ലീഗിന്റേത് സെമി കേഡർ സ്വഭാവമുള്ള രാഷ്ട്രീയ പ്രവർത്തനം അബ്ദുൽ കരീം ചേലേരി



കൊളച്ചേരി: പ്രമേയ ബന്ധിതവും സമയ ബന്ധിതവുമായ സംഘടനാ തെരഞ്ഞെടുപ്പുകൾ വഴി മുസ്‌ലിം ലീഗ് ശക്തമായ സെമി കേഡർ സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടിയായി മാറുകയാണെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. പാടിക്കുന്ന് ടി എൻ എം സ്പോർട്സ് ഹബ്ബിൽ 

 കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ "ദിശ " കൗൺസിൽ കേമ്പും ജില്ലാ - മണ്ഡലം നേതാക്കൾക്കുള്ള സ്വീകരണ ചടങ്ങും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദമായി നിലകൊള്ളുകയും സാധാരണ മനുഷ്യരുടെ ജീവൽപ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്ത ഏഴര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിൽ പുതിയ പോരാട്ടങ്ങൾക്ക് വേണ്ടിയുള്ള ഊർജ്ജം സംഭരിക്കുകയാണ് മുസ്‌ലിം ലീഗ്. വർത്തമാന ഇന്ത്യയുടെ ഭീതിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള പദ്ധതികൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പാർട്ടി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ-മണ്ഡലം മുസ്‌ലിം ലീഗിന്റെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മഹ്മൂദ് അള്ളാംകുളം, പി.കെ സുബൈർ, ഹസൈനാർ മാസ്റ്റർ, സി.കെ മഹ്മൂദ് എന്നിവർക്കുള്ള ഉപഹാരം സയ്യിദ് ആറ്റക്കോയ തങ്ങൾ പാട്ടയം സമ്മാനിച്ചു. മുസ്തഫ കോടിപ്പോയിൽ ആദ്ധ്യക്ഷത വഹിച്ചു. ഹസീം ചേമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

സൈനുദ്ധീൻ ചേലേരി, എം മമ്മു മാസ്റ്റർ, കെ.പി അബ്ദുൽ മജീദ്, എം.കെ മൊയ്തു ഹാജി സംസാരിച്ചു. 

           ഭാരവാഹികളായ കെ മുഹമ്മദ് കുട്ടി ഹാജി, കെ ഷാഹുൽ ഹമീദ്, പി.യൂസുഫ് , പി.കെ. പി നസീർ, അബ്ദുറഹ് മാൻ ചേലേരി പ്രസീഡിയം നിയന്ത്രിച്ചു

      ജനറൽ സെക്രട്ടറി എം. അബ്ദുൽ അസീസ് സ്വാഗതവും, ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം