കൂനം : എഴുത്തുകാരി രമ്യ രതീഷിന് കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയം ആദരിച്ചു
വായനക്കാർ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയം രജി: നമ്പർ 52 65 ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും നാലാമത്തെ പുസ്തക പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നയുവ എഴുത്തുകാരി രമ്യ രതീഷിന് കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയം നൽകിയ പ്രൗഢഗംഭീരമായഅനുമോദന സദസ്സിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പാച്ചേനി രാജീവൻ ആദരിച്ചു പുതിയ എഴുത്തുകാരെ വായനക്കാർ പ്രോത്സാഹിപ്പിക്കണമെന്ന് അനുമോദന സദസ്സ് ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. ചടങ്ങിൽ സി വി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ മത്സര പരിപാടികളിലെ വിജയികൾക്ക് വാർഡ് മെമ്പർ പി കെ പ്രേമലത സമ്മാനം നൽകി. പരിപാടിക്ക് ശ്രീ പി.വി ബാലചന്ദ്രൻ മാസ്റ്റർ സ്വാഗതവും ടി യം പ്രകാശൻ നന്ദിയും പറഞ്ഞു .