് യുവാവ് എലിവിഷം കഴിച്ച് ജീവനൊടുക്കി, മരിക്കുന്നതിന് മുൻപ് ആ സത്യങ്ങൾ വീഡിയോയിൽ വിളിച്ച് പറഞ്ഞ് അവന്‍ യാത്രയായി...

Image
  ഭാര്യയുടെയും ബന്ധുക്കളുടെയും നിരന്തരമായ മാനസിക ഉപദ്രവത്തെ തുടർന്ന് 24 വയസ്സുകാരന്‍ എലിവിഷം കഴിച്ച് ജീവനൊടുക്കി. നാസിക് മാലേഗാവ് സ്വദേശിയും നിലവിൽ പൂനെ ജംഭുൽവാടിയിൽ താമസക്കാരനുമായ മുഹമ്മദ് സാദ് ആസിഫ് സയ്യാദ് ആണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് താൻ നേരിട്ട ക്രൂരതകൾ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്.. സംഭവത്തിൽ സാദിന്റെ ഭാര്യ നിഷ ഖാൻ ഉൾപ്പെടെ 7 പേർക്കെതിരെ പോലീസ് പ്രേരണയ്ക്ക് കേസെടുത്തു. ദീർഘനാളായി സാദും ഭാര്യയും തമ്മിൽ കുടുംബപരമായ തർക്കങ്ങൾ നിലനിന്നിരുന്നു. നിഷയും ഇവരുടെ ബന്ധുക്കളും ചേർന്ന് സാദിനെ നിരന്തരമായി മാനസികമായി ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു.. കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിക്കുന്നതിന് മുൻപായി തന്റെ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തത്. താൻ അനുഭവിക്കുന്ന ദുരിതങ്ങൾ അക്കമിട്ടു നിരത്തിയ സാദ്, മരണത്തിലേക്ക് തന്നെ തള്ളിവെച്ച 7 പേരുടെ പേരുകളും വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള തന്റെ അടുത്ത സുഹൃത്തിന് അയച്ചുകൊടുത്ത ശേഷമാണ് യുവാവ് എലിവിഷം കഴിച്ചത്.. സാദിന്റെ മരണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് പോലീസ് ...

വിവാഹം കഴിഞ്ഞ് എട്ടാം നാൾ മരണം കവർന്നു, സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്.

Image
  റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഹിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരാഴ്ച‌ മുൻപായിരുന്നു ഹിദ വിവാഹിതയായത്.. മാതാപിതാക്കളെ കാണാൻ ഭർത്താവ് യാസീനൊപ്പം യാത്ര ചെയ്യവേയാണ് ഉമ്മുൽ അറാറിൽ വച്ച് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഹിദ മരിച്ചു. പരുക്കുകളോടെ രക്ഷപെട്ട ഭർത്താവ് യാസീൻ ആശുപത്രിയിൽ ചികിൽസയിലാണ്. ഹിദയെ സൗദിയിൽ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു...

കണ്ണൂർ : വൻ ലഹരി വേട്ട മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ മൂന്നു പേർ റിമാൻഡിൽ.

Image
പയ്യന്നൂരിൽ വൻ ലഹരി വേട്ട മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ മൂന്നു പേർ റിമാൻഡിൽ  പയ്യന്നൂർ : പയ്യന്നൂരിൽ വൻമയക്കുമരുന്നുവേട്ട ബാംഗ്ലൂരിൽ നിന്നും മംഗ്ലൂർ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 10 ലക്ഷത്തിൻ്റെ മാരക ലഹരി മരുന്നു മായി യുവതി ഉൾപ്പെടെ മൂന്നുപേരെറൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടെ പയ്യന്നൂർ പോലീസ് പിടികൂടി. കണ്ണൂർ ചാലാട് ഹിറ പള്ളിക്ക് സമീപത്തെ നൂറുദ്ദീൻ വില്ലയിലെ നദീർ നൂറുദ്ദീൻ (42), ഭാര്യ അയിന(26), എടക്കാട് നടാൽ വായനശാലയ്ക്ക് സമീപത്തെ നസീമ മൻസിലിൽ കെ.ഷാനിദ് (36) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ. പി.വി. അനുശ്രീയുടെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസും ഡാൻസാഫ് സ് ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 10.15 മണിയോടെ കണ്ടോത്തെ താൽക്കാലിക ഇലക്ഷൻ ചെക്കിംഗ് പോയിൻ്റിന് സമീപം പോലീസ് കൈനീട്ടിയിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന പോലീസ് സംഘംഎടാട്ട് കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് കെ. എൽ. 19. എച്ച്,9777 നമ്പർ കാർ പിടികൂടി 41 .140 ഗ്രാം മാരക ലഹരി മരുന്നായഎംഡിഎം എ , 24 എംഡിഎം എ ഗുളികകൾ, 241.21 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും 1, 49,380 രുപയും പിടിച്ചെടുത്തത്. ക...

