കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ
ദേശീയപാത വികസനം അതിവേഗം മുന്നേറുന്നു
കണ്ണൂര്‍: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ആറുവരിപ്പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുമ്പോള്‍ നാടിന്റെ മുഖച്ഛായ മാറുന്നു. രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകുന്ന ആറ് വരിപ്പാതയുടെ 25 ശതമാനം പ്രവൃത്തി പൂര്‍ത്തിയായെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു
മുഴപ്പിലങ്ങാട് മുതല്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വരെ ഒരേ സമയമാണ് വീതികൂട്ടല്‍ പ്രവൃത്തി പുരോഗമിക്കുന്നത്. കണ്ണൂര്‍, തളിപ്പറമ്പ് , പയ്യന്നൂര്‍ ബൈപാസുകളുടെ നിര്‍മാണവും അതിവേഗം മുന്നേറുകയാണ് .
ആറുവരിപ്പാതയിലെ പ്രധാനപാലങ്ങളുടെ പ്രവൃത്തി ഏറെക്കുറെ ആരംഭിച്ചു . ആകാശപ്പാതയ്ക്ക് തൂണുകള്‍ ഉയര്‍ന്ന കാഴ്ചകളാണ് എങ്ങും. നീലേശ്വരം- തളിപ്പറമ്പ് റീച്ചില്‍ മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും തളിപ്പറമ്പ് മുതല്‍ മുഴപ്പിലങ്ങാട് വരെ വിശ്വ സമുദ്ര എന്‍ജിനിയറിംഗുമാണ് പ്രവൃത്തി നടത്തുന്നത്.
കണ്ണൂര്‍, തളിപ്പറമ്പ് , പയ്യന്നൂര്‍ , തലശേരി തുടങ്ങിയ പ്രധാന പട്ടണങ്ങളെ ഒഴിവാക്കിയാണ് ദേശീയപാത നിര്‍മാണം നടക്കുന്നത്.

Comments
Post a Comment