മോഷ്ടിക്കാനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണിയും കഴിച്ച് ഉറങ്ങിപ്പോയി; മോഷ്ടാവ് പിടിയില്‍
മോഷ്ടിക്കാനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണിയും കഴിച്ച് ഉറങ്ങിപ്പോയി; മോഷ്ടാവ് പിടിയില്‍
ചെന്നൈ ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടിൽ കവർച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥൻ (27) ആണ് പിടിയിലായത്.
സ്വാതിതിരുനാഥൻ മേൽക്കൂരയുടെ ഓടുകളിളക്കിയാണ്അ കത്തുകടന്നത്. തുടർന്ന് പിച്ചള, വെള്ളിപ്പാത്രങ്ങൾ, ഫാൻ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു.
ഇതിനിടയിൽ കൈയിൽ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. ക്ഷീണം തോന്നിയപ്പോൾ ഉറങ്ങിപ്പോവുകയായിരുന്നു.
വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. വീട്ടിൽ ആളില്ലാത്തതിനാൽ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തിൽ ഉറങ്ങിപ്പേയെന്നും സ്വാതിതിരുനാഥൻ മൊഴി നൽകി.
വീടിന്റെ ഓടുകൾ ഇളക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം വെങ്കടേശിനെ വിളിച്ചറിയിച്ചു. വെങ്കടേശൻ പോലീസിനെയും കൂട്ടി വീടുതുറന്നപ്പോൾ സ്വാതിതിരുനാഥൻ കിടപ്പുമുറിയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.
അറസ്റ്റുചെയ്തശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു.
Comments
Post a Comment