ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിവേരി പുലിദേവ ക്ഷേത്രം കമ്മിറ്റി സെക്രട്ടറി മരണപ്പെട്ടു
ഈ മാസം 12 നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
ചക്കരക്കൽ ഇരിവേരി പുലിദേവ ക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തിൽ ആയിരുന്നു ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രന് (56) ഗുരുതരമായി പരിക്കേറ്റത്. പിന്നീട് സ്വകാര്യ ചികിത്സയിലായിരുന്ന ശശീന്ദ്രൻ ചികയിൽസയിലിരിക്കെ ശനിയാഴ്ച രാത്രി 9 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കലവറ നിറക്കൽ ഘോഷയാത്രക്കിടെ
പടക്കത്തിൽ നിന്ന് തീപ്പൊരി സമീപത്തെ കേബിളിൽ പതിക്കുകയും ഇത് കെടുത്താൻ ശ്രമിക്കുമ്പോൾ ശശീന്ദ്രന്റെ കയ്യിൽ സഞ്ചിയിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിക്കുകയും ആയിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിരുന്നു.
ഞായറാഴ്ച ഇവരുടെ ചികിത്സക്കായി സഹായ നിധിശേഖരിക്കാൻ ക്ഷേത്ര കമ്മിറ്റി യോഗം വിളിച്ച് ചേർക്കാൻ തിരുമാനിച്ചിരുന്നു.അതിനിടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം ഞായറാഴ്ച നടക്കും.
Comments
Post a Comment