കാട്ടാമ്പള്ളി:പൊതു വിദ്യാഭ്യാസ വകുപ്പ്
ഭാഷോത്സവം ഉദ്ഘാടനം ചെയ്തു:
കാട്ടാമ്പള്ളി:പൊതു വിദ്യാഭ്യാസ വകുപ്പ് - സർവ്വശിക്ഷാ കേരള- വായനച്ചങ്ങാത്തം - ഭാഷോത്സവം കാട്ടാമ്പള്ളി ഗവ: യു പി സ്കൂളിൽ ചിറക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ .അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അറുപതോളം എഴുത്തുകാരായ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പഴയ കാലത്ത് ഭാഷ ഉപയോഗിക്കുന്ന രീതി സരസമായി ഉ ദ്ഘാ ട ക ൻ വിശദീകരിച്ചു. ഉപയോഗത്തിലൂടെ ഇന്ദ്രജാലം കാട്ടാവുന്നവയാണ് വാക്കുകൾ.ഗ്രാമ പഞ്ചായത്തംഗം ശ്രീമതി.സുരിജ ആധ്യക്ഷം വഹിച്ചു.വിദ്യാരംഗം കോഓഡിനേറ്റർ ശ്രീമതി. സുമ.ഇ.പി. ആശംസകൾ നേർന്നു.പ്രധാനാധ്യാപകൻ എ.കെ. സജിത് സ്വാഗതം.ബി.ആർ.സി ട്രെയിനർ ശ്രീ.സന്തോഷ് നന്ദിയും പറഞ്ഞു.
പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ.പ്രേമരാജൻ കാന തുടർന്ന് ഭാഷോത്സവം നയിച്ചു. രക്ഷിതാക്കളും കുട്ടികളും തയ്യാറാക്കി വന്ന കൃതികൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.വൈകുന്നേരം നടന്ന ചടങ്ങിൽ ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി.വത്സല സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Comments
Post a Comment