കല്യാശ്ശേരി സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരി

 ഒമ്പതാം ക്ലാസുകാരിക്ക് രാജ്യാന്തര പുരസ്കാരം




കല്യാശ്ശേരി സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരി എം ദിയക്ക് ലഘു ആനിമേഷൻ ചിത്രം നിർമിച്ചതിന് രാജ്യാന്തര പുരസ്കാരം ലഭിച്ചു. ദിയയുടെ പവർ ഓഫ് യൂണിറ്റി എന്ന ചിത്രത്തിനാണ് ബ്രസീലിലെ അൽ വോറഡയിൽ നടന്ന ഫൈക്ക ചലച്ചിത്ര ഉത്സവത്തിൽ കുട്ടികളുടെ വിഭാഗത്തിൽ (മിഡിൽ സ്കൂൾ) ഒന്നാം സ്ഥാനം നേടിയത്. ബെലാറസിലെ മൊഗിലേവിൽ 2022 ഒക്ടോബറിൽ നടന്ന ആനിമേഷൻ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് സൗണ്ട് സൊലൂഷൻ അവാർഡും കിട്ടിയിരുന്നു.


ഇവ കൂടാതെ റഷ്യ, അമേരിക്ക, ഇന്ത്യ, തുർക്കി എന്നിവിടങ്ങളിൽ നടത്തിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അവാർഡുകൾ നേടിയിട്ടുണ്ട്. കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മുൻനേവി ഉദ്യോഗസ്ഥൻ ഇ.പി രമേഷ് കുമാറിന്റെയും വളപട്ടണം കമലാ നെഹ്രു യു.പി സ്കൂൾ അധ്യാപിക എം സീമയുടെയും മകളാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.