തളിയിൽ ഏ.കെ.ജി സ്മാരക വായനശാലക്ക് സമീപം കോക്കാടൻ നാരായണൻ അന്തരിച്ചു
തളിയിൽ ഏ.കെ.ജി സ്മാരക വായനശാലക്ക് സമീപം കോക്കാടൻ നാരായണൻ (68)അന്തരിച്ചു. മുൻ ആന്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം, സി.പി.ഐ.(എം) ആന്തൂർ ലോക്കൽ കമ്മിറ്റി അംഗം, ഇരുമ്പ് കല്ലിൻ തട്ട് ബ്രാഞ്ച് സെക്രട്ടറി കർഷക തൊഴിലാളി യൂനിയൻ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം, അന്തൂർ വില്ലേജ് കമ്മിറ്റി സെക്രട്ടറി,ആന്തൂർ
ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട്, തളിയിൽ എ.കെ.ജി സ്മാരക വായനശാലാ സെക്രട്ടറി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാപ്പിനിശ്ശേരി കോ- കോപ്പ് റൂറൽ ബേങ്ക് ജീവനക്കാരനായിരുന്നു. നിലവിൽ സി.പി.ഐ (എം) ആന്തൂർ ബ്രാഞ്ച് മെമ്പറാണ്. ഭാര്യ വിജയ ലക്ഷ്മി ( സി.പി.ഐ (എം) ഇരുമ്പ് കല്ലിൻ തട്ട് ബ്രാഞ്ച് മെമ്പർ) മക്കൾ നിജില ( കെ.എസ്.ബി.സി ) നവീൻ (സി.പി.ഐ (എം) ആന്തൂർ ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്. ഐ . ആന്തൂർ മേഖല പ്രസിഡണ്ട്, മോറാഴ കല്ല്യാശ്ശേരി SC ബേങ്ക് ജീവനക്കാരൻ) നവ്യ.
മരുമക്കൾ ശ്രീജിത്ത്, ശ്വേത (പറശ്ശിനിക്കടവ്),
കിഷോർ (കണ്ണാടിപ്പറമ്പ്).
സഹോദരങ്ങൾ നാരായണി, സരോജിനി (നരിക്കോട്) പരേതരായ ദാമോദരൻ, ബാലൻ, കല്യാണി. രാവിലെ പതിനൊന്ന് മണിക്ക് തളിയിൽ ഏ.കെ.ജിവായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് ശേഷം സംസ്കാരം ഉച്ചക്ക് 1 മണിക്ക് തളിയിൽ പൊതുശ്മശാനത്തിൽ.
Comments
Post a Comment