Posts

Showing posts with the label മാങ്കടവ്

സൗജന്യ വൃക്ക നിർണ്ണയ ക്യാമ്പ് ഖാഈദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്, മാങ്കടവ്

Image
  കേരളത്തിൽ വളരെ വേഗം കൂടി വരുന്ന രോഗമാണ് വൃക്ക രോഗം. പലപ്പോഴും സമയത്തിന് വൃക്ക രോഗം കണ്ടുപിടിക്കാത്തത് കൊണ്ട് വൃക്കകളുടെ പ്രവർത്തനം ക്രമമായി കുറഞ്ഞുവന്ന് ഒടുവിൽ ഡയാലിസിസിലേക്കോ വൃക്കകൾ മാറ്റിവെക്കുന്ന അവസ്ഥയിലേക്കോ പോകുന്ന രോഗികളുടെ എണ്ണവും വളരെ കൂടിവരികയാണ്. ഡയാലിസ് സെന്ററുകളിൽ കൂടിവരുന്ന രോഗികളുടെ എണ്ണവും, ആശുപത്രികളിൽ വൃക്കകൾ മാറ്റിവയ്ക്കുന്നതിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും ദിനേനയെന്നോണം കൂടി വരുകയാണ്. അതുകൊണ്ടുതന്നെ വൃക്ക രോഗം തുടക്കത്തിൽ തന്നെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സകൾ നടത്തിയാൽ വൃക്കകൾ തകരാറിലായി ഡയാലിസിലേക്ക് നീങ്ങുന്ന പ്രയാസകരമായ അവസ്ഥയിൽ നിന്ന് രക്ഷനേടാൻ സാധിക്കും.  വൃക്ക രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും രോഗം മുൻകൂട്ടി കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് മാങ്കടവ് ഖാഇദെമില്ലത്ത് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സെപ്റ്റംബർ 6 ബുധൻ രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലിന്റെയും, മലബാർ ഗോൾഡിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ്. ...