ഷാർജയിലെ ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.

Image
  ഷാർജയിലെ ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.  കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് (34) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു. ദീർഘകാലമായി ഒരേ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്ന ഇവർക്കിടയിൽ പെട്ടെന്നുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതിയായ കരുവമ്പൊയിൽ സ്വദേശി ഷമീറിനെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി. ഷാർജയിലെ ഒരു കഫ്തീരിയയിൽ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. ജോലി സംബന്ധമായതോ വ്യക്തിപരമായതോ ആയ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഷാർജ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ച നിഷാദും പ്രതി ഷമീറും വർഷങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. നിഷാദിന്റെ മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

സ്കൂൾ അടയ്ക്കുന്ന ദിവസം ആഘോഷം വേണ്ട

Image
  സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷകൾ അവസാനിക്കുന്ന ദിവസവും മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിവസവും ആഘോഷങ്ങളൊന്നും പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. മുൻവർഷങ്ങളിൽ പരീക്ഷ ദിനങ്ങളിൽ നടന്ന ആഘോഷങ്ങൾ പലപ്പോഴും അതിരുകടന്നതായും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുൻകരുതൽ നടപടി. ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ശനിയാഴ്ച‌യും എസ് എസ് എൽ സി പരീക്ഷ 30നും അവസാനിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി 31നാണ് സ്കൂൾ അടയ്ക്കുന്നത്. പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ അച്ചടക്കരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. കുട്ടികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടണമെന്നും സ്കൂൾ പരിസരത്ത് ക്രമസമാധാന പാലനത്തിനായി ആവശ്യമെങ്കിൽ പൊലീസിൻ്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കനത്ത ചൂട് തുടരുന്നു: ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

Image
കണ്ണൂർ: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച തൃശൂർ വെള്ളാനിക്കരയിൽ 38.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കോട്ടയം (37.5), നെടുമ്പാശ്ശേരി (37.3), പുനലൂർ (36.8), കണ്ണൂർ വിമാന താവളം (36.2) എന്നീ സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി. ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിൽ ജാഗ്രത തുടരണം. കോന്നി, ചെങ്ങന്നൂർ, മൂന്നാർ, തൃത്താല എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച അൾട്രാ വയലറ്റ് സൂചിക എട്ടിന് മുകളിൽ രേഖപ്പെടുത്തി. ശനി മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

തളിപ്പറമ്പ് ചിറവക്ക് ലോറി ഇടിച്ചു HT പോസ്റ്റ്‌ പൊട്ടി

Image
  തളിപ്പറമ്പ് ചിറവക്ക് ലോറി ഇടിച്ചു HT പോസ്റ്റ്‌ പൊട്ടി

യുവാവ് ഷോക്കേറ്റ് മരിച്ചു.

Image
  ചെറുവത്തൂർ: വീട്ടിൽ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ റിപ്പയർ ചെയ്യുന്നതിനിടെ ചെറുവത്തൂർ കാരിയിലെ ബി.വി. രതീഷാണ് (47) ഷോക്കേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം. നിർമ്മാണ തൊഴിലാളിയായിരുന്നു. പരേതനായ നാരായണന്റെയും ബീച്ചൻ്റെ വളപ്പിൽ കല്യാണിയു ടെയും മകനാണ്. സഹോദ‌രൻ സതീശൻ

ചെറുകുന്ന് : അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചെറുകുന്നിൽ സ്കൂൾ അടക്കം വിവിധ സ്ഥാപനങ്ങൾക്കും ക്വാർട്ടേഴ്സിനും 20000 രൂപ പിഴ ചുമത്തി.

