തളിപ്പറമ്പ സ്വദേശിയായ
സൗദി അറേബ്യ നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് വിളി മത്സരത്തിൽ മൂന്നാം റൗണ്ടിൽ എത്തി കേരളത്തിന് അഭിമാനമായി യാസീൻ.
സൗദി അറേബ്യ നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് വിളി മത്സരത്തിൽ മൂന്നാം റൗണ്ടിൽ എത്തി കേരളത്തിന് അഭിമാനമായി യാസീൻ തളിപ്പറമ്പ.195ൽ പരം രാജ്യങ്ങളിൽ നിന്നും നിരവധി മുഅദ്ദിനുമാർ പങ്കെടുത്തിട്ടുണ്ട്.മക്ക ശൈലിയിൽ തൻ്റെ സ്വത സിദ്ധമായ സ്വരത്തിൽ ബാങ്ക് വിളിച്ച് വിശ്വാസികളുടെ മനസ്സിൽ ഇടം നേടി ഇരിക്കുകയാണ് യാസീൻ.കേരളത്തിൽ പുതുതായി നിർമിക്കുന്ന പള്ളികളിൽ ബാങ്ക് വിളിക്കാൻ ഇദ്ദേഹത്തെയാണ് ഏൽപ്പിക്കുന്നത്. കണ്ണൂരിൻ്റെ ബിലാൽ എന്നും വിശ്വാസികൾ വിളിച്ചു തുടങ്ങി.
സമസ്ത നേതാക്കന്മാരായ ജിഫ്രി മുത്തുക്കോയ തങ്ങൾ,മുനവ്വറലി ശിഹാബ് തങ്ങൾ,കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിരവധി പേർ ആശംസ അറിയിച്ചു.പെരുന്നാൾ ദിനത്തിൽ ഇദ്ദേഹത്തിൻ്റെ തക്ബീർ കേൾക്കാൻ വിശ്വാസികൾ തടിച്ച് കൂടുമത്രെ.
Comments
Post a Comment