കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി.
കൊളച്ചേരി: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2023_24 സാമ്പത്തിക വർഷത്തെ വികസന സെമിനാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് അബ്ദുൽ മജീദിൻ്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രമീള ഉൽഘാടനം ചെയ്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം കരട് വികസന രേഖയും പഞ്ചായത്ത് വികസന കാഴ്ചപ്പാട് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർ മാൻ മുസ്തഫയും അവതരിപ്പിച്ചു. നിരവധി പേർ സംസാരിച്ചു.ഗ്രാമ പഞ്ചായത് സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാകതവും പ്ലാൻ ക്ലർക്ക് ശനിൽ നന്ദിയും പറഞ്ഞു.
Comments
Post a Comment