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഗവ. വെൽഫേർ ഹയർ സെക്കന്ററി സ്കൂളിന് 10000 രൂപയും താവത്ത് പ്രവർത്തിച്ചു വരുന്ന ചമ്മ മോട്ടോഴ്സിന് 5000 രൂപയും ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സിന് 5000 രൂപയും പിഴയിട്ടു.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും സ്കൂൾ കോമ്പൗണ്ടിൽ വലിച്ചെറിഞ്ഞതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിനുമാണ് ഗവ. വെൽഫേർ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 10000 രൂപ പിഴ ഈടാക്കിയത്.താവത്ത് പ്രവർത്തിച്ചു വരുന്ന ചമ്മ മോട്ടോർസിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറക് വശത്തു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തിയതിന്റെ തുടർന്ന് സ്ഥാപനത്തിന് 5000 രൂപ പിഴയിട്ടു.ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന 11/296 കെട്ടിട നമ്പറിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സ് പരിസരത്തു മാലിന്യങ്ങൾ തള്ളിയത് ശ്രദ്ധയിൽ പെട്ടത് പ്രകാരം നടത്ത...

അമിതവേഗതയിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തുവന്ന ബസ്, ദിവ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ആഘാതത്തിൽ റോഡിലേക്ക് വീണ ദിവ്യയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു...

Image
  വാണിയംകുളം: പട്ടാമ്പി പാലക്കാട് സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വാടാനാംകുറുശ്ശി കുഴിയാനാംകുന്ന് പട്ടാന്തൊടി സുധാകരന്റെ ഭാര്യ ദിവ്യ (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ വാണിയംകുളം പാതി പാറയിൽ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മകൻ കൈലാസ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.. തൃശൂർ, ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തുവന്ന ബസ് ദിവ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ദിവ്യയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.. സ്വകാര്യ ബസ്സുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ സംഘടിച്ചു. അപകടത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാർ സംസ്ഥാന പാതയിൽ ബസുകൾ തടഞ്ഞു. ഇതോടെ മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്ക...

പെട്രോൾ, ഡീസൽ വില വർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ.

Image
  പെട്രോൾ, ഡീസൽ വില വർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു. ഡീസലിന് നികുതി ഇല്ല. എന്നാൽ ചില്ലറ വിൽപന വിലയിൽ കുറവ് വരാൻ സാധ്യതയില്ല. ഇറാൻ യുദ്ധത്തിൻ്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വ്യാഴാഴ്ച വീപ്പയ്ക്ക് 107.5 ഡോളറിലേക്ക് എത്തിയിരുന്നു. പത്ത് വർഷത്തിന് ശേഷം ആദ്യമായി റഷ്യയുടെ ഇ എസ് പി ഒ ക്രൂഡ് വില വീപ്പയ്ക്ക് 100 ഡോളറിന് മുകളിൽ എത്തിയതായും റിപ്പോർട്ടുണ്ട്‌.

കണ്ണൂർ : ബൈക്കിൽ കടത്തവെ എംഡിഎം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.

Image
   ആലക്കോട്: ബൈക്കിൽ കടത്തുകയായിരുന്ന 12.510 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി. ആലക്കോട് സ്വദേശി എം.കെ. അദ്വൈത് (21),വെള്ളാട് പാറമൊട്ടയിലെ അഖിൽ ജ്യോതിഷ് (26) എന്നിവരെയാണ് എസ്.ഐ. ജി. പ്രവീണും സംഘവും പിടികൂടിയത് ഇന്നലെ വൈകുന്നേരം 4.48 മണിക്ക് ആലക്കോട് കുരിശു പള്ളിക്ക് സമീപം ബസ് സ്റ്റാൻ്റ് റോഡരികിൽ വെച്ചാണ് വില്പനക്കായി സൂക്ഷിച്ച12.510 ഗ്രാം എംഡിഎം എ യുമായി പ്രതികൾ പോലീസ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കെ എൽ 59.വി. 7849 നമ്പർ ബൈക്കും രണ്ടു മൊബൈൽ ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ : ലോറിയും സ്കൂട്ടിയും കുട്ടിയിടിച്ച് അധ്യാപികക്കും മകനും പരിക്ക്

Image
  പരിയാരം : പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം ലോറിയും സ്കൂട്ടിയും കുട്ടി ഇടിച്ച്  രണ്ടുപേർക്ക് പരിക്ക് .   അലക്യംപാലം ഉർസ്ലിൻ   സ്കൂൾ അധ്യാ ഹൈമവതി (53)ഇവരുടെ മകൻ എന്നിവർക്ക് പരിക്കേറ്റു.   ഹൈമാവതിയെ  മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലി ലെക്ക് കൊണ്ടു പോയി മകൻ നാരണൻ  (19)നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കണ്ണൂർ : സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ ലോറി ഡ്രൈവർ നിഷാദ് മോൻ അറസ്റ്റിൽ

