എസ്.എഫ്.ഐ. മയ്യിൽ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ടയർ ഷൂട്ടൗട്ട് മത്സരം ഇന്ന് കടൂറിൽ
മയ്യിൽ
എസ്.എഫ്.ഐ. മയ്യിൽ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ടയർ ഷൂട്ടൗട്ട് മത്സരം ഇന്ന് വൈകുന്നേരം 5 മണിക്ക് കടൂർ ചായമുറിയിൽ നടക്കും. എസ്.എഫ്.ഐ. മയ്യിൽ ഏരിയാ ജോ. സെക്രട്ടറി കെ സി അഷിൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18ന് വേശാല കുറ്റ്യാട്ടൂർ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.സമ്മേളനം എസ്.എഫ്.ഐ. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സെറീന സലാം ഉദ്ഘാടനം ചെയ്യും.

Comments
Post a Comment