യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രടറി സന്ദീപ് പാണപ്പുഴയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മുന്നിൽ വെച്ച് തന്നെ 8 അംഗ സംഘം കരിങ്കൊടി വീശിയത്.
പോലീസ് സ്റ്റേഷൻ മുന്നിൽ തന്നെ പോലീസിന് പണി കൊടുത്ത് യൂത്ത് കോൺഗ്രസ്സ്.
പരിയാരം: പോലീസ് സ്റ്റേഷൻ മുന്നിൽ തന്നെ പോലീസിന് പണി കൊടുത്ത് യൂത്ത് കോൺഗ്രസ്സിൻ്റെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധം തടയാനായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്ന പോലീസിന് ഓർക്കാപ്പുറത്ത് ഏറ്റ അടിയായി ഇത് മാറി.കഴിഞ്ഞ രണ്ട് ദിവസമായി പോലീസും സ്പെഷ്യൽ ബ്രാഞ്ചും എവിടെയൊക്കെയാണ് കോൺഗ്രസ്സ് കരിങ്കൊടി കാണിക്കുന്നത് എന്ന് അറിയാതെ ആശങ്കയോടെ ഉറകം ഒഴിഞ്ഞ് കാത്ത് നിൽകുകയായിരുന്നു
പ്രധാന നേതാക്കളെ മുൻ കരുതൽ അറസ്റ്റ് ചെയ്തത് ഫോൺ ചോർത്തിയും ഒക്കെ സൃഷ്ട്ടിച്ച പ്രതിരോധം മുഴുവൻ പൊളിച്ചാണ് കോൺഗ്രസ്സ് സംസ്ഥാന സെക്രടറി സന്ദീപ് പാണപ്പുഴയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മുന്നിൽ വെച്ച് തന്നെ 8 അംഗ സംഘം കരിങ്കൊടി വീശിയത്.
പോലീസിൻ്റെ ശ്രദ്ധ തിരിച്ചാണ് ഇത് ചെയ്തത്. ഇത് പോലീസോ മറ്റ് അതികൃതരോ പ്രതീക്ഷിച്ചിരുന്നില്ല.
ഓർക്കാപ്പുറത്ത് പോലീസ് സ്റ്റേഷൻ മുന്നിൽ പ്രവർത്തകർ എത്തിയ വിവരം പോലീസിന് അറിയാൻ കഴിഞ്ഞില്ല.
ജില്ലാ സെക്രട്ടറി മഹിതാ മോഹൻ,രാഹുൽ പൂങ്കാവ്,വിജേഷ് മാട്ടൂൽ,ജെയ്സൺ മാത്യു,എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്.
മുഖ്യ മന്ത്രി തിരിച്ച് പോയതിന് ശേഷം മാത്രമേ അറസ്റ്റിലായ പ്രവർത്തകരെ വിട്ടയകുകയുള്ളു എന്ന് പോലീസ് പറഞ്ഞു.
Comments
Post a Comment