Image
  തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണുര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് റേഞ്ച് പാര്‍ട്ടി നടത്തിയ രാത്രി കാല പട്രോളില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് 21 ഗ്രാം ഹാശിഷ് ഓയിലും, 10 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയന്നൂരിലെ എ.സി.നിഷാദ് മോന്‍(48)പിടിയിലായത്. ഇയാള്‍ മുന്‍ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്. തളിപ്പറമ്പ് മേഖലയിലും പൂവം കാഞ്ഞിരങ്ങാട് മേഖലയിലും മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ പ്രധാന കണ്ണിയാണ് നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. കേരളത്തിന് പുറത്ത് ലോറിയുമായി പോയാല്‍ മംഗാലാപുരത്ത് നിന്ന് തിരികെ വരുമ്പോഴാണ് കഞ്ചാവും ഹാഷിഷും കൊണ്ടുവരുന്നതെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളുടെ കെ.എല്‍-59. എച്ച്.2143 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മലപ്പട്ടം അഷറഫ്, എക്‌സൈസ് പ്രിവന്റീവ് ഓ...

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, വേലിയേറ്റത്തിൽ വാഹനം പൂർണ്ണമായും മുങ്ങി, കാലടി സ്വദേശി പ്രിൻസിനൊപ്പം മറ്റൊരാളും മരിച്ചു. ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും അനാഥരാക്കി പ്രിൻസിന്റെ മടക്കം. അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ.

Image
വെല്ലിങ്ടൺ: പ്രവാസലോകത്തെ നടുക്കി ന്യൂസിലാൻഡിലെ വെല്ലിങ്ടണിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാലടി താന്നിപ്പുഴ ഇഞ്ചിപറമ്പൻ പോളിന്റെ മകൻ പ്രിൻസ് പോൾ (35) ആണ് അന്തരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെ വെല്ലിങ്ടണിലെ മാക്കറ ബീച്ച് റോഡിലായിരുന്നു അപകടം. പ്രിൻസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയും അപകടത്തിൽ മരണപ്പെട്ടതായാണ് വിവരം.. വളവുകൾ നിറഞ്ഞതും അപകടസാധ്യത ഏറിയതുമായ മാക്കറ ബീച്ച് റോഡിൽ വെച്ച് പ്രിൻസ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 3 മീറ്ററോളം താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. കടലിനോട് ചേർന്നുള്ള ഭാഗമായതിനാൽ വേലിയേറ്റ സമയത്ത് തോട്ടിലെ ജലനിരപ്പ് ഉയർന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. വിവരം അറിഞ്ഞ് പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ നിലയിലാണ് ശരീരം കണ്ടെടുത്തതെന്ന് ന്യൂസിലാൻഡ് പോലീസ് സ്ഥിരീകരിച്ചു.. 2015ല് ആണ് മികച്ച ജീവിതം ലക്ഷ്യമിട്ട് പ്രിൻസ് ന്യൂസിലാൻഡിലേക്ക് കുടിയേറിയത്. കഠിനാധ്വാനത്തിലൂടെയും, വിനയത്തോടെയുള്ള പെരുമാറ്റത്തിലൂടെയും വെല്ലിങ്ടണിലെ മലയാളി സമൂഹത്തിന് ഏറെ ...

നീന്തൽ അറിയത്തില്ല, എന്നാലും കൂടെ കൂട്ടുകാർ ഉണ്ടെന്ന വിശ്വാസത്തിൽ കനാലിൽ കുളിക്കാനിറങ്ങി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.

Image
  കൊച്ചി: പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ റിനാസ് (15) ആണ് മരിച്ചത്. മൂവാറ്റുപുഴ വളയൻചിറങ്ങരയിലെ പെരിയാർവാലി കനാലിലായിരുന്നു അപകടം.. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പരീക്ഷാ തിരക്കുകൾക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു റിനാസ്. എന്നാൽ കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കുട്ടി താഴേക്ക് പോവുകയായിരുന്നു.. റിനാസ് ഒഴുക്കിൽപ്പെടുന്നത് കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് തടസ്സമായി. തുടർന്ന് നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ അപകടം നടന്ന സ്ഥലത്തിന് കുറച്ചകലെയുള്ള കടവിൽ നിന്ന് മരിച്ച കണ്ടെത്തുകയായിരുന്